1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2020

സ്വന്തം ലേഖകൻ: ഗ്ലോബല്‍ ടെക് ഇന്‍ഡസ്ട്രി വളര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കുടിയേറ്റക്കാരെ ആകര്‍ഷിക്കാന്‍ സാധിക്കാത്ത രാജ്യങ്ങള്‍ക്ക് വലിയ നഷ്ടം നേരിടേണ്ടി വരുമെന്ന് മൈക്രോസോഫ്റ്റ് സി.ഇ.ഒ. സത്യ നാദെല്ല.

എന്താണ് തങ്ങളുടെ ദേശീയതാത്പര്യമെന്ന് എല്ലാ രാജ്യങ്ങളും പുനരാലോചിച്ചു കൊണ്ടിരിക്കുകയാണെന്നും നാദെല്ല കൂട്ടിച്ചേര്‍ച്ചു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ ബ്ലൂംബെര്‍ഗ് ന്യൂസ് എഡിറ്റര്‍-ഇന്‍-ചീഫ് ജോണ്‍ മൈക്കല്‍ത്വയിറ്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടിയേറ്റ സൗഹൃദ രാജ്യമാണെന്ന് ആളുകള്‍ക്ക് മനസ്സിലായാല്‍ മാത്രമേ അവര്‍ അവിടേക്ക് വരികയുള്ളൂവെന്നും സത്യ നാദെല്ല കൂട്ടിച്ചേര്‍ത്തു. നേരത്തെ പൗരത്വ നിയമ ഭേദഗതി വിഷയത്തിലും ആശങ്ക പ്രകടിപ്പിച്ച് നാദെല്ല രംഗത്തെത്തിയിരുന്നു.

“സംഭവിച്ചു കൊണ്ടിരിക്കുന്നത് ദുഃഖകരമാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഇത് ദൗര്‍ഭാഗ്യകരമാണ്,” എന്നായിരുന്നു നാദെല്ല പറഞ്ഞത്.

അമേരിക്കയിലെ മാന്‍ഹാട്ടനില്‍ നടന്ന മൈക്രോ സോഫ്റ്റിന്റെ ഒരു പരിപാടിക്കിടെ, ബസ് ഫീഡ് എഡിറ്റര്‍ ഇന്‍ ചീഫ് ബെന്‍ സ്മിത്തിനോടായിരുന്നു നാദെല്ലയുടെ പ്രതികരണം. നാദെല്ലയുടെ വാക്കുകള്‍ ട്വിറ്ററിലൂടെ ബെന്‍ സ്മിത്ത് പങ്കുവെക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.