1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 19, 2019

സ്വന്തം ലേഖകൻ: ബിക്കിനി ധരിച്ചു വരുന്നവര്‍ക്ക് വാഹനത്തില്‍ സൗജന്യമായി ഇന്ധനം നിറച്ചു കൊടുക്കുമെന്ന് പെട്രോള്‍ പമ്പിന്റെ പരസ്യം കണ്ട് അവിടേക്ക് ബിക്കിനിധാരികളുടെ ഒഴുക്കായിരുന്നു. കൂടാതെ ട്വിറ്ററില്‍ ബിക്കിനിഡ്രസ് എന്ന ഹാഷ് ടാഗ് ട്രെന്‍ഡിങ്ങിലാവുകയും ചെയ്തു.

സൗജന്യമായി ഇന്ധനത്തിനായി പമ്പിലെത്തിയവരില്‍ പുരുഷന്മാരായിരുന്നു അധികമെന്നതാണ് ഇതിലെ കൗതുകം. റഷ്യയിലെ സമാരയില്‍ ഒല്‍വി ഗ്യാസ് സ്‌റ്റേഷനാണ് കൗതുകകരമായ വാഗ്ദാനം നല്‍കിയത്. കേട്ടപാതി കേള്‍ക്കാത്ത പാതി വര്‍ണവൈവിധ്യമാര്‍ന്ന ബിക്കിനികളുമണിഞ്ഞ് പമ്പിലേക്ക് ആളുകളെത്തി.

കിട്ടിയ അവസരം മുതലെടുത്ത് ബിക്കിനി ധരിക്കാന്‍ ആവേശം കാണിച്ചത് പുരുഷന്മാരായിരുന്നു. മൂന്ന് മണിക്കൂര്‍ നേരത്തേക്ക് മാത്രമുണ്ടായിരുന്ന സൗജന്യത്തിനുപരി ബിക്കിനി ധരിക്കുക എന്നതായിരുന്നു പലരുടേയും ലക്ഷ്യം. പെട്രോള്‍ പമ്പില്‍ ബിക്കിനിയും ഹൈഹീല്‍സും ധരിച്ചെത്തിയ പുരുഷന്മാരുടെ ഫോട്ടോകള്‍ ട്വിറ്ററില്‍ വന്‍ ഹിറ്റായി. ബിക്കിനിയണിഞ്ഞ പുരുഷന്മാരുടെ ഫോട്ടോയ്ക്ക് താഴെ ‘ഹോട്ട്’ എന്നാണ് പലരും കമന്റ് ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.