1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2021

സ്വന്തം ലേഖകൻ: ഒമാനിൽ ക്വാറന്റീൻ ചട്ടങ്ങൾ ലംഘിച്ചാൽ 1,000 റിയാൽ (1.9 ലക്ഷത്തിലേറെ രൂപ) പിഴ. മെഡിക്കൽ ബ്രേസ് ലറ്റ് അഴിക്കുകയോ കേടാക്കുകയോ ചെയ്യുക, പരിശോധന നടത്താതിരിക്കുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. നിയമലംഘകരെ പിടികൂടാൻ നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചു.

ക്വാറന്റീൻ കാലാവധി കഴിഞ്ഞാൽ ബ്രേസ് ലറ്റ് മടക്കി നൽകണമെന്നാണ് ആരോഗ്യമന്ത്രാലയം നിർദേശം. പ്രവാസികളിൽ പലരും ബ്രേസ് ലറ്റ് ഉപേക്ഷിക്കുകയോ കേടുവരുത്തുകയോ ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ഉപയോഗശേഷം അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ഏൽപിക്കണം.

ഒമാന് പുറത്ത് ആറുമാസത്തിലധികം കഴിഞ്ഞ വിദേശികള്‍ക്ക് തിരികെ രാജ്യത്തേക്ക് വരണമെങ്കില്‍ പുതിയ തൊഴില്‍ വിസ നിര്‍ബന്ധമാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ വ്യോമഗതാഗതം നിര്‍ത്തിവെച്ചതോടെ വിദേശികളുടെ വിസാ സംബന്ധിച്ച കാര്യങ്ങളിലാണ് ഒമാന്‍ നിരവധി ഇളവുകള്‍ നല്‍കിയത്.

നിയമപരമായി അനുവദിക്കപ്പെട്ട കാലയളവായ ആറുമാസം കഴിഞ്ഞവര്‍ക്ക് വിദേശത്ത് നിന്ന് വിസ പുതുക്കാനുള്ള സൗകര്യം ഇതില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ വ്യോമഗതാഗതം പുനരാരംഭിച്ചതോടെ ഈ ഇളവുകള്‍ നീക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.