1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2020
Photo by Chris Pizzello/Invision/AP/Shutterstock

സ്വന്തം ലേഖകൻ: ബ്രാഡ് പിറ്റിന് ഇത് അഭിനയത്തിന് ലഭിച്ച ആദ്യ ഓസ്‌കര്‍. എന്നാല്‍, മുന്‍പ് നാലു തവണ നാമനിര്‍ദേശം ചെയ്യപ്പെട്ടശേഷം കൈവന്ന ഈ പുരസകാരലബ്ധി സന്തോഷം പങ്കിടാനല്ല. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരേയുള്ള രാഷ്ട്രീയായുധമായാണ് ബ്രാഡ് പിറ്റ് ഉപയോഗിച്ചത്.

പ്രസിഡന്റ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയചര്‍ച്ചയില്‍ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന് സാക്ഷിമൊഴി നല്‍കാന്‍ അനുവദിക്കാത്തതിലുള്ള പ്രതിഷേധമാണ് ഓസ്‌കര്‍വേദിയില്‍ ബ്രാഡ്പിറ്റ് പരസ്യമായി പ്രകടിപ്പിച്ചത്.

അവര്‍ എന്നോട് പറഞ്ഞത് എനിക്ക് സംസാരിക്കാന്‍ 45 സെക്കന്‍ഡ് മാത്രമാണ് അനുവദിച്ചിട്ടുള്ളത് എന്നായിരുന്നു. എന്നാലിത് ഈയാഴ്ച അമേരിക്കന്‍ സെനറ്റ് ജോണ്‍ ബോള്‍ട്ടണ് അനുവദിച്ച സമയത്തേക്കാള്‍ കൂടുതലാണല്ലോ. എനിക്ക് തോന്നുന്നത് ക്വെന്റിന്‍ ഇതിനെക്കുറിച്ചും പിന്നീടൊരു ചിത്രം ചെയ്യുമെന്നാണ്-ബ്രാഡ് പിറ്റ് നിറഞ്ഞ കൈയടികള്‍ ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞു.

ഞാന്‍ ചെയ്യുന്ന എന്തിനും നിറംകൊടുക്കുന്ന എന്റെ മക്കള്‍ക്കുള്ളതാണ് ഈ പുരസ്‌കാരം എന്നാണ് ബ്രാഡ് പിറ്റ് പറഞ്ഞത്. ജെന്നിഫര്‍ അനിസ്റ്റണ്‍, ആഞ്ജലീന ജൂലി എന്നിവരെ വിവാഹം കഴിച്ച ബ്രാഡ് പിറ്റിന് ആറു മക്കളാണുള്ളത്. ബ്രാഡ് പിറ്റിന് ഇത് രണ്ടാം ഓസ്‌കറാണ്. 2014ല്‍ 12 ഇയേഴ്‌സ് എ സ്ലേവ് എന്ന ചിത്രത്തിന് മികച്ച നിര്‍മാതാവിനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.

വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തില്‍ ക്ലിഫ് ബൂത്ത് എന്ന സ്റ്റണ്ട് ഡബിളിന്റെ കഥാപാത്രത്തെ അവിസ്മരണീയമാക്കിയതിനാണ് അമ്പത്തിയാറുകാരനാം ബ്രാഡ് പിറ്റിന് അവാര്‍ഡ് ലഭിച്ചത്. ഇതേ വേഷത്തിന് ബ്രാഡ് പിറ്റിന് ഗോള്‍ഡണ്‍ ഗ്ലോബ്, സ്‌ക്രീന്‍ ആക്‌ടേഴ്‌സ് ഗില്‍ഡ്, ബാഫ്ത അവാര്‍ഡുകളും ലഭിച്ചിരുന്നു.

ബാഫ്ത്ത അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് ഹാരി രാജകുമാരനും മേഗന്‍ മര്‍ക്കലും രാജപദവി ഉപേക്ഷിച്ചതിനെ കുറിച്ചും പരാമര്‍ശിച്ച് കൈയടി നേടിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.