1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 20, 2020

സ്വന്തം ലേഖകൻ: രാജ്യത്തെ സമ്പത്ത് മുഴുവന്‍ കുമിഞ്ഞു കൂടിയിരിക്കുന്നത് ഒരു ശതമാനത്തിന്റെ കൈവശമെന്ന് ഓക്‌സ്ഫാം പഠനം. 70ശതമാനം ദരിദ്രരുടെ കൈയിലുള്ള അത്രയും പണം ഒരു ശതമാനം സമ്പന്നരുടെ കെവശമുണ്ടെന്നാണ് പഠനം പറയുന്നത്. വേള്‍ഡ് എക്കണോമിക്ക് ഫോറത്തിന്റെ ഭാഗമായി ഓക്‌സ്ഫാം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേരിടുന്ന ലിംഗ അസമത്വത്തിലേക്കും വിരല്‍ ചുണ്ടുന്നതാണ് ഓക്‌സ്ഫാമിന്റെ സര്‍വ്വേ.

രാജ്യത്ത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടി വരികയാണെന്നും ലക്ഷാപതികളുടെ എണ്ണം കഴിഞ്ഞ ദശാബ്ദത്തില്‍ ഇരട്ടിയായെന്നും പഠനത്തില്‍ കണ്ടെത്തി. ഇന്ത്യയില്‍ മുകേഷ് അംബാനി ഉള്‍പ്പെടെ 63 കോടിപതികളുടെ വരുമാനം കേന്ദ്ര ബജറ്റില്‍ വകയിരുത്തിയ തുകയുടെ അത്രതന്നെ വരുമെന്ന് സര്‍വ്വേ പറയുന്നു. 2018-2019 സാമ്പത്തിക വര്‍ഷം 24,42,200 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്.

സാമ്പത്തിക മേഖലയിലെ തകര്‍ച്ച കോടിപതികളുടെ ബിസിനസിനെ ബാധിച്ചിട്ടില്ലെന്നും സാധാരണക്കാരെയാണ് തകര്‍ച്ച പ്രകടമായി തകര്‍ത്തതെന്നും പഠനം കണ്ടെത്തി.ലോകത്തെ 22 ബിസിനസുകാരുടെ കൈവശം ആഫ്രിക്കന്‍ രാജ്യങ്ങളിലെ സ്ത്രീകളുടെ കൈവശമുള്ളതിലേക്കാള്‍ പണമുണ്ട് എന്നതാണ് മറ്റൊരു സുപ്രധാന കണ്ടെത്തല്‍.

നിലവിലെ സാമ്പത്തിക വ്യവസ്ഥയുടെ ഗുണഭോക്താക്കളിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും സ്ഥാനം വളരെ പരിതാപകരമാണ്. ലക്ഷക്കണക്കിന് മണിക്കൂറുകളാണ് ഭക്ഷണം പാകം ചെയ്യാനും വീട് വൃത്തിയാക്കാനും മക്കളെയും പ്രായമായവരെയും നോക്കുന്നതിനുമായി അവർ ചിലവഴിക്കുന്നത്. ശമ്പളമില്ലാതെയുള്ള ഇത്തരം പരിപാലന ജോലികളാണ് നിലവിലെ സമ്പദ്​വ്യവസ്ഥയെയും സമൂഹത്തെയും മുന്നോട്ട് നയിക്കുന്നത്.

ഈ തിരക്കുകൾക്കിടയിൽ പഠനത്തിലേക്ക് തിരിയുന്ന പെൺകുട്ടികളുടെ എണ്ണവും മാന്യമായ ജീവിതം നയിക്കുന്നവരുടെ എണ്ണവും എണ്ണിയെടുക്കാവുന്നത്രയും കുറവാണെന്നും റിപ്പോർട്ട് പറയുന്നു. ശരാശരി 10 ലക്ഷം കോടി രൂപയുടെ ജോലിയാണ് ഒരു വർഷം സ്ത്രീകൾ ശമ്പളമില്ലാതെ ചെയ്തുവരുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് ആഗോള ടെക് കമ്പനികളുടെ വരുമാനത്തിന്റെ മൂന്നിരട്ടിയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.