1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 14, 2020

സ്വന്തം ലേഖകൻ: ഒമാനിലെ സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കും. കൊവിഡ് മൂലം മാസങ്ങളായി അടഞ്ഞുകിടക്കുന്ന സ്‌കൂളുകളില്‍ പുതിയ അധ്യായന വര്‍ഷം ആരംഭിക്കാന്‍ വ്യാഴാഴ്ച ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ സെപ്തംബര്‍ 27 മുതല്‍ ജോലിക്ക് ഹാജരാകണമെന്നും സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചു. അക്കാദമിക് ദിനങ്ങള്‍ 180 ദിവസത്തില്‍ കുറയാന്‍ പാടില്ല. ഇതനുസരിച്ച് വേണം അവധി ദിനങ്ങള്‍ ക്രമീകരിക്കാന്‍. ഓണ്‍ലൈന്‍-ഓഫ്‌ലൈന്‍ ക്ലാസുകള്‍ അധ്യായന വര്‍ഷം നടക്കും.

അതിനാല്‍ ചില ക്ലാസുകൾക്കായി മാത്രം സ്‌കൂളില്‍ എത്തിയാല്‍ മതിയാകും. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയം അറിയിക്കും.
ഇന്ത്യന്‍ സ്‌കൂളുകളിലും ഇതു പ്രകാരമായിരിക്കും ക്ലാസുകള്‍ നടക്കുക. വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശങ്ങള്‍ ലഭിക്കുന്നതോടെ ഇതിനുള്ള ക്രമീകരണങ്ങള്‍ നടത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.