1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 1, 2019

സ്വന്തം ലേഖകൻ: ഡല്‍ഹിയിലും പരിസരപ്രദേശത്തും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം പരിസ്ഥിതി മലിനീകരണ (തടയലും നിയന്ത്രണവും) അതോറിറ്റിയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ദീപാവലിക്കു ശേഷം ഡല്‍ഹിയിലും പരിസരപ്രദേശത്തും വായു മലിനീകരണത്തിന്റെ തോത് വര്‍ധിച്ചതിനു പിന്നാലെയായിരുന്നു സുപ്രീം കോടതി നടപടി.

നവംബര്‍ അഞ്ചുവരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനും അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയോടെ ഡല്‍ഹിയിലെയും പരിസരപ്രദേശങ്ങളിലെയും മലിനീകരണത്തോത് Severe Plus അല്ലെങ്കില്‍ Emergency ലെവലിലേക്ക് ഉയര്‍ന്നിരുന്നു. ഈ ജനുവരിക്കു ശേഷം ഇതാദ്യമായാണ് മലിനീകരണത്തോത് ഇത്രയധികം വര്‍ധിക്കുന്നത്. ശൈത്യകാലത്ത് പടക്കം പൊട്ടിക്കുന്നതിനും അതോറിറ്റി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നഗരം ഗ്യാസ് ചേമ്പര്‍ പോലെ ആയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഇന്ന് പറഞ്ഞിരുന്നു. സ്‌കൂള്‍ കുട്ടികള്‍ക്ക് മാസ്‌ക് വിതരണം ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. വായു മലിനീകരണത്തോത് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ എല്ലാ സ്‌കൂളുകള്‍ക്കും നവംബര്‍ അഞ്ചുവരെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.