1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2020

സ്വന്തം ലേഖകൻ: 2022 ഫിഫ ഖത്തർ ലോകകപ്പിന്റെ വിവിധ പദ്ധതികളിലായി ജോലി ചെയ്യുന്നതു 20,698 തൊഴിലാളികൾ. തൊഴിലാളികളുടെ ക്ഷേമം, ആരോഗ്യം, സുരക്ഷ എന്നിവ ഉറപ്പാക്കിയാണ് പ്രവർത്തനമെന്ന് ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി.

സ്റ്റേഡിയം നിർമാണത്തിന്റെ തുടക്കത്തിൽ ഇന്ത്യ, നേപ്പാൾ, തുർക്കി, ചൈന, ഘാന, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നായി 30,000 തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്. നിലവിൽ വിവിധ ലോകകപ്പ് പദ്ധതികളിലായി ആകെ 20,698 തൊഴിലാളികളാണുള്ളത്.

4,509 പേർ പരിശീലന സൈറ്റുകൾ, നഴ്‌സറികൾ, താമസ കേന്ദ്രങ്ങൾ എന്നിവയുടെ നിർമാണങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. ലോകകപ്പിനായുള്ള 8 സ്റ്റേഡിയങ്ങളിൽ അൽ ജനൗബ്, ഖലീഫ രാജ്യാന്തര സ്റ്റേഡിയം, എജ്യൂക്കേഷൻ സിറ്റി എന്നിവയുടെ നിർമാണം പൂർത്തിയായി കഴിഞ്ഞതാണ്. അവശേഷിക്കുന്ന 5 സ്റ്റേഡിയങ്ങളുടെ നിർമാണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമാണ് പുരോഗമിക്കുന്നത്.

2022 ലോകകപ്പി​െൻറ പ്രധാന സ്​റ്റേഡിയങ്ങളിലൊന്നായ റാസ്​ അബൂ അബൂദ് സ്​റ്റേഡിയത്തി​െൻറ നിർമാണം പുരോഗമിക്കുന്നുവെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു. സ്​റ്റേഡിയത്തി​െൻറ നിർമാണ ഫോട്ടോ അടക്കമുള്ള ട്വീറ്റിലാണ് സുപ്രീം കമ്മിറ്റി നിർമാണ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.ഷിപ്പിങ്​ കണ്ടെയ്നറുകൾ ഉപയോഗിച്ച് നിർമിക്കുന്ന സ്​റ്റേഡിയത്തിൽ 40,000 കാണികൾക്കാണ് ഇരിപ്പിടമൊരുക്കുന്നത്. ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽനിന്ന്​ കേവലം ഒന്നര കിലോമീറ്റർ മാത്രം ദൂരത്തായി 45,0000 ചതുരശ്രമീറ്റർ സ്​ ഥലത്താണ് സ്​റ്റേഡിയം നിർമിക്കുന്നത്.

ഫെൻവിക് ഐറിബറൻ ആർക്കിടെക്സാണ് സ്​റ്റേഡിയത്തി​െൻറ രൂപരേഖ തയാറാക്കിയിരിക്കുന്നത്. ലോകകപ്പി​െൻറ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ വരെയുള്ള മത്സരങ്ങൾക്കാണ് സ്​റ്റേഡിയം വേദിയാകുക.സ്​റ്റേഡിയത്തി​െൻറ നിർമാണം പൂർത്തിയാക്കുന്നതിന് 949 കണ്ടെയ്നറുകളാണ് ആവശ്യമായി വരുന്നതെന്നും സ്​റ്റേഡിയം രൂപരേഖക്ക് ആവശ്യമായ സ്​റ്റീൽ ഫാബ്രിക്കേഷൻ നിർമാണം 94 ശതമാനം പിന്നിട്ടതായും കണ്ടെയ്നറുകൾ ഘടിപ്പിക്കുന്നതിനുള്ള സ്​റ്റീൽ സ്​ട്രക്ചറുകൾ 33 ശതമാനം സ്​ഥാപിച്ചുവെന്നും സുപ്രീം കമ്മിറ്റി നേരത്തേ വ്യക്തമാക്കിയിരുന്നു. 2021ൽതന്നെ ലോകകപ്പിനുള്ള സ്​റ്റേഡിയങ്ങളുടെ നിർമാ ണംപൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മനോഹരമായ ചെറുനഗരത്തി​െൻറ മാതൃകയിൽ ഒരുങ്ങുന്ന റാസ്​ അബൂ അബൂദ് സ്​റ്റേഡിയം പൂർണമായും നീക്കം ചെയ്യാനും പുനഃസ്​ഥാപിക്കാനും സാധിക്കും വിധത്തിലാണ് തയാറാക്കുന്നത്.ഒമ്പതു സ്​റ്റേഡിയങ്ങളിലായാണ്​ ഖത്തർ ലോകകപ്പ്​ നടക്കുക. കോവിഡ്–19നെതിരായ പോരാട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ആരോഗ്യ വിദഗ്ധർക്ക് ആദരമർപ്പിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി എജുക്കേഷൻ സിറ്റി സ്​റ്റേഡിയം ഈയടുത്താണ്​ കായികലോകത്തിന് സമർപ്പിച്ചത്​. ബീൻ സ്​പോർട്സ്​ ചാനലിലൂടെ നടന്ന വെർച്വൽ ചടങ്ങിലായിരുന്നു ഉദ്ഘാടനം.

ഇതോടെ, 2022ലെ ഫിഫ ലോകകപ്പിനായി നിർമാണം പൂർത്തിയാകുന്ന മൂന്നാമത് സ്​റ്റേഡിയമായി എജുക്കേഷൻ സിറ്റി സ്​റ്റേഡിയം. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും ഖത്തർ ഫൗണ്ടേഷനും ഒരുമിച്ചാണ് നിശ്ചയിച്ച സമയത്തിനുള്ളിൽതന്നെ അന്താരാഷ്​ട്ര നിലവാരത്തിലുള്ള ലോകകപ്പ് സ്​റ്റേഡിയം നിർമിച്ച് മത്സരങ്ങൾക്ക് സജ്ജമാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.