1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2020

സ്വന്തം ലേഖകൻ: റഷ്യയുടെ കൊവിഡ് വാക്സീൻ സ്പുട്‌നിക് അഞ്ചാമന്റെ ആദ്യ ബാച്ചുകൾ തലസ്ഥാനമായ മോസ്കോയിലെ പൊതുജനങ്ങൾക്ക് വിതരണം തുടങ്ങിയതായി സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ മാസം ആദ്യം റഷ്യൻ ആരോഗ്യ മന്ത്രാലയം കൊവിഡ് -19 വാക്സീൻ ബാച്ചുകൾ പൊതുവിതരണത്തിനായി നിർമിക്കുന്നുണ്ടെന്നും വിവിധ പ്രദേശങ്ങളിലേക്ക് ഉടൻ വിതരണം ചെയ്യുമെന്നും പറഞ്ഞിരുന്നു.

കൊറോണ വൈറസ് ബാധ തടയുന്നതിനുള്ള ആദ്യ ബാച്ച്, റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ ഗമാലിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി വികസിപ്പിച്ചെടുത്ത ഗാം-കൊവിഡ്-വാക് (സ്പുട്നിക് വി) റോസ്ഡ്രാവ്നാഡ്‌സറിന്റെ ലബോറട്ടറികളിൽ ആവശ്യമായ ഗുണനിലവാര പരിശോധനകൾ വിജയിച്ചു. സമീപഭാവിയിൽ വാക്സീനുകളുടെ ആദ്യ ബാച്ചുകൾ പ്രദേശങ്ങളിലേക്ക് വിതരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്.

പൊതുജനങ്ങൾ ലഭ്യമാക്കുമെന്ന് അർഥമാക്കുന്നത് അടിയന്തരമായി പ്രതിരോധം വേണ്ടവർക്കായിരിക്കും വാക്സീൻ നൽകുക. കൊറോണ വൈറസിന് ഒരു പരിഹാരം കണ്ടെത്താൻ ലോകം ഓടുന്നതിനിടയിൽ, ലോകമെമ്പാടുമുള്ള വാക്സീൻ നിർമാതാക്കൾ വർഷങ്ങളെടുത്ത് നടത്തുന്ന പരീക്ഷണങ്ങൾ മാസങ്ങളായി ചുരുക്കുകയാണ്. ഇത് അപ്രതീക്ഷിത പ്രത്യാഘാതങ്ങളുടെ സാധ്യത ഉയർത്തുന്നുണ്ട്. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡുമായി ആർ‌ഡി‌എഫ് കരാർ ഒപ്പിട്ടതിനാൽ സ്പുട്നിക് വി വാക്സീന്റെ അവസാനഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളും വരും ആഴ്ചകളിൽ ഇന്ത്യയിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.