1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 31, 2020

സ്വന്തം ലേഖകൻ: ഖത്തർ പ്രവാസികൾക്ക് ദോഹയിലേക്ക് മടങ്ങി വരാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സെപ്ഷണൽ റീ എൻട്രി പെർമിറ്റിന് നാളെ മുതൽ അപേക്ഷിക്കാം. പെർമിറ്റ് ലഭിച്ചാൽ വിദേശവിമാനങ്ങൾക്കുള്ള പ്രവേശന വിലക്ക് ഇന്ത്യ പിൻവലിക്കുന്നത് അനുസരിച്ച് ദോഹയിലേക്ക് മടങ്ങി എത്തുകയും ചെയ്യാം. ഖത്തർ ഐഡി കാലാവധി കഴിഞ്ഞവർക്കും റീ എൻട്രി പെർമിറ്റ് ലഭിച്ചാൽ മടങ്ങിയെത്താം.

ഇന്ത്യ വിമാന സർവീസ് പുനരാരംഭിക്കാൻ വൈകിയാൽ പ്രവാസി സംഘടനകളും ട്രാവൽ ഏജൻസികളും കേരളത്തിൽ നിന്നും ഖത്തറിലേക്ക് ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നീക്കങ്ങൾ തുടങ്ങിയിരിക്കുന്നതിനാൽ മടങ്ങി വരവിൽ ആശങ്കപ്പെടേണ്ടതില്ല.

ദോഹയിലെ ട്രാവൽ ഏജൻസിയായ മാജിക് ടൂർസിന്റെ 4 ചാർട്ടേഡ് വിമാനങ്ങളാണ് വരും ആഴ്ചകളിലായി ദോഹയിലേക്ക് എത്തുന്നത്. കേരളത്തിൽ കൊച്ചിയിൽ നിന്നുള്ള ചാർട്ടേഡ് വിമാനം ഓഗസ്റ്റ് 8 നാണ്. ബാംഗ്ലൂർ, ചെന്നൈ, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നാണ് മറ്റ് ചാർട്ടേഡ് വിമാനങ്ങൾ ഖത്തറിലേക്ക് എത്തുന്നതെന്ന് മാജിക് ടൂർസ് അധികൃതർ പറഞ്ഞു.

റീ എൻട്രി പെർമിറ്റിനായി അപേക്ഷിക്കേണ്ട ലിങ്ക്.

https://portal.www.gov.qa/wps/portal/qsports/home.

ഇന്ത്യയിലുള്ളവർക്ക് +974 44069999 എന്ന നമ്പറിൽ വിശദാംശങ്ങൾ അറിയാം.

റീ എൻട്രി പെർമിറ്റ് ലഭിച്ചാൽ ദോഹയിലെത്തി 7 ദിവസം ഹോട്ടൽ ക്വാറന്റീനിൽ കഴിയണം. ഖത്തർ അംഗീകൃത കൊവിഡ്-19 പരിശോധനാ കേന്ദ്രങ്ങൾ ഉണ്ടെങ്കിൽ യാത്രക്ക് 48 മണിക്കൂറിനുള്ളിൽ അവിടെ പരിശോധന നടത്തി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കിൽ ദോഹയിലെത്തി 7 ദിവസം ഹോം ക്വാറന്റീനിൽ കഴിഞ്ഞാൽ മതിയാകും.

ഇന്ത്യയിൽ പക്ഷേ, നിലവിൽ ഖത്തർ അംഗീകൃത കൊവിഡ് പരിശോധനാ കേന്ദ്രങ്ങൾ പ്രഖ്യാപിച്ചിട്ടില്ലാത്തിനാൽ 7 ദിവസം ഹോട്ടൽ ക്വാറന്റീൻ പൂർത്തിയാക്കിയേ മതിയാകൂ. എന്നാൽ 55 വയസിന് മുകളിൽ പ്രായമുള്ളവർ, വിട്ടുമാറാത്ത രോഗമുള്ളവർ തുടങ്ങി വിവിധ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ള നിശ്ചിത വിഭാഗത്തിന് വീടുകളിൽ ക്വാറന്റീനിൽ കഴിയാൻ അനുമതി നൽകിയിട്ടുണ്ട്.

ഏതൊക്കെ വിഭാഗങ്ങൾക്കാണ് അനുമതിയെന്നത് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.