1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2020

സ്വന്തം ലേഖകൻ: ഡല്‍ഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രയ്ക്ക് അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ പേരുനല്‍കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍, മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ എന്നിവര്‍ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

ഡല്‍ഹിയിലെ ഫോറിന്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേര് സുഷമ സ്വരാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ സര്‍വീസ് എന്നാക്കി മാറ്റുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 2014 മുതല്‍ 2019 വരെ വിദേശകാര്യ മന്ത്രിയായിരിക്കെ തന്റെ പദവിക്ക് മാനുഷിക മുഖം നല്‍കിയതിലൂടെ സുഷമ സ്വരാജ് ശ്രദ്ധനേടിയിരുന്നു.

ട്വിറ്ററിലൂടെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിച്ച് വിദേശകാര്യ മന്ത്രാലയത്തെ അവര്‍ ജനകീയമാക്കി. ഡല്‍ഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും ലോക്‌സഭയിലെ ആദ്യ വനിതാ പ്രതിപക്ഷ നേതാവും ബിജെപി വക്താവാകുന്ന ആദ്യ വനിതയുമാണ് സുഷമ സ്വരാജ്.

1977 ല്‍ തന്റെ 25-ാം വയസില്‍ ഹരിയാണയിലെ ക്യാബിനറ്റ് മന്ത്രിസ്ഥാനത്ത് എത്തിയ അവര്‍ സംസ്ഥാനത്ത് ആ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയായി മാറി. 2019 ഓഗസ്റ്റ് ആറിനാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.