1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2020

സ്വന്തം ലേഖകൻ: ഓഗസ്റ്റ്​ ഒമ്പത്​ മുതൽ പുതിയ വർക്ക്​ ​പെർമിറ്റിന്​ അപേക്ഷ സ്വീകരിക്കുമെന്ന്​ ബഹ്​റൈനിലെ ലേബർ മാർക്കറ്റ്​ റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അറിയിച്ചു. കോവിഡ്​ വ്യാപനത്തി​​െൻറ പശ്ചാത്തലത്തിൽ പുതിയ വർക്ക്​ പെർമിറ്റ്​ അനുവദിക്കുന്നത്​ മാർച്ച്​ മുതൽ നിർത്തിവെച്ചിരുന്നു.

വർക്ക്​ പെർമിറ്റ്​ അനുവദിക്കാൻ തീരുമാനിച്ചതോടെ, സ്വകാര്യ തൊഴിൽ ദാതാക്കൾക്ക്​ വിദേശത്തുനിന്ന്​ തൊഴിലാളികളെ റിക്രൂട്ട്​ ചെയ്യാൻ കഴിയും. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയുടെ അധ്യക്ഷതയിലെ ഗവൺമ​െൻറ്​ എക്​സിക്യൂട്ടീവ്​ കമ്മിറ്റിയാണ്​ ഇതുസംബന്ധിച്ച്​ തീരുമാനം എടുത്തത്​.

റി​ക്രൂട്ട്​മ​െൻറ്​ പരസ്യങ്ങൾ പ്രാദേശിക പത്രങ്ങളിൽ പ്രസിദ്ധീകരിക്കണമെന്ന വ്യവസ്​ഥയോടെയാണ്​ അനുമതി നൽകിയത്​. സ്വദേശികൾക്കും നിലവിൽ ബഹ്​റൈനിൽ കഴിയുന്ന പ്രവാസികൾക്കും അപേക്ഷിക്കാൻ അവസരമൊരുക്കുന്നതിനാണ്​ ഇത്​.

പരസ്യം നൽകി രണ്ടാഴ്​ചക്കുള്ളിൽ സ്വദേശികളോ ബഹ്​റൈനിലുള്ള പ്രവാസികളോ അപേക്ഷിക്കുന്നില്ലെങ്കിൽ വിദേശത്തുനിന്ന്​ തൊഴിലാളികളെ റിക്രൂട്ട്​ ചെയ്യാം​. കോവിഡ്​ സൃഷ്​ടിച്ച സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന്​ തൊഴിൽ നഷ്​ടമായി രാജ്യത്ത്​ തുടരുന്ന പ്രവാസികൾക്ക്​ ഈ തീരുമാനം പ്രയോജനം ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.