1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2020

സ്വന്തം ലേഖകൻ: ഓക്സ്ഫോർഡ് ഡിക്ഷണറിയുടെ ഏറ്റവും പുതിയ പതിപ്പിൽ 26 ഇന്ത്യൻ വാക്കുകളാണ് പുതിയതായി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നത്. ഇതിൽ ആധാർ, ഹർത്താൽ, ശാദി എന്നീ വാക്കുകളും ഉൾപ്പെടുന്നു. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഓക്സ്ഫോർഡ് ഡിക്ഷണറിയുടെ പത്താം പതിപ്പിൽ 384 ഇന്ത്യൻ ഇംഗ്ലീഷ് വാക്കുകളാണുള്ളത്.

മൈക്രോ പ്ലാസ്റ്റിക്, ഫേക്ക് ന്യൂസ്, ചാറ്റ്ബോട്ട് എന്നീ പുതിയ പദങ്ങളും ഡിക്ഷണറിയുടെ ഭാഗമായി. പുതിയതായി ചേർക്കപ്പെട്ട 26 ഇന്ത്യൻ വാക്കുകളിൽ 22 എണ്ണം അച്ചടിച്ച ഡിക്ഷനറിയിലും മാറ്റുള്ളവ ഡിജിറ്റൽ ഡിക്ഷണറിയിലുമാണ്.

വളരെ എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കുന്ന തരത്തിൽ സഹായകമാകുന്ന വെബ്‌സൈറ്റ് ആപ്ലിക്കേഷൻ വേർഷനുകളിൽ പുതിയ ഓക്സ്ഫോർഡ് ഡിക്ഷണറി ലഭ്യമാകും. ആറ് ലക്ഷത്തോളം വാക്കുകളുടെ ശേഖരമാണ്. ഇംഗ്ലീഷ് ഭാഷയുടെ ശരിയായ ചരിത്ര പുസ്തകമായാണ് നിഘണ്ടുവിനെ പ്രസാധകരായ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് വിശേഷിപ്പിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.