1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2020

സ്വന്തം ലേഖകൻ: വന്ദേഭാരത്​ മിഷ​െൻറ ഭാഗമായി ഒക്​ടോബറിൽ ഒമാനിൽ നിന്നുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ചു. ഒക്​ടോബർ ഒന്നു മുതൽ 24 വരെ നീളുന്ന അടുത്ത ഘട്ടത്തിൽ മൊത്തം 70 സർവീസുകളാണ്​ വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക്​ ഉണ്ടാവുക. ഇതിൽ 35 എണ്ണം കേരളത്തിലേക്കാണ്​. മസ്​കത്തിൽ നിന്ന്​ കോഴിക്കോടിന്​ എട്ട്​ സർവീസും കണ്ണൂരിന്​ ഏഴെണ്ണവും കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും 6 സർവീസുകളുമാണ്​​ ഉള്ളത്​. ബാക്കി 8​ സർവീസുകളും സലാലയിൽ നിന്നാണ്​.

ഒക്​ടോബർ ഒന്നിന്​ മസ്​കത്തിൽ നിന്ന്​ തിരുവനന്തപുരത്തിനാണ്​ കേരളത്തിലേക്കുള്ള ആദ്യ വിമാനം. അന്നു തന്നെ സലാലയിൽ നിന്ന്​ കണ്ണൂർ/കൊച്ചി റൂട്ടിൽ സർവീസുണ്ട്​. സലാലയിൽ നിന്നുള്ള മറ്റ്​ സർവീസുകളും തീയതിയും: കോഴിക്കോട്/തിരുവനന്തപുരം (മൂന്ന്​); കണ്ണൂർ/മുംബൈ (എട്ട്​); കോഴിക്കോട്​/തിരുവനന്തപുരം (10); കണ്ണൂർ​/കൊച്ചി (15); കോഴിക്കോട്​/തിരുവനന്തപുരം (17); കണ്ണൂർ/കൊച്ചി (22); കോഴിക്കോട്/തിരുവനന്തപുരം (24).

ഒക്​ടോബർ രണ്ടിന്​ കോഴി​േക്കാടിനും കൊച്ചിക്കുമാണ്​ മസ്​കത്തിൽ നിന്നുള്ള അടുത്ത സർവീസ്​​. മൂന്നിന്​ കണ്ണൂരിനും നാലിന്​ തിരുവനന്തപുരത്തിനും കൊച്ചിക്കും അഞ്ചിന്​ കോഴിക്കോടിനും ആറിന്​ കണ്ണൂരിനും എട്ടിന്​ തിരുവനന്തപുരത്തിനും ഒമ്പതിന്​ കോഴിക്കോടിനും കൊച്ചിക്കും മസ്​കത്തിൽ നിന്ന്​ വിമാനങ്ങളുണ്ട്​. 10ന്​ കണ്ണൂർ, 11ന്​ തിരുവനന്തപുരവും കൊച്ചിയും, 12ന്​ കോഴി​േക്കാട്​, 13ന്​ കണ്ണൂർ, 15ന്​ തിരുവനന്തപുരം, 16ന്​ കോഴിക്കോടും കൊച്ചിയും, 17ന്​ കണ്ണൂർ, 18ന്​ തിരുവനന്തപുരം, 19ന്​ കോഴിക്കോട്​, 20ന്​ കണ്ണൂർ, 22ന്​ തിരുവനന്തപുരം, 23ന്​ കോഴിക്കോടും കൊച്ചിയും, 24ന്​ കണ്ണൂർ എന്നിങ്ങനെയാണ്​ മസ്​കത്തിൽ നിന്നുള്ള മറ്റ്​ സർവീസുകൾ.

ഒക്​ടോബർ ഒന്നിന്​ രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതി​െൻറ ഭാഗമായി സിവിൽ ഏവിയേഷൻ അതോറിറ്റി യാത്രക്കാർക്കുള്ള മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇതനുസരിച്ച്​ യാത്രക്കാർ പി.സി.ആർ പരിശോധനക്ക്​ 25 റിയാൽ ഫീസ്​ നൽകണം. വിമാന ജീവനക്കാരെയും 15 വയസിൽ താഴെയുള്ള കുട്ടികളെയും മാത്രമാണ്​ പി.സി.ആർ പരിശോധനയിൽ നിന്ന്​ ഒഴിവാക്കിയിട്ടുള്ളത്​. സ്വദേശികൾക്കും റസിഡൻറ്​ വീസയുള്ള വിദേശികൾക്കും വിദേശകാര്യ മന്ത്രാലയത്തി​െൻറ അനുമതിയില്ലാതെ രാജ്യത്തേക്ക്​ വരാനാകുമെന്നും അതോറിറ്റി പ്രസിദ്ധീകരിച്ച കൊറോണ ട്രാവൽ ഗൈഡിൽ പറയുന്നു.

ഏഴു ദിവസം വരെ താമസിക്കാൻ ഒമാനിൽ എത്തുന്നവർ തറാസുദ്​ പ്ലസ്​ മൊബൈൽ ആപ്ലിക്കേഷനിൽ രജിസ്​റ്റർ ചെയ്​തിരിക്കണം. അതിന്​ മുകളിലേക്കുള്ള ദിവസങ്ങൾ താമസിക്കാനെത്തുന്നവർക്ക്​ 14 ദിവസത്തെ ക്വാറ​ൈൻറൻ നിർബന്ധമാണ്​. ഇവർ തറാസുദ്​ പ്ലസ്​ ബ്രേസ്​ലൈറ്റ്​ ധരിക്കുകയും വേണമെന്ന്​ നിർദേശത്തിൽ പറയുന്നു. ക്വാറ​ൈൻറൻ നിർബന്ധമുള്ള വിദേശികൾ താമസ സൗകര്യം ഉറപ്പാക്കണം. ഇതോടൊപ്പം സ്വദേശികൾ അല്ലാത്ത സന്ദർശകർക്ക്​ ഒരു മാസത്തെ കോവിഡ്​ ചികിത്സ സാധിക്കുന്ന ഇൻഷൂറൻസ്​ കവറേജ്​ ഉണ്ടായിരിക്കുകയും വേണമെന്ന്​ നിർദേശത്തിൽ പറയുന്നു.

യാത്രക്കാർ അല്ലാത്തവരെ മതിയായ പെർമിറ്റില്ലാതെ വിമാനത്താവളത്തിനുള്ളിൽ പ്രവേശിപ്പിക്കില്ല. യാത്രക്കാർക്ക്​ ഒരു ഹാൻഡ്​ബാഗും ഡ്യൂട്ടിഫ്രീയിൽ നിന്നുള്ള ഒരു ബാഗും മാത്രമാണ്​ അനുവദിക്കുകയുള്ളൂവെന്നും അതോറിറ്റി ഒാർമിപ്പിച്ചു. പുറപ്പെടാനുള്ള യാത്രക്കാർ മൂന്ന്​ മുതൽ നാലു മണിക്കൂർ വരെ സമയത്തിന്​ മുമ്പ്​ വിമാനത്താവളത്തിൽ എത്തണം. ഡിപ്പാർച്ചർ ടെർമിനലിലേക്കും യാത്രക്കാരെ മാത്രമാണ്​ പ്രവേശിപ്പിക്കുകയുള്ളൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.