1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 23, 2020

സ്വന്തം ലേഖകൻ: ഒമാനിലെ പൊതുഗതാഗത സംവിധാനം സെപ്​റ്റംബർ 27 മുതൽ പുനരാരംഭിക്കുമെന്ന്​ ഗതാഗത വാർത്താ വിനിമയ വിവര സാ​േങ്കതിക വകുപ്പ്​ മന്ത്രാലയം അറിയിച്ചു. സുപ്രീം കമ്മിറ്റി അനുമതി നൽകിയതിനെ തുടർന്നാണ്​ മന്ത്രാലയം ബസ്​ സർവീസ്​ പുനരാരംഭിക്കാൻ തീരുമാനമെടുത്തത്​.

ഇൻറർസിറ്റി സർവീസുകളായിരിക്കും സെപ്​റ്റംബർ 27 മുതൽ ആരംഭിക്കുക. മസ്​കത്ത്​ നഗരത്തിലെ സർവീസുകൾ ഒക്​ടോബർ നാല്​ മുതലും സലാല നഗരത്തിലേത്​ ഒക്​ടോബർ 18 മുതലും ആരംഭിക്കും. സുഹാറിലെ സർവീസുകൾ സംബന്ധിച്ച അറിയിപ്പ്​ പിന്നീട്​ നൽകുമെന്നും അധികൃതർ അറിയിച്ചു.

ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാവിധ മുൻകരുതൽ നടപടികളും സ്വീകരിക്കും. ബസുകൾ സർവീസ്​ തുടങ്ങു​േമ്പാഴും അവസാനിക്കു​േമ്പാഴും രോഗാണു വിമുക്​തമാക്കും. ഇൻറർസിറ്റി യാത്രക്കാരുടെ താപനില പപരിശോധിക്കുകയും ചെയ്യും. ബസ്​ യാത്രയിൽ ഉടനീളം എല്ലാവരും മുഖാവരണം ധരിക്കണം. ഇതോടൊപ്പം ബസിനുള്ളിൽ ഹാൻഡ്​ സാനിറ്റൈസറുകൾ ലഭ്യമാക്കുകയും ചെയ്യും.

കർശനമായ കോവിഡ്​ പ്രതിരോധ നടപടികളോടെയാണ്​ അടുത്ത ഞായറാഴ്​ച മുതൽ മുവാസലാത്ത്​ സർവീസുകൾ പുനരാരംഭിക്കുക. ഒാരോ ട്രിപ്പും ആരംഭിക്കു​േമ്പാഴും അവസാനിക്കു​േമ്പാഴും ബസിലെ സീറ്റുകൾ, ഹാൻഡിലുകൾ തുടങ്ങിയ ഭാഗങ്ങളെല്ലാം ശുചിയാക്കുകയും രോഗാണുമുക്​തമാക്കുകയും ചെയ്യും. കോവിഡ്​ പ്രതിരോധ നടപടികൾ പാലിക്കുന്നതി​െൻറ ഭാഗമായി ബസ്​ ടിക്കറ്റ്​ നിരക്കുകളിൽ വർധന വരുത്തു​െമനനും മുവാസലാത്ത്​ അറിയിച്ചിട്ടുണ്ട്​.

സിറ്റി സർവീസുകളുടെ ടിക്കറ്റ്​ നിരക്കിൽ നൂറ്​ ബൈസയും ഇൻറർസിറ്റി ബസുകളുടെ ടിക്കറ്റ്​ നിരക്കിൽ അഞ്ഞൂറ്​ ബൈസയുടെയും വർധനയാണ്​ ഉണ്ടാവുക. സാമൂഹിക അകലം ഉറപ്പാക്കി യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തുകയും ചെയ്യും. ഡ്രൈവർമാർക്ക്​ സംരക്ഷണ ഉപകരണങ്ങൾ നൽകുന്നതിന്​ ഒപ്പം ബസ്​ സ്​റ്റേഷനുകളിൽ മതിയായ സുരക്ഷാ നടപടികൾ ഉറപ്പുവരുത്തുകയും ചെയ്യും. യാത്രക്കാർ യാത്രയിലുടനീളം മാസ്​ക്​ ധരിക്കുകയും പ്രതിരോധ നടപടികൾ പാലിക്കുകയും വേണം. ഇതോടൊപ്പം നിന്ന്​ യാത്ര ചെയ്യാനും അനുവദിക്കില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.