1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2020

സ്വന്തം ലേഖകൻ: സൌദിയില്‍ അഴിമതിക്കേസില്‍ 475 സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. രാജ്യത്ത് അഴിമതി വിരുദ്ധ കമ്മീഷന്‍ സ്ഥാപിച്ചതിന് പിന്നാലെ കര്‍ശനമായ നടപടിയാണ് അഴിമതിക്കെതിരെ സ്വീകരിക്കുന്നത്. ഗുരുതര കുറ്റങ്ങള്‍ കണ്ടെത്തിയ കേസുകളില്‍ ക്രിമിനല്‍ വകുപ്പുകളാണ് ചുമത്തിയത്.

സാമ്പത്തിക ഭരണ നിര്‍വഹണ വകുപ്പികളില്‍ ശക്തമായ നിരീക്ഷണമാണ് സൌദി അറേബ്യ നടത്തുന്നത്. സല്‍മാന്‍ രാജാവിന്റെ ഉത്തരവ് പ്രകാരം പ്രത്യേക അഴിമതി വിരുദ്ധ കമ്മീഷന്‍ നേരത്തെ രൂപീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവിധ വകുപ്പുകളില്‍ നടക്കുന്ന നടപടിക്രമങ്ങളിലെ നിരീക്ഷണം. വിവിധ പരാതികളും കമ്മീഷന്‍ പരിഗണിക്കുന്നുണ്ട്.

ഇതിന് ശേഷമാണ് 475 പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയത്. 1294 പേരുടെ വിസ്താരം ഇതിന്‍റെ ഭാഗമായി പൂര്‍ത്തിയാക്കി. 386 പേരെ അറസ്റ്റ് ചെയ്തത് ക്രിമിനല്‍ വകുപ്പുകള്‍ ചുമത്തിയാണ്. കൈക്കൂലി, പൊതുപണം ദുരുപയോഗം ചെയ്യല്‍, സ്വാധീനം ചെലുത്താന്‍ പണം വാങ്ങലും നല്‍കലും എന്നിവയാണ് 386 പേര്‍ക്കെതിരായ കുറ്റങ്ങള്‍.

170 ദശലക്ഷം റിയാലാണ് ഇത്രയും പേര്‍ വഴി ഉണ്ടായതെന്നാണ് പ്രാഥമിക കണക്ക്. ഇതിനാല്‍ ഇവരുടെ കേസുകള്‍ ബന്ധപ്പെട്ട കോടതിയിലേക്ക് കൈമാറിയിട്ടുണ്ട്. അഴിമതി രഹിത ഭരണ സംവിധാനം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നീക്കങ്ങള്‍. സൌദി രാജാവും കിരീടാവകാശിയുടേയും നേതൃത്വത്തിലാണ് പ്രത്യേക കമ്മീഷന്റെ മേല്‍നോട്ടം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.