1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 22, 2020

സ്വന്തം ലേഖകൻ: ഒമാനിലെ രാത്രി സഞ്ചാര വിലക്ക് നീക്കുന്നു. ഒക്ടോബര്‍ 24ന് പുലര്‍ച്ച അഞ്ച് മുതല്‍ വിലക്ക് അവസാനിപ്പിക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. സ്‌കൂളുകളില്‍ പുതിയ അധ്യായന വര്‍ഷം നവംബര്‍ ഒന്ന് ഞായറാഴ്ച തന്നെ ആരംഭിക്കാനും ബുധനാഴ്ച ചേര്‍ന്ന സുപ്രീം കമ്മിറ്റി തീരുമാനിച്ചു.

സ്‌കൂളുകളില്‍ മിശ്രിത പഠന രീതിയാണ് സ്വീകരിക്കുക. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കാണ് കൂടുതല്‍ പ്രാമുഖ്യം നല്‍കുക. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിവിധ മേഖലകളില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അവസരമൊരുക്കിയതായും ബന്ധപ്പെട്ട് വകുപ്പുകള്‍ ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിടുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.

മുൻകരുതൽ നിർദേശങ്ങളെല്ലാം ലംഘിച്ച്​ ചില വ്യക്​തികൾ ഒത്തുചേരലുകൾ നടത്തുന്നതിൽ സുപ്രീം കമ്മിറ്റി ആശങ്ക പ്രകടിപ്പിച്ചു. ഇത്തരക്കാരുടെ ഉത്തരവാദിത്വമില്ലാത്ത പ്രവർത്തികൾ കോവിഡ്​ രോഗബാധയിലും അതുവഴിയുള്ള മരണത്തിലെ വർധനവിനും വഴിയൊരുക്കി. കോവിഡിനെതിരായ രാജ്യത്തി​െൻറ പോരാട്ടത്തിൽ എല്ലാ സ്വദേശികളും വിദേശികളും പങ്കാളികളാകണമെന്നും ശ്രദ്ധയിൽപെടുന്ന നിയമലംഘനങ്ങൾ റിപ്പോർട്ട്​ ചെയ്യണമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.