1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 25, 2020

സ്വന്തം ലേഖകൻ: അമേരിക്കന്‍ പോണ്‍ താരം റോണ്‍ ജെറെമിയ്ക്കെതിരെ ലൈംഗീക ആരോപണവുമായി യുവതികള്‍ രംഗത്ത്. നാല് സ്ത്രീകളാണ് നിലവില്‍ താരത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതില്‍ മൂന്ന് പേരെ ബലാത്സംഗം ചെയ്തുവെന്നും ഒരാളെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി. വെസ്റ്റ്‌ ഹോളിവുഡില്‍ 2014 മുതല്‍ 2019 വരെയാണ് സംഭവങ്ങള്‍ നടന്നിരിക്കുന്നത്.

അന്താരാഷ്‌ട്ര പോണോഗ്രഫി രംഗത്തെ പ്രമുഖനാണ് അറുപത്തിയേഴുകാരനായ ജെറെമി. റൊണാൾഡ്‌ ജെറെമി ഹയാട്ട് എന്നാണ് ജെറെമിയുടെ യഥാർത്ഥനാമം. ഒരു ഫിസിക്സ് അധ്യാപകനായി ഏറെക്കാലം ജോലി ചെയ്ത ജെറെമി, ബ്രോഡ്‍വെ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തെത്തിയത്.

1970-ല്‍ തന്‍റെ പോണോഗ്രാഫി കരിയര്‍ ആരംഭിച്ച ജെറെമി ഏകദേശം രണ്ടായിരത്തിലധികം പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി പോൺ സിനിമകളിൽ നിരവധി വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള ജെറെമിക്ക് ഇന്ന് ചുരുങ്ങിയത് ആറു മില്യൺ ഡോളറിന്റെയെങ്കിലും ആസ്തിയുണ്ട്. ഈ ഈ ലൈംഗിക പീഡനാരോപണങ്ങളുടെ പേരിൽ പല പോൺ ഫിലിം നിർമാതാക്കളും തങ്ങളുടെ പുതിയ പ്രോജക്ടുകളിൽ നിന്ന് ജെറെമിയെ ഒഴിവാക്കിയതായി അറിയിച്ചിരുന്നു.

2014 മെയ് മാസത്തിൽ വെസ്റ്റ് ഹോളിവുഡിലെ വീട്ടിൽ വച്ച് ജെറെമി 25കാരിയായ സ്ത്രീയെ ബലാൽസംഗം ചെയ്തതായി ലോസ് ഏഞ്ചൽസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ജാക്കി ലെയ്‌സിയുടെ പ്രസ്താവനയിൽ പറയുന്നു. ഇതിനു പുറമേ 33ഉം 46ഉം വയസുള്ള രണ്ട് യുവതികളെ കൂടി ജെറെമി 2017ല്‍ വെസ്റ്റ് ഹോളിവുഡിലെ ഒരു ബാറില്‍ വച്ച് ബലാത്സംഗം ചെയ്തതായി തെളിഞ്ഞിട്ടുണ്ട്.

2019 ജൂലൈയിൽ ഇതേ ബാറിൽ വെച്ച് 30കാരിയായ സ്ത്രീയെ ജെറമി ബലാൽസംഗം ചെയ്തുവെന്ന് പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി. 6.6 മില്യൺ ഡോളറിന്‍റെ ജാമ്യത്തില്‍ കസ്റ്റഡിയിൽ വിട്ട ജെറെമിയെ വ്യാഴാഴ്ച ഔദ്യോഗികമായി അറസ്റ്റുചെയ്യും. എല്ലാ കുറ്റങ്ങളുടെയും അടിസ്ഥാനത്തില്‍

എല്ലാ കുറ്റങ്ങൾക്കും ശിക്ഷിക്കപ്പെട്ടാൽ, ജെറമിക്ക് 90 വർഷം വരെ ജീവപര്യന്തം തടവ് ലഭിക്കും. ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ജെറെമി അശ്ലീല ചിത്രങ്ങളിലെ അഭിനയം ഉപേക്ഷിച്ചതായി ജെറെമിയുടെ മാനേജർ ഡാന്റേ റുസിയോലെലി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.