1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 23, 2020

സ്വന്തം ലേഖകൻ: പുതിയ തൊഴിൽ വീസ ലഭിച്ചവർക്ക്​ ഒമാനിലേക്ക്​ വരുന്നതിന്​ താൽക്കാലിക വിലക്ക്​. കോവിഡ്​ കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ്​ വിലക്കെന്നാണ്​ സൂചന. വ്യാഴാഴ്​ച രാവിലെ തിരുവനന്തപുരത്ത്​ നിന്ന്​ മസ്​കത്തിലേക്കുള്ള എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനത്തിൽ ടിക്കറ്റെടുത്തിരുന്ന 20ലധികം പേർക്ക്​ യാത്രാനുമതി ലഭിച്ചില്ല.

പുതിയ വീസ ക്കാർക്ക്​ യാത്രാനുമതി നൽകരുതെന്ന്​ കഴിഞ്ഞ ദിവസം അറിയിപ്പ്​ ലഭിച്ചതായാണ്​ വിമാന കമ്പനി ജീവനക്കാർ​ പറഞ്ഞതെന്ന്​ യാത്രാനുമതി നിഷേധിക്കപ്പെട്ടവരിൽ ഒരാൾ പറഞ്ഞതായി മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ റസിഡൻറ്​ വീസ യുള്ളവർക്കും പുതുക്കിയവർക്കും മാത്രമാണ്​ മസ്​കത്തിലേക്കും സലാലയിലേക്കുമുള്ള വിമാനങ്ങളിൽ യാത്രാനുമതി ലഭിക്കുകയുള്ളൂവെന്ന്​ കാട്ടി എയർ ഇന്ത്യ എക്​സ്​പ്രസ്​ അധികൃതർ ഒൗദ്യോഗിക അറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്​.

വീസ നിലവിലുള്ളവരുടെ കൈവശം റസിഡൻറ്​ കാർഡ്​ ഉണ്ടായിരിക്കുകയും വേണമെന്ന്​ അറിയിപ്പിൽ പറയുന്നു. എന്നാൽ വിലക്ക്​ സംബന്ധിച്ച്​ ഒമാൻ അധികൃതർ ഇതുവരെ ഒൗദ്യോഗിക അറിയിപ്പ്​ പുറപ്പെടുവിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.