1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2020

സ്വന്തം ലേഖകൻ: കാണാതായ പഞ്ചന്‍ ലാമ എവിടെയാണെന്ന് വെളിപ്പെടുത്തണമെന്ന അമേരിക്കയുടെ ആവശ്യത്തോട് പ്രതികരിച്ച് ചൈന. പഞ്ചന്‍ ലാമ ഇപ്പോള്‍ ബിരുദധാരിയാണെ് ചൈന പറഞ്ഞു. അദ്ദേഹം സാധാരണ ജീവിതം നയിക്കുകയാണെന്നും പഞ്ചന്‍ ലാമയ്ക്ക് സ്ഥിര ജോലിയുണ്ടെന്നും ചൈന പറഞ്ഞു. 25 വര്‍ഷമായി പഞ്ചന്‍ ലാമയെ കാണാനില്ലെന്നും എവിടെയാണെന്ന് വെളിപ്പെടുത്തണം എന്നുമായിരുന്നു അമേരിക്കയുടെ ആവശ്യം.

1995ല്‍ ആറുവയസ്സുള്ള ഗെദുന്‍ ചോകി നിമായെയാണ് പതിനൊന്നാം പഞ്ചന്‍ ലാമയായി ദലൈലാമ തെരഞ്ഞെടുത്തത്. മൂന്നു ദിവസത്തിനകം കുട്ടിയെ ചൈനീസ് സര്‍ക്കാര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് വിവരങ്ങളൊന്നുമില്ലായിരുന്നു.

പഞ്ചന്‍ ലാമയെ കുറിച്ച് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയാണ് ചൈനയോട് ചോദിച്ചത്. മതപരമായും ഭാഷാപരമായും സാംസ്‌കാരികപരമായും ടിബറ്റുകാര്‍ക്കെതിരെയുള്ള ചൈനയുടെ നടപടിയില്‍ അമേരിക്കയ്ക്ക് ആശങ്കയുണ്ടെന്നും പോംപെ പറഞ്ഞിരുന്നു.

1995 -ൽ പതിനൊന്നാമത്തെ ലാമയായി ഗെഥുന്റെ പേര് പ്രഖ്യാപിക്കുന്നത് ദലൈ ലാമയാണ്. പത്താമത്തെ പഞ്ചൻ ലാമ മരിച്ച് ആറുവർഷത്തിനു ശേഷമാണ് ഈ പ്രഖ്യാപനം വരുന്നത്. എന്നാൽ, ദലൈ ലാമയുടെ പ്രഖ്യാപനത്തെ അംഗീകരിക്കാൻ വിസമ്മതിച്ച ചൈന ഈ കാര്യത്തിൽ ഇടപെട്ട് ഗെഥുൻ റിംപോച്ചെയെ തട്ടിക്കൊണ്ടു പോവുകയും, പകരം തങ്ങളുടെ നോമിനിയായ ഗ്യാൻസൈൻ നോർബുവിനെ പഞ്ചൻ ലാമയായി അവരോധിക്കുകയും ചെയ്തു. തങ്ങൾ നിർദേശിച്ച റിംപോച്ചെയാണ് യഥാർത്ഥ പഞ്ചൻ ലാമ എന്നായിരുന്നു അന്ന് ചൈനയുടെ വാദം.

പഞ്ചൻ ലാമയായി ചൈന കൊണ്ട് പ്രതിഷ്ഠിച്ച ഗ്യാൻസൈൻ നോർബുവാകട്ടെ സുപ്രധാനമായ ഒരു ചൈനീസ് ഭരണസമിതിയുടെ ( Chinese People’s Consultative Conference ) ഭാഗമാക്കപ്പെടുകയും ചെയ്തിരുന്നു. ചൈനയ്ക്കുള്ളിലെ വൈവിധ്യങ്ങളെ ഏകോപിപ്പിക്കാനുള്ള ഒരു സമിതിയാണ് CPCC. അതിൽ ടിബറ്റൻ ബുദ്ധമതക്കാരുടെ പ്രതിനിധിയായിട്ടാണ് നോർബു പ്രവേശിപ്പിക്കപ്പെട്ടത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തോടുള്ള തന്റെ കൂറ് അചഞ്ചലമാണ് എന്ന് പലവേദികളിലും അദ്ദേഹം പരസ്യമായിത്തന്നെ പലവട്ടം ഏറ്റുപറയുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.