1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2020

സ്വന്തം ലേഖകൻ: കോവിഡ്​ പശ്ചാത്തലത്തിൽ സൗദിയിലെ പരിമിതമായ തീർഥാടകരെ മാത്രം പ​െങ്കടുപ്പിച്ച്​ ഹജ്ജ്​ നടത്താനുള്ള സൗദി ഹജ്ജ്​ മന്ത്രാലയം തീരുമാനത്തി​​െൻറ അടിസ്ഥാനത്തിൽ പെരുമാറ്റചട്ടം പ്രഖ്യാപിച്ചു. തീർഥാടന കാലത്ത്​ പാലിക്കേണ്ട പ്രോട്ടോകോളുകൾ ദേശീയ രോഗപ്രതിരോധ കൺട്രോൾ സെന്ററാണ്​ പ്രഖ്യാപിച്ചത്​. ​

ഹജ്ജ്​ സുരക്ഷിതവും സമൂഹ അകലം പാലിച്ചും ആയിരിക്കാൻ വേണ്ട കാര്യങ്ങളാണ്​ പ്രോ​േട്ടാകാളുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. തീർഥാടകരുടെ താമസസ്​ഥലങ്ങൾ, ഭക്ഷണം കഴിക്കുന്ന ഇടങ്ങൾ, ബസ്​, ബാർബർ ​േഷാപ്പ്​, അറഫ, മിന, മുസ്​ദലിഫ, ജംറ, മസ്​ജിദുൽ ഹറാം എന്നിവിടങ്ങളിലും നീരിക്ഷണ, ബോധവത്​കരണ രംഗത്തും ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതുമായ നിർദേശങ്ങളാണ്​ പെരുമാറ്റ ചട്ടത്തിലുള്ളത്​.

ദുൽഖഅദ്​ 28 മുതൽ ദുൽഹജ്ജ്​ 10 വരെ അനുമതി പത്രമില്ലാത്തവരെ മിന, മുസ്​ദലിഫ, അറഫ എന്നിവിടങ്ങളിലേക്ക്​ പ്രവേശിക്കുന്നത്​ കർശനമായി തടയും. പനി, ചുമ, മൂക്കൊലിപ്പ്​, തൊണ്ട വേദന എന്നിവയോ മണം, രൂചി എന്നിവ പെ​െട്ടന്ന്​ നഷ്​ടപ്പെടലോ പോലുള്ള ലക്ഷണങ്ങളുള്ളവർക്ക്​ ഹജ്ജിന്​ അനുവാദം നൽകില്ല.

ഹജ്ജ്​ വേളയിൽ രോഗബാധയുണ്ടെന്ന്​ സംശയിക്കുന്നവരെ കണ്ടെത്തിയാൽ​​ ഡോക്​ടർമാരുടെ വിലയിരുത്തലിനുശേഷം ഹജ്ജ്​ പൂർത്തിയാക്കാൻ അവസരം നൽകണം. എന്നാൽ രോഗബാധയുണ്ടെന്ന്​ സംശയിക്കുന്നവർക്ക്​ പ്രത്യേക കെട്ടിടങ്ങളും താമസ സൗകര്യങ്ങളും ഒരുക്കിയിരിക്കണം. രോഗാവസ്ഥ അനുസരിച്ചായിരിക്കും തുടർ ഹജ്ജ്​ നടപടികൾ.

ഹജ്ജ്​ സേവനത്തിലേർപ്പെടുന്നവരും തൊഴിലാളികളും തീർഥാടകരും എല്ലായ്​പ്പോഴും മാസ്​ക്​ ധരിക്കണം. നിശ്ചിത സ്​ഥലത്ത്​ മാത്രമേ മാസ്​ക്​ അഴിച്ചുവെക്കാൻ പാടുള്ളൂ. തീർഥാടകർ സംഗമിക്കു​ന്ന സ്​ഥലങ്ങളിലും ലഗ്ഗേജുകൾ കൈമാറു​േമ്പാഴും സമൂഹ അകലം പാലിക്കാൻ ആവശ്യപ്പെട്ടുള്ള സ്​റ്റിക്കറുകൾ പതിച്ചിരിക്കണം.

വ്യക്തിഗത ഉപകരണങ്ങൾ തീർഥാടകർക്കിടയിൽ പങ്കിടുന്നത്​ തടയണം. ലിഫ്​റ്റുകളിൽ നിശ്ചിത ആളുകളിൽ കൂടുതൽ കയറ്റരുത്. സാമൂഹിക അകലം പാലിക്കകയും വേണം. ഒരിക്കൽ മാത്രം ഉപയോഗിക്കാവുന്ന ബോട്ടിലുകളിൽ കുടിവെള്ളവും സംസം വെള്ളവും എടുക്കാൻ അനുവാദമുണ്ട്.
യാത്രക്കാർ സഞ്ചരിക്കുന്ന വാഹനങ്ങളിൽ സീറ്റ് നമ്പർ പ്രത്യേകം അടയാളപ്പെടുത്തി നൽകും.

മക്കയിലെയും പള്ളികളിലേയും തീർഥാടന കേന്ദ്രങ്ങളിലെയും റഫ്രിജറേറ്ററുകൾ നീക്കംചെയ്യും. ഓരോ തീർഥാടകർക്കും പ്രത്യേകം മുൻകൂട്ടി പായ്ക്ക് ചെയ്ത ഭക്ഷണം മാത്രമേ നൽകൂ. അത്പോലെ അറഫയിലും മുസ്ദലിഫയിലും പ്രത്യേകം നിർണയിച്ച് നൽകിയ ഇടങ്ങളിൽ കഴിയുന്നതുമായ ബന്ധപ്പെട്ട ചട്ടങ്ങൾ കർശനമായി നടപ്പാക്കും.മിന താഴ്വരയിൽ 50 ചതുരശ്ര മീറ്റർ ചുറ്റളവിനുള്ളിൽ 10 ൽ കൂടുതൽ തീർഥാടകരെ അനുവദിക്കില്ല.
ജംറകളിൽ ഒരേ സമയം 50 ൽ കൂടുതൽ തീർഥാടകരെ അനുവദിക്കില്ല.

അണുവിമുക്തമാക്കിയ കല്ലുകളുടെ ബാഗ്‌ നൽകും. എല്ലാ രംഗങ്ങളിലും സാമൂഹിക അകലം മറ്റു ആരോഗ്യ പ്രോട്ടോക്കോളുകൾ എന്നിവ സുരക്ഷാ ഉദ്യോഗസ്ഥർ കർശനമായി നിരീക്ഷിക്കും. ഓരോ ബാച്ച് തീർഥാടകരും ത്വവാഫ് (കഅബക്ക് ചുറ്റുമുള്ള പ്രദക്ഷിണം) ചെയ്യുന്നതിന് മുമ്പും ശേഷവും മത്വാഫും (ത്വവാഫ് ചെയ്യുന്ന സ്ഥലം) മസ്അയും (സഫാ മർവ കുന്നിനിടയിലെ സഅയ് ചെയ്യുന്ന ഇടം) പൂർണമായി അണുവിമുക്തമാക്കും. തുടങ്ങി ആരോഗ്യത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകിയുള്ള ഹജ് കർമത്തിനാണ് അധികൃതർ സൗകര്യമൊരുക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.