1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 14, 2019

സ്വന്തം ലേഖകൻ: മറിയം ത്രേസ്യയെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുന്ന ചടങ്ങില്‍ സംബന്ധിക്കുന്ന ഇന്ത്യന്‍ സംഘത്തെ നയിച്ച് വത്തിക്കാനിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച രാവിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ ചടങ്ങുകള്‍ക്ക് മുന്‍പ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലായിരുന്നു ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്റെ ആശംസകള്‍ അറിയിക്കാന്‍ മാര്‍പ്പാപ്പ മുരളീധരനോട് അഭ്യര്‍ത്ഥിച്ചു. കൂടിക്കാഴ്ചക്കൊടുവില്‍ മഹാത്മാ ഗാന്ധിയുടെ വ്യാഖ്യാനത്തോടു കൂടിയ ഭഗവദ് ഗീതയും നെറ്റിപ്പട്ടം കെട്ടിയ ആനയുടെ രൂപവും മുരളീധരന്‍ മാര്‍പ്പാപ്പയ്ക്ക് സമ്മാനിച്ചു. വത്തിക്കാന്‍ വിദേശകാര്യ മന്ത്രി പദവി വഹിക്കുന്ന കര്‍ദ്ദിനാള്‍ പോള്‍ ഗല്ലാഗറുമായും വി. മുരളീധരന്‍ കൂടിക്കാഴ്ച നടത്തി.

മ​തേ​ത​ര രാ​ജ്യ​മാ​യ ഇ​ന്ത്യ​യി​ൽനി​ന്നു മ​റി​യം ത്രേ​സ്യാ പു​ണ്യ​വ​തി​യു​ടെ വി​ശു​ദ്ധ പ​ദ പ്ര​ഖ്യാ​പ​നത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ത​നി​ക്ക് അ​വ​സ​രം ല​ഭി​ച്ച​ത് രാ​ജ്യം മ​തേ​തര​ത്വം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വു​കൂ​ടി​യാ​ണെ​ന്നു കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി പറഞ്ഞു. ഏ​ഷ്യ​യി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ ക​ത്തോ​ലി​ക്കാ​സ​മൂ​ഹം ഇ​ന്ത്യ​യി​ലേ​താ​ണ്. അ​ത്ത​രം ഒ​രു സ​മൂ​ഹ​ത്തി​ന്‍റെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ക എ​ന്ന​തും വ​ലി​യ ഒ​രു ഭാ​ഗ്യ മാ​യി ക​രു​തു​ന്ന​താ​യും അദ്ദേഹം കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.