1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2020

സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദിന്റെ മുഖച്ഛായ മാറ്റുന്ന മെട്രോയുടെ ആദ്യഘട്ട സര്‍വീസ് ജൂണില്‍ ആരംഭിക്കും. ഡിസംബറിലോ അടുത്ത വര്‍ഷം ജനവരിയിലോ മുഴുവന്‍ സര്‍വീസും ആരംഭിക്കും.

ആറ് ലൈനുകളുള്ള മെട്രോയുടെ മൂന്നു പാതകളിലാവും ജൂണില്‍ സര്‍വീസ് ആരംഭിക്കുക. ശേഷിക്കുന്ന മൂന്നു പാതകളിൽ ഡിസംബറിൽ അല്ലെങ്കില്‍ ജനുവരിയില്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങും. പദ്ധതിയുടെ 85 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. പാതകളുടെ നിര്‍മാണം പൂര്‍ത്തിയായി. സ്റ്റേഷനുകളുടെ പുറം മോടി പൂര്‍ത്തിയാക്കലും വൈദ്യുതീകരണവുമാണ് ഇനി ബാക്കിയുള്ളത്.

ലോകത്തിലെ ഏറ്റവും നീളം കൂടിയ മെട്രോ ലൈനുകളിലൊന്നായ റിയാദ് മെട്രോയ്ക്കു 186 കിലോമീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്. ഇതില്‍ 36 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ്. വലിയ തുരങ്കത്തിലൂടെയാണു പാത കടന്നുപോകുന്നത്. വലിയ മൂന്നെണ്ണം ഉള്‍പ്പെടെ 80 സ്റ്റേഷനുകളാണു മെട്രോയിലുളളത്. വലിയ സ്‌റ്റേഷനുകളില്‍ രണ്ടെണ്ണം നഗരകേന്ദ്രമായ ബത്ഹയോട് ചേര്‍ന്നും മറ്റൊന്ന് ഉലയയിലുമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.