1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 7, 2021

സ്വന്തം ലേഖകൻ: ഖ​ത്ത​റി​നെ​തി​രാ​യ ഉ​പ​രോ​ധം അ​യ​ൽ​രാ​ജ്യ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച​തോ​ടെ വൻ കുതിപ്പിനൊരുങ്ങി വ്യാപാര മേഖല. ഗൾഫ് രാജ്യങ്ങൾ അതിർത്തികൾ തുറന്നതോടെ സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ൽ പു​ത്ത​നു​ണ​ർ​വു​ണ്ടാ​കും. ഉ​പ​രോ​ധ​ത്തി​നു​മു​മ്പ്​ ക​ര അ​തി​ർ​ത്തി​യാ​യ അ​ബൂ​സം​റ വ​ഴി​യാ​ണ്​ സൌദി​യി​ൽ​നി​ന്നും അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും മി​ക്ക സാ​ധ​ന​ങ്ങ​ളും ഖ​ത്ത​റി​ൽ എ​ത്തി​യി​രു​ന്ന​ത്.

എ​ന്നാ​ൽ, ഉ​പ​രോ​ധ​ത്തി​ന്​ തൊ​ട്ടു​ട​നെ ഈ ​അ​തി​ർ​ത്തി അ​ട​ക്ക​പ്പെ​ട്ട​തോ​ടെ ഇ​റാ​െൻറ​യും തു​ർ​ക്കി​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ ആ​കാ​ശ​മാ​ർ​ഗ​മാ​ണ്​ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള​ട​ക്കം ഖ​ത്ത​റി​ൽ എ​ത്തി​യ​ത്. ഇ​ത്​ അവശ്യ സാധനങ്ങളുടെ വില കൂടാൻ കാരണമായി. ഉ​പ​രോ​ധ​ത്തി​നു​ മു​മ്പ്​ ഹ​ജ്ജ്, ഉം​റ തീ​ർ​ഥാ​ട​ന​ത്തി​ന്​ ഖ​ത്ത​റി​ൽ​ നി​ന്ന്​ വ​ലി​യ മു​ത​ൽ​മു​ട​ക്കി​ല്ലാ​തെ റോ​ഡു ​മാ​ർ​ഗം ഹ​ജ്ജി​നും ഉം​റ​ക്കും പോ​കാ​മാ​യി​രു​ന്നു. എ​ന്നാ​ൽ, ഖ​ത്ത​റിന്റെ ഏ​ക ക​ര അ​തി​ർ​ത്തി​യാ​യ അ​ബൂ​സം​റ അ​ട​ച്ച​തോ​ടെ ഈ ​സൗ​ക​ര്യം ഇല്ലാതായി.

ഈ ​രം​ഗ​ത്ത്​ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും നി​ല​നി​ൽ​പി​ല്ലാ​താ​യി. ഹ​ജ്ജ്, ഉം​റ സീ​സ​ണി​ലാ​യി​രു​ന്നു ഇ​ത്ത​രം സ്​​ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​ധാ​ന ബി​സി​ന​സ്. പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത ചെ​റു​കി​ട ട്രാ​വ​ൽ​സു​ക​ളൊ​ക്കെ പൂ​ട്ടി​പ്പോ​യി. യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും മ​റ്റും യാ​ത്ര​ക​ളൊ​രു​ക്കി​യ വ​ൻ​കി​ട​ക്കാ​ർ മാ​ത്ര​മാ​ണ്​ പി​ടി​ച്ചു​നി​ന്ന​ത്.

അ​തി​ർ​ത്തി പൂ​ട്ടി​യ​ത്​ ഹോ​ട്ട​ൽ വ്യ​വ​സാ​യ​ത്തി​നും വ​ൻ തി​രി​ച്ച​ടി​യാ​യി. പ​ല ഹോ​ട്ട​ലു​ക​ളു​ടെ റൂ​മു​ക​ളും കാ​ലി​യാ​യി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. പാ​സ്​​പോ​ർ​ട്ട്​ സേ​വ​ന​ങ്ങ​ളും എം​ബ​സി അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ളും പു​ന​രാ​രം​ഭി​ക്കു​ന്ന​തോ​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ആ​ളു​ക​ളു​െ​ട ഒ​ഴു​ക്ക്​ ഉ​ണ്ടാ​കും. ഇ​തോ​ടെ ഹോ​ട്ട​ൽ രം​ഗം കൂ​ടു​ത​ൽ ഊ​ർ​ജ​സ്വ​ല​മാ​കു​മെ​ന്നും വി​ല​യി​രു​ത്ത​െ​പ്പ​ടു​ന്നു.

ഖത്തറിലേക്കുള്ള കര, നാവിക, വ്യോമ കവാടം തുറക്കുന്നതു കാത്തിരിക്കുന്ന ബിസിനസ് രംഗം, പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. പ്രധാനമായും ഷിപ്പിങ്, കാർഗോ, എയർലൈൻ ഏജൻസികളാണു തയാറെടുക്കുന്നത്.

ഉപരോധംമൂലം നഷ്ടപ്പെട്ട 40% ബിസിനസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികൾ. ഔദ്യോഗിക പ്രഖ്യാപനം വരുന്ന ഉടൻ തന്നെ സേവന മേഖലയിൽ സജീവമാകുകയാണ് ഇവരുടെ ലക്ഷ്യം. ഇതിനു മുന്നോടിയായി യുഎഇയിലെയും അതിർത്തിയിലെയും ഖത്തറിലെയും ഏജൻസികളുടെ പ്രവർത്തനം പുനരുജ്ജീവിപ്പിച്ചു വരുന്നു.

തുണിത്തരങ്ങൾ, ഗാർഹിക ഉപകരണങ്ങൾ, നിത്യോപയോഗ വസ്തുക്കൾ, ചെരിപ്പ്, ബാഗ്, പെർഫ്യൂം, ഫാൻസി ഉൽപന്നങ്ങൾ, സ്പെയർ പാർട്സ്, സ്റ്റീൽ അടക്കം കെട്ടിട നിർമാണ വസ്തുക്കൾ തുടങ്ങി പഴം, പച്ചക്കറി വരെ യുഎഇയിൽ നിന്നാണ് ഖത്തറിലേക്ക് എത്തിച്ചിരുന്നത്. ഉപരോധം മൂലം പ്രവർത്തനം ഒമാനിലേക്കു മാറ്റി പലരും പിടിച്ചുനിൽക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഒമാൻ വഴി ചരക്കു കയറ്റി അയയ്ക്കുന്നതിനു മൂന്നിരട്ടി ചെലവായതിനാൽ ഇടപാടുകാർക്കും കച്ചവടക്കാർക്കും നഷ്ടം നേരിട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.