1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2019

സ്വന്തം ലേഖകൻ: പാരീസില്‍ ആയിരക്കണക്കിന് ആളുകള്‍ ഇസ്‌ലാമോഫോബിയക്കെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി. രണ്ടാഴ്ച മുന്നേ തെക്കുപടിഞ്ഞാറന്‍ നഗരമായ ബയോണില്‍ പള്ളിക്കെതിരെ വെടിവെപ്പ് നടന്നിരുന്നു. മുസ്‌ലീങ്ങള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന ആക്രമങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്താനാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

കളക്ടീവ് എഗെനസ്റ്റ് ഇസ്ലാമോഫോബിയ ഇന്‍ ഫ്രാന്‍സ് അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിലാറ്റിരുന്നു പ്രതിഷേധം.
ശിരോവസ്ത്രം ധരിച്ചവര്‍ക്കെതിരേ പൊതുജനം പുലര്‍ത്തുന്ന മുന്‍വിധികളെ വിമര്‍ശിക്കുന്ന പ്ലക്കാര്‍ഡുകളുമേന്തിയാണ് പലരും മാര്‍ച്ചില്‍ പങ്കെടുത്തത്.

വംശീയ വിവേചനം അവസാനിപ്പിക്കുക, ഇസ്‌ലാമോ ഫോബിയ ഒരു അഭിപ്രായമല്ല കുറ്റകൃത്യമാണ് തുടങ്ങിയ വാചകങ്ങള്‍ എഴുതിയ ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ജനക്കൂട്ടം പ്രതിഷേധിച്ചത്. തീവ്ര ഇടതുപക്ഷപാര്‍ട്ടികളിലെ അംഗങ്ങള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

“മത സ്വാതന്ത്ര്യവും ചിന്താ സ്വാതന്ത്ര്യവും ഉറപ്പു വരുത്തുന്നതിനായി ബയോണില്‍ നടന്ന ആക്രമണത്തിനെതിരെ പ്രതിഷേധിക്കേണ്ടത് നമ്മുടെ കടമയാണ്,” ലാ ഫ്രാന്‍സ് ഇന്‍സോമിസ് നേതാവ് ജീന്‍-ലൂക്ക് മലെന്‍ചോണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

40 ശതമാനം മുസ്‌ലീങ്ങള്‍ ഫ്രാന്‍സില്‍ മതപരമായ വിവേചനം അനുഭവിക്കുന്നതായി ഇഫോപ്പ് നടത്തിയ സര്‍വേയില്‍ അഭിപ്രായപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.