1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2020

സ്വന്തം ലേഖകൻ: രാജ്യത്തെ ൈഡ്രവിങ് സ്​കൂളുകൾക്ക് ഏകീകൃത പരിശീലന സംവിധാനം നടപ്പാക്കുന്നു. ഇതിനായി ഗതാഗത മേഖലയിലെ വിദഗ്ധരുമായും പരിചയസമ്പന്നരുമായും ചേർന്ന് പ്രവർത്തിക്കുകയാണെന്ന്​ ഗതാഗത ജനറൽ ഡയറക്ടറേറ്റിലെ ൈഡ്രവേഴ്സ്​ ലൈസൻസ്​ വിഭാഗം മേധാവി ലെഫ്. കേണൽ സാലിം ഫഹദ് ഗുറാബ് പറഞ്ഞു.

​ൈഡ്രവിങ് സ്​കൂളുകളുടെ കാര്യക്ഷമത വർധിപ്പിക്കുകയും അതുവഴി റോഡ് സുരക്ഷ ഉയർത്തുകയുമാണ് ലക്ഷ്യമിടുന്നത്​​. ൈഡ്രവർമാർക്ക് റോഡ് സംബന്ധമായ മുഴുവൻ വിവരങ്ങളും ലഭ്യമാക്കുകയും ഇതിെൻറ ലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ൈഡ്രവർമാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ, ൈഡ്രവിങ് ലൈസൻസ്​ നേടിയെടുക്കേണ്ടതിന് അനിവാര്യമായ അറിവുകൾ, ഖത്തർ ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്ന പുതിയ ഗൈഡും പുറത്തിറക്കും.

ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ്​ ലെഫ്. കേണൽ സാലിം ഫഹദ് ഗുറാബ് ഇക്കാര്യങ്ങൾ പറഞ്ഞത്​. ജി.സി.സിയുടെ ഗതാഗത ജനറൽ ഡയറക്ടറേറ്റുകളുടെ 36ാമത് യോഗത്തിൽ പങ്കെടുത്ത ഖത്തർ, ൈഡ്രവിങ് പഠനത്തിനായുള്ള ഏകീകൃത പരിശീലന ഗൈഡ് തയാറാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവതരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

ഡ്രൈർമാർ അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങൾ പുതിയ ഗൈഡിലുണ്ടാകും. ൈഡ്രവിങ് പരിചയം ഉണ്ടാക്കുക മാത്രമല്ല, റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മികച്ച ഗതാഗത സംസ്​കാരം വളർത്തിയെടുക്കുക കൂടിയാണ് ൈഡ്രവിങ് പഠനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ലെഫ്. കേണൽ ഗുറാബ് വിശദീകരിച്ചു.

രാജ്യത്ത്​ ഗതാഗത ജനറൽ ഡയറക്ടറേറ്റിെൻറ ശ്രമങ്ങളുടെയും പൊതു ബോധവത്​കരണ പരിപാടികളുടെയും ഭാഗമായി ഗതാഗത അപകടങ്ങളിലും മരണനിരക്കിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്​. കഴിഞ്ഞ വർഷമുണ്ടായ റോഡപടകങ്ങളിൽ 97 ശതമാനവും ഒരാൾക്കും പരിക്കേൽക്കാതെയുള്ളതായിരുന്നു. 2.7 ശതമാനം ചെറിയ പരിക്കുകളോടെയുള്ള റോഡപകടങ്ങളും ഗുരുതരപരിക്കുകളോടെ 0.3 ശതമാനം വാഹനാപകടങ്ങളുമാണ് സംഭവിച്ചത്​.

ഖത്തറിൽ ഡ്രൈവിങ്​ ​െലെസൻസുമായി ബന്ധ​െപ്പട്ട്​ നിരവധി പരിഷ്​കാരങ്ങളാണ്​ ഈയിടെ വരുത്തിയിരിക്കുന്നത്​. ഡ്രൈവിങ്​ പഠനത്തി​െൻറയും ടെസ്​റ്റി​െൻറയും എല്ലാ നടപടിക്രമങ്ങളും പഠിതാവിന്​ കൂടി മനസ്സിലാക്കാൻ കഴിയുന്ന തരത്തിലാണ്​ പരിഷ്​കാരങ്ങൾ.

ആ​ഭ്യ​ന്ത​ര ​മ​ന്ത്രാ​ല​യ​ത്തിന്​ കീഴിലുള്ള ഗ​താ​ഗ​ത ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റാണ്​ ഏ​കീ​കൃ​ത ൈഡ്ര​വിങ്​ പ​രി​ശീ​ല​ന സം​വി​ധാ​ന​ം (ഡി.​ടി.എ​സ്) തുടങ്ങിയതാണ്​ ഈയിനത്തിലുളള മികച്ച പരിഷ്​കാരം​. ഗ​താ​ഗ​ത വ​കു​പ്പി​ന് കീ​ഴി​ലെ ലൈ​സ​ൻ​സിങ്​ വ​കു​പ്പാ​ണ് ഇതി​െൻറ ചു​മ​ത​ല വ​ഹി​ക്കുന്നത്​. രാ​ജ്യ​ത്തെ മു​ഴു​വ​ൻ ൈഡ്ര​വിങ്​ സ്​​കൂ​ളു​ക​ളി​ലെ​യും ഏ​ക​ദേ​ശം എ​ല്ലാ കാ​റു​ക​ളും ഡി.​ടി.എ​സു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ട്.

പു​തി​യ സം​വി​ധാ​ന പ്രകാരം പ​രീ​ക്ഷാ സ​മ​യ​ത്ത് കാ​റി​നു​ള്ളി​ൽ പൊ​ലീ​സിെ​ൻ​റ സാ​ന്നി​ധ്യം ഉ​ണ്ടാ​കു​ക​യി​ല്ല. ഇ​തു പ​രീ​ക്ഷാ​ർ​ഥി​ക്ക് കൂ​ടു​ത​ൽ ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ം. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ട്ടോ​മേ​റ്റ​ഡ് കാ​ൾ സെ​ൻ​റ​റും നേരത്തേ തുടങ്ങിയിട്ടുണ്ട്​. 2344444 എ​ന്ന ന​മ്പ​റി​ൽ ആ​വ​ശ്യ​മാ​യ ഭാ​ഷ​യി​ൽ ഉ​പ​ഭോ​ക്താ​വി​ന് സേ​വ​ന​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ടാം.

ര​ജി​സ്​േ​ട്ര​ഷ​ൻ മു​ത​ൽ ലൈ​സ​ൻ​സ്​ നേ​ടു​ന്ന​തു വ​രെ​യു​ള്ള പ​രി​ശീ​ല​ന ഘ​ട്ട​ങ്ങ​ൾ പു​തി​യ സം​വി​ധാ​ന​ത്തി​ന് കീ​ഴി​ലാ​ണ്​. 18 ഭാ​ഷ​ക​ളി​ൽ ഇ​തു ല​ഭ്യ​മാണ്​. മ​ദീ​ന ഖ​ലീ​ഫ​യി​ലെ ട്രാ​ഫി​ക്​ വി​ഭാ​ഗം ആ​സ്ഥാ​ന​ത്തു​ള്ള നിരീക്ഷണകേന്ദ്രത്തിൽ രാ​ജ്യ​ത്തെ ഒ​മ്പത്​ ഡ്രൈ​വിങ്​ സ്കൂ​ളു​ക​ളു​ടെ പ്ര​വ​ര്‍ത്ത​നം ട്രാ​ഫി​ക് ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​രീ​ക്ഷി​ക്കു​ന്നുണ്ട്​.

പു​തി​യ സം​വി​ധാ​ന​ത്തി​ലൂ​ടെ ഡ്രൈവിങ്​ പഠിതാവിന്​ പ​രി​ശീ​ല​ക​രെ സം​ബ​ന്ധി​ച്ച്​ ഡി.​ടി.എ​സ്​ ആ​പ് വ​ഴി അധികൃതരെ വി​വ​ര​ങ്ങ​ള​റി​യി​ക്കാം. ഏ​തെ​ങ്കി​ലും ത​ര​ത്തി​​െല ചട്ടലംഘനം ഉണ്ടോയെന്ന്​ പു​തി​യ സം​വി​ധാ​നം വ​ഴി സ​ദാനി​രീ​ക്ഷിക്കും. പ​രി​ശീ​ല​ന​ത്തി​നും പ​ഠ​ന​ത്തി​നു​മാ​വ​ശ്യ​മാ​യ മു​ഴു​വ​ൻ സ​മ​യ​വും െട്ര​യി​നി​ക്ക് ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് നി​രീ​ക്ഷി​ക്കു​ന്നുണ്ട്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല