1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2020

സ്വന്തം ലേഖകൻ: ഖത്തറിൽ കൊവിഡ്-19 നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവ് നല്‍കിയതോടെ ജനജീവിതം സാധാരണനിലയിലായി. രോഗബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടെങ്കിലും വൈറസ് സാന്നിധ്യം നിലവിലും ശക്തമായി തന്നെ തുടരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആവര്‍ത്തിച്ച് മുന്നറിയിപ്പും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. സമ്പര്‍ക്ക പരിശോധനകളും രോഗബാധിതരെ ക്വാറന്റീന്‍ ചെയ്യുന്നതിനുമുള്ള നടപടികള്‍ സമഗ്രമായി തുടരുകയാണ്.

കുടുംബാംഗങ്ങള്‍ക്കിടയിലാണ് രോഗബാധിതര്‍ കൂടി വരുന്നത്. 2 പേര്‍ കൂടി മരിച്ചതോടെ കൊവിഡ്-19 മരണസംഖ്യ 149 ആയി. 418 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 3,645 പേരില്‍ നടത്തിയ പരിശോധനയിലാണ് 418 പേരില്‍ കൂടി രോഗം സ്ഥിരീകരിച്ചത്. സുഖം പ്രാപിച്ചവരുടെ എണ്ണം 1,00,627 ആയി. 3,240 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ പരിശോധന നടത്തിയ 4,16,327 പേരില്‍ 1,040,16 പേരാണ് രോഗബാധിതര്‍.

ഖത്തറിലെ ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഐ.സി.ബി.എഫി​െൻറ (ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലൻറ് ഫോറം) തുമാമയിലെ ഓഫീസിലും ഇനി മുതൽ ഇന്ത്യക്കാർക്ക് കോൺസുലർ സേവനങ്ങൾ ലഭ്യമാകും. ഇതോടെ ഇന്ത്യൻ എംബസിക്ക് പുറമേ ഐ.സി.ബി.എഫ്, ഐ.സി.സി എന്നിവിടങ്ങളിലും ഇന്ത്യക്കാർക്ക് കോൺസുലാർ സേവനങ്ങൾ ലഭ്യമാകുകയാണ്​.

നവജാത ശിശുക്കൾക്കുള്ള പുതിയ പാസ്​പോർട്ടുകൾക്കായും കുട്ടികളുടെയും മുതിർന്നവരുടെയും പാസ്​പോർട്ടുകൾ പുതുക്കുന്നതിനും ഇനി മുതൽ തുമാമയിലെ ഐ.സി.ബി.എഫ് ഓഫീസിനെയും സമീപിക്കാം. നുഐജയിലെ ഇ​ൻറ​േഗ്രറ്റഡ് ഇന്ത്യൻ കമ്മ്യൂണിറ്റി സ​െൻറർ വില്ല നമ്പർ 47ലാണ് ഐ.സി.ബി. എഫ് ഓഫീസ്​ സ്​ഥിതി ചെയ്യുന്നത്.

സേവനങ്ങൾക്ക്​ അപേക്ഷ സമർപ്പിക്കുന്നതിന് getappointment.icbfqatar.org എന്ന ലിങ്കിൽ കയറി അപ്പോയൻറ്​മ​െൻറ് എടുക്കണം. ഇഹ്തിറാസ്​ ആപ്പിൽ പച്ച നിറം തെളിയുന്നവർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ഓഫിസീലും പരിസരത്തും സാമൂഹിക അകലം പാലിക്കണം. അപ്പോയൻറ്​മ​െൻറ്​ എടുക്കാത്തവർക്ക്​ നേരിട്ട്​ ഓഫിസിൽ എത്താൻ സാധ്യമല്ല. വിവരങ്ങൾക്ക്​: 77867794.

കോവിഡി​​െൻറ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന കോൺസുലാർ സേവനങ്ങൾ അബൂഹമൂറിലെ ഇന്ത്യൻ കൾച്ചറൽ സ​െൻററിൽ (ഐ.സി.സി) നേരത്തേ പുനരാരംഭിച്ചിരുന്നു. ചില അസൗകര്യങ്ങളാൽ ഇത്​ നിർത്തിവച്ചെങ്കിലും ഉടൻ പുനരാംരംഭിക്കും. https://getappointment.iccqatar.com/ എന്ന ലിങ്കിലൂടെയാണ്​ സേവനങ്ങൾക്കുള്ള അപ്പോയന്റ്മെന്റ് ലഭിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.