1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2020

സ്വന്തം ലേഖകൻ: താമസ സ്ഥലങ്ങൾ സംബന്ധിച്ച് പൊതുജനങ്ങൾക്ക് കൃത്യത നൽകുന്നതിന് ആഭ്യന്തര മന്ത്രാലയം ‘മൈ അഡ്രസ്​’ സേവനം ആരംഭിച്ചു.
സ്​ട്രീറ്റി​ന്റെ പേര്, ഇലക്ട്രിസിറ്റി നമ്പർ, സോണി​െൻറ പേര്, സമീപപ്രദേശത്തി​െൻറ പേര്, കെട്ടിട നമ്പർ, കോർഡിനേറ്റ്സ്​ എന്നീ ആറ് മാർഗങ്ങളിലൂടെ താമസക്കാർക്ക് തങ്ങളുടെ കൃത്യമായ സ്​ഥലവും താമസിക്കുന്ന കെട്ടിടവും അറിയാനാകും.

999 നമ്പർ ഉപയോഗിച്ചുള്ള അടിയന്തര സേവനം ലഭ്യമാകുന്നതിനും ജനറൽ ഡയറക്ടറേറ്റ് ഓഫ് നാഷനാലിറ്റി, ബോർഡേഴ്സ്​ ആൻഡ് എക്സ്​പാട്രിയറ്റ് അഫയേഴ്സ്​, ഗതാഗത സേവനങ്ങൾ, മറ്റു സുരക്ഷ സേവനങ്ങൾ എന്നിവ വേഗത്തിലാക്കുന്നതിനും ആഭ്യന്തര മന്ത്രാലയത്തി​െൻറ മൈ അഡ്രസ്​ സേവനം സഹായകമാകും.

ഇലക്ട്രിസിറ്റി നമ്പർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സോൺ നമ്പർ, സ്​ട്രീറ്റ് നമ്പർ, കൃത്യമായ സ്​ഥലത്തി​െൻറ പിൻ നമ്പർ എന്നിവ അറിയാനാകും. ഖത്തറിലെ പൗരന്മാർക്കും താമസക്കാർക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ My Address വെബ്‌സൈറ്റിൽ പുതിയ സേവനം ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.