1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2020

സ്വന്തം ലേഖകൻ: കൊവിഡ് ഗുരുതരമായി ബാധിച്ച യുഎസിൽ ആളുകൾക്കു സാധനങ്ങളും ഭക്ഷണവും നൽകി ഇന്ത്യൻ അമേരിക്കൻ സമൂഹം. വാഷിങ്ടൻ ഡിസി മെട്രോ പ്രദേശത്തെ ഇന്ത്യൻ അമേരിക്കൻ സമൂഹമാണു മേയ് മുതൽ 15,000 കുടുംബങ്ങളെ സഹായിച്ചു മഹാമാരിക്കാലത്തു മാതൃകയായത്. ആറുമാസത്തിലേറെയായി 250 ഓളം കാറുകളിലായാണ് ആവശ്യക്കാർക്കു ഭക്ഷണവും സാധനങ്ങളും ശേഖരിച്ചു വിതരണം ചെയ്യുന്നത്.

“പ്രദേശത്തെ കുറഞ്ഞത് 15,000 കുടുംബങ്ങൾക്ക് ഇതുവരെ ഞങ്ങൾ പലചരക്ക് സാധനങ്ങളും ഭക്ഷണവും വിതരണം ചെയ്തു. നാലംഗ കുടുംബത്തിനു മൂന്നുനാലു ദിവസം വരെ കഴിയാനുള്ള സാധനങ്ങൾ ഇതിലുണ്ട്. ഞങ്ങളുടെ കമ്യൂണിറ്റി മറ്റുള്ളവർക്കു സേവനം നൽകുന്നവരാണ്. കഠിനമായ ഈ സമയത്തും സഹായവുമായി ഞങ്ങളുണ്ട്,” ഇന്ത്യൻ അമേരിക്കൻ കമ്യൂണിറ്റിയിലെ പ്രമുഖ അംഗം ഡോ. സുരേഷ് ഗുപ്ത വാർത്താഏജൻസി എഎൻഐയോടു പറഞ്ഞു.

സഹായിക്കാൻ സന്നദ്ധ പ്രവർത്തകർ മനസ്സറിഞ്ഞു മുന്നോട്ടുവരുന്നു. കമ്യൂണിറ്റിയിലെ നിരവധി അംഗങ്ങൾ, പ്രാദേശിക ഭരണകൂടം, പള്ളികള്‍ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണു ഭക്ഷണം നൽകുന്ന പദ്ധതി വിജയകരമായി നടക്കുന്നത്. എല്ലാവരും സഹായിക്കാൻ തയാറാണ്. പലപ്പോഴും സന്നദ്ധസേവകരെ തടയേണ്ട അവസ്ഥയുണ്ടെന്നും കമ്യൂണിറ്റിയിൽ സജീവമായ രാജീവ് ജെയിൻ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.