1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 13, 2020

സ്വന്തം ലേഖകൻ: അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ ഒമാനില്‍ മൂല്യ വര്‍ധിത നികുതി (വാറ്റ്) പ്രാബല്യത്തില്‍ വരും. ഇത് സംബന്ധിച്ച് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്ക് അഞ്ച് ശതമാനം നികുതി ചുമത്തും.

വാറ്റ് നടപ്പിലാക്കാന്‍ 2016ല്‍ ജിസിസി രാഷ്ട്രങ്ങള്‍ തമ്മില്‍ ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഒമാനിലും വാറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാന ഭക്ഷ്യോത്പന്നങ്ങള്‍ ഉള്‍പ്പടെ ചില വിഭാഗങ്ങള്‍ക്ക് മൂല്യ വര്‍ധിത നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എണ്ണവിലയിലെ ഇടിവി​െൻറ അടിസ്​ഥാനത്തിൽ വരുമാന വർധനവിനായാണ്​ മൂല്ല്യവർധിത നികുതി നടപ്പിലാക്കാൻ ആറ്​ ജി.സി.സി രാഷ്​ട്രങ്ങൾ തീരുമാനിച്ചത്​. 2016ലാണ്​ ജി.സി.സി രാഷ്​ട്രങ്ങൾ ഇത്​ സംബന്ധിച്ച ധാരണക്ക്​ രൂപം നൽകിയത്​. യുഎഇയും സൌദിയും ബഹറൈനും മാത്രമാണ്​ ഇതുവരെ ‘വാറ്റ്​’ നടപ്പാക്കിയിട്ടുള്ളത്​. ഒമാനിൽ ബഹുഭൂരിപക്ഷം സാധനങ്ങൾക്കും സേവനങ്ങൾക്കും അധിക നികുതി ബാധകമാകുമെന്ന്​ ഒമാൻ ടാക്​സ്​ അതോറിറ്റി അറിയിച്ചു. 

‘വാറ്റി’ൽ നിന്ന്​ ഒഴിവാക്കിയിട്ടുള്ള വിഭാഗങ്ങൾ താഴെ:

1. അടിസ്​ഥാന ഭക്ഷ്യോത്​പന്നങ്ങൾ 2. മെഡിക്കൽ കെയർ സേവനം. അനുബന്ധ സാധനങ്ങളും സേവനവും 3. വിദ്യാഭ്യാസ സേവനം. അനുബന്ധ സാധനങ്ങളും സേവനങ്ങളും 4. ധനകാര്യ സേവനങ്ങൾ 5. തരിശായി കടക്കുന്ന സ്​ഥലങ്ങൾ 6. താമസ ആവശ്യത്തിനായുള്ള സ്​ഥലങ്ങളുടെ പുനർ വിൽപന 7. യാത്രക്കാർക്കായുള്ള ട്രാൻസ്​പോർട്ട്​ സേവനങ്ങൾ 8. താമസ ആവശ്യത്തിനായി വസ്​തുവക വാടകക്ക്​ നൽകൽ 9. മരുന്നുകളുടെയും മെഡിക്കൽ ഉൽപന്നങ്ങളുടെയും വിൽപന 10. നിക്ഷേപാവശ്യത്തിനുള്ള സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ വിതരണം 11. അന്താരാഷ്​ട്ര ട്രാൻസ്​പോർട്ട്​ സപ്ലൈ, സാധനങ്ങളുടെയും യാത്രക്കാരുടെയും കൈമാറ്റവും അനുബന്ധ സേവനങ്ങളുടെ വിതരണവും 12. രക്ഷ-സഹായ ആവശ്യങ്ങൾക്കായുള്ള വിമാനങ്ങളുടെയും കപ്പലുകളുടെയും വിതരണം 13. ക്രൂഡോയിൽ, പെട്രോളിയം ഉത്​പന്നങ്ങൾ, പ്രകൃതി വാതകം എന്നിവയുടെ വിതരണം 14. ട്രാൻസ്​പോർട്ടിങ്​ ആവശ്യത്തിനായുള്ള സാധനങ്ങളും സേവനങ്ങളും. വാണിജ്യ ആവശ്യത്തിനായുള്ള കര-കടൽ-വ്യോമ മാർഗമുള്ള ഗതാഗത സംവിധാനങ്ങൾക്കാവശ്യമായ സാധനങ്ങൾ 15. ഭിന്ന ശേഷിക്കാർക്കും ജീവകാരുണ്യ പ്രവർത്തനത്തിനുമായുള്ള സാധനങ്ങൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.