1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 26, 2020

സ്വന്തം ലേഖകൻ: ഒമാനിൽ ക്വാറന്റീൻ ചട്ടം ലംഘിച്ചാൽ 20 ദിവസം തടവും 500 റിയാൽ പിഴയും ശിക്ഷ. ട്രാക്കിങ് ബ്രേസ്‌ലറ്റ് അഴിക്കാൻ ശ്രമിക്കുന്നതും കേടുവരുത്തുന്നതും ഗുരുതര നിയമലംഘനമാണെന്നും അധികൃതർ വ്യക്തമാക്കി. ക്വാറന്റീൻ കാലാവധി കഴിഞ്ഞാൽ ബ്രേസ്‌ലറ്റ് അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിൽ ഏൽപിക്കണം. മാസ്ക് ധരിക്കാതിരുന്നാൽ 100 റിയാലാണു പിഴ.

ക്വാറൻറീൻ നിരീക്ഷണത്തിനായി നൽകുന്ന ട്രാക്കിങ്​ ബ്രേസ്​ലെറ്റ്​ വീടുകളിൽ സ്വയം നീക്കം ചെയ്യാൻ ശ്രമിക്കരുതെന്ന്​ ആരോഗ്യ മന്ത്രാലയം ഒാർമിപ്പിച്ചു.300​ റിയാലിൽ കുറയാത്ത പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന്​ മന്ത്രാലയം വക്താവ്​ പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തി​െൻറ ഉടമസ്ഥതയിലുള്ളതാണ്​ ബ്രേസ്​ലെറ്റ്​. മന്ത്രാലയത്തിന്​ കീഴിലുള്ള പ്രൈമറി ഹെൽത്ത്​ സെൻററുകളിലോ ആശുപത്രികളിലോ അല്ലെങ്കിൽ അംഗീകൃത സ്വകാര്യ മെഡിക്കൽ സെൻററുകളി​ലോ വെച്ചുമാത്രമേ ബ്രേസ്​ലെറ്റ്​ നീക്കം ചെയ്യാൻ പാടുള്ളൂവെന്നാണ്​ സുപ്രീംകമ്മിറ്റി നിർദേ​ശിച്ചിരിക്കുന്നത്​.

ഇതല്ലാതെ ആരെങ്കിലും വീടുകളിൽ വെച്ച്​ കേടുവരുത്താനോ ഉൗരിമാ​റ്റാനോ ശ്രമിക്കരുത്​​. ഇങ്ങനെ ശ്രമിച്ചാൽ ആരോഗ്യ മന്ത്രാലയത്തി​െൻറ ട്രാക്കിങ്​ കേന്ദ്രത്തിൽ മുന്നറിയിപ്പ്​ ലഭിക്കും.ബ്രേസ്​ലെറ്റിന്​ കേടുവരുന്ന പക്ഷം 200 റിയാലും നിയമലംഘനത്തിന്​ 100​ റിയാലും പിഴ ചുമത്തുന്നതിന്​ വ്യവസ്​ഥകളുണ്ട്​. ഒമാനിലേക്ക്​ എത്തുന്ന സന്ദർശകരും വിദേശരാജ്യത്ത്​ നിന്ന്​ മടങ്ങിവരുന്നവരും നിർബന്ധമായും പാലിക്കേണ്ട കോവിഡ്​ പ്രോ​േട്ടാക്കോളി​െൻറ ഭാഗമാണ്​ ബ്രേസ്​ലെറ്റ്​ ധരിക്കൽ.

ബ്രേസ്​ലെറ്റ്​ ധരിക്കാൻ വീസമ്മതം പ്രകടിപ്പിക്കുന്നതും നിയമലംഘനമാണെന്ന്​ ആരോഗ്യ മന്ത്രാലയം വക്താവ്​ പറഞ്ഞു. ഒമാനിലേക്ക്​ എത്തുന്ന സന്ദർശകരുടെ ക്വാറൻറീൻ വ്യവസ്​ഥകളിൽ മാത്രമാണ്​ മാറ്റം വരുത്തിയിട്ടുള്ളത്​. വരുന്നവർക്ക്​ കുറഞ്ഞത്​ ഒരു മാസത്തെ കോവിഡ്​ ചികിൽസക്കുള്ള ഇൻഷൂറൻസ്​ നിർബന്ധമാണ്​. തറാസുദ്​, ഇമുഷ്​രിഫ്​ ആപ്ലിക്കേഷനുകളിൽ രജിസ്​റ്റർ ചെയ്യണം. കൈവശം ഒമാനിലെത്തുന്നതിന്​ 96 മണിക്കൂർ മുമ്പുള്ള കോവിഡ്​ പരിശോധനാ ഫലം വേണം.

വിമാനത്താവളത്തിൽ എത്തിയ ശേഷമുള്ള പരിശോധനക്കായി 19 റിയാലും ട്രാക്കിങ്​ ബ്രേസ്​ലെറ്റി​െൻറ ചാർജായി ആറ്​ റിയാലും നൽകണം. ഏഴ്​ ദിവസത്തിന്​ ശേഷം എട്ടാമത്തെ ദിവസം പി.സി.ആർ പരിശോധനക്ക്​ വിധേയമാകുന്നവർക്ക്​ ക്വാറൻറീൻ അവസാനിപ്പിക്കുകയും ചെയ്യാം​.കഴിഞ്ഞ ദിവസം കോവിഡ്​ പ്രോ​േട്ടാക്കോൾ ലംഘിച്ച്​ റിസ്​റ്റ്​ ബാൻഡ്​ തനിയെ നീക്കം ചെയ്​ത സ്വദേശിക്ക്​ 20 ദിവസം തടവും 500 റിയാൽ പിഴയും ശിക്ഷ വിധിച്ചിരുന്നു.ഹോം ക്വാറൻറീ​െൻറ ലംഘനം കൂടി ചുമത്തിയാണ്​ തെക്കൻ ബാത്തിനയിലെ പ്രൈമറി കോടതി ശിക്ഷ വിധിച്ചത്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.