1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2019

സ്വന്തം ലേഖകൻ: വിവിധ മേഖലകളില്‍ പ്രവാസികളുടെ തൊഴില്‍ വിസയ്ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ഒമാൻ മാന്‍പവര്‍ മന്ത്രാലയം ഉത്തരവിറക്കി. നിര്‍മ്മാണം, ശുചീകരണം എന്നീ മേഖലകളിലെ സ്വകാര്യ കമ്പനികള്‍ക്ക് വിദേശി ജീവനക്കാരെ നിയമിക്കാന്‍ അടുത്ത ആറുമാസത്തേക്ക് വിസ അനുവദിക്കില്ല. എന്നാല്‍ നൂറ് ജീവനക്കാരിലധികം ജോലി ചെയ്യുന്ന കമ്പനികള്‍ക്ക് ഇത് ബാധകമാവില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

തിങ്കളാഴ്ചയാണ് ഒമാന്‍ മാന്‍പവര്‍ മന്ത്രാലയം നിര്‍ണായക അറിയിപ്പ് പുറപ്പെടുവിച്ചത്. നിര്‍മാണ, ശുചീകരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഒമാന്‍ സ്വദേശികളല്ലാത്തവരെ നിയമിക്കാനുള്ള അനുവാദം ആറ് മാസത്തേക്ക് തടയുന്നതായി അറിയിപ്പില്‍ പറയുന്നു.

നൂറോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ പദ്ധതികളുടെ നിര്‍വഹണത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, ചെറുകിട ഇടത്തര വ്യവസായ അതോരിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ സമയ ജീവനക്കാരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍, ഫ്രീ സോണുകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവയെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.