1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2020

സ്വന്തം ലേഖകൻ: രാ​ജ്യാ​ന്ത​ര യാ​ത്ര​ക്കു​ള്ള വി​ല​ക്ക്​ സെ​പ്​​റ്റം​ബ​ർ 15 മു​ത​ൽ ഭാ​ഗി​ക​മാ​യി നീ​ക്കാ​നു​ള്ള തീ​രു​മാ​നം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ച​തോ​ടെ സൌദിയി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​രെ സ്വീ​ക​രി​ക്കാ​ൻ ഒ​രു​ക്കം തു​ട​ങ്ങി. കൊവിഡ് പ്ര​തി​രോ​ധ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ​ക്കും വ്യ​വ​സ്ഥ​ക​ൾ​ക്കും അ​നു​സൃ​ത​മാ​യി​രി​ക്കും മ​ട​ങ്ങി​വ​രു​ന്ന​വ​രെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ക്കു​ക.

കൊവിഡ് ബാ​ധി​ത​ര​ല്ലെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തി​യ​ ശേ​ഷ​മാ​യി​രി​ക്കും രാ​ജ്യ​ത്തേ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. വി​ദേ​ശ​ത്തു​നി​ന്ന്​ തി​രി​ച്ചെ​ത്തു​ന്ന​വ​ർ കൊവിഡ് മു​ക്ത​ര​ല്ലെ​ന്ന്​ തെ​ളി​യി​ക്കു​ന്ന​തും 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഇ​ഷ്യൂ ചെ​യ്​​ത​തു​മാ​യ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ൽ ഹാ​ജ​രാ​ക്ക​ണം.

തി​രി​ച്ചെ​ത്തി​യ തീ​യ​തി മു​ത​ൽ ഏ​ഴു​ ദി​വ​സം ഹോം ​ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യാ​മെ​ന്ന പ്ര​തി​ജ്ഞ ഒ​പ്പി​ട്ടു ന​ൽ​ക​ണം, എ​ട്ടു​ മ​ണി​ക്കൂ​റി​നു​ള്ളി​ൽ ‘ത​ത്​​മ​ൻ’ ആ​പ്ലി​ക്കേ​ഷ​നി​ൽ താ​മ​സ​സ്ഥ​ലം നി​ർ​ണ​യി​ക്കു​ക തു​ട​ങ്ങി​യ​വ മ​ട​ങ്ങി വ​രു​ന്ന​വ​ർ​ക്കാ​യി നി​ശ്ച​യി​ച്ച ആ​രോ​ഗ്യ സു​ര​ക്ഷ ന​ട​പ​ടി​ക​ളി​ലു​ൾ​പ്പെ​ടു​മെ​ന്ന്​ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

കൊവിഡ് മു​ൻ​ക​രു​ത​ലി​െൻറ ഭാ​ഗ​മാ​യി ഇൗ ​വ​ർ​ഷം മാ​ർ​ച്ചി​ലാ​ണ്​ സൗ​ദി വി​മാ​ന സ​ർ​വി​സു​ക​ൾ നി​ർ​ത്ത​ലാ​ക്കി​യ​ത്. ഏ​ഴു​​ മാ​സ​ത്തോ​ള​മാ​യി നി​ർ​ത്തി​വെ​ച്ച അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ർ​വി​സു​ക​ളാ​ണ്​​ ചൊ​വ്വാ​ഴ്​​ച രാ​വി​ലെ ആ​റു​ മു​ത​ൽ ഭാ​ഗി​ക​മാ​യി പു​ന​രാ​രം​ഭി​ക്കാ​ൻ​ പോ​കു​ന്ന​ത്. ആ​ഭ്യ​ന്ത​ര സ​ർ​വി​സു​ക​ൾ ഒ​രു മാ​സം മു​മ്പ്​​​ പു​ന​രാ​രം​ഭി​ച്ചി​രു​ന്നു​.

രാ​ജ്യാ​ന്ത​ര യാ​ത്ര​ക്കു​ള്ള വി​ല​ക്ക്​ ചൊ​വ്വാ​ഴ്​​ച ഭാ​ഗി​ക​മാ​യി നീ​ങ്ങു​ന്ന​തോ​ടെ പ​ല വി​മാ​ന ക​മ്പ​നി​ക​ളും സൌദിയി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. ജ​നു​വ​രി​ ഒ​ന്നി​ന്​​ മു​ഴു​വ​ൻ പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളും പൂ​ർ​ണ​മാ​യും തു​റ​ക്കു​ന്ന​തോ​ടെ സൌദിയി​ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്ര​ക​ൾ പൂ​ർ​വ​സ്ഥി​തി​യി​ലാ​കും.

രാ​ജ്യാ​ന്ത​ര വി​മാ​ന യാ​ത്ര​ക​ൾ പൂ​ർ​ണ​മാ​യും ആ​രം​ഭി​ക്കു​ന്ന​തോ​ടെ പ​ല മേ​ഖ​ല​ക​ളും പ്ര​ത്യേ​കി​ച്ച്​ ട്രാ​വ​ൽ, ക​യ​റ്റു​മ​തി, ഇ​റ​ക്കു​മ​തി രം​ഗ​ങ്ങ​ൾ സ​ജീ​വ​മാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്​. അ​തേ​സ​മ​യം, വി​മാ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത​യ​നു​സ​രി​ച്ചാ​യി​രി​ക്കും സെ​പ്​​റ്റം​ബ​ർ 15 മു​ത​ൽ റീ​എ​ൻ​ട്രി, ​തൊ​ഴി​ൽ, സ​ന്ദ​ർ​ശ​ക വി​സ​ക്കാ​രു​ടെ മ​ട​ക്ക​മെ​ന്ന്​ സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ വ്യ​ക്ത​മാ​ക്കി.

വി​മാ​ന സ​ർ​വി​സു​ക​ൾ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ​വി​ധേ​യ​മാ​യി​രി​ക്കും. ഒ​രോ രാ​ജ്യ​ത്തി​െൻറ​യും പ്ര​വേ​ശ​ന, എ​ക്​​സി​റ്റ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും സ​ർ​വി​സ്​ ന​ട​ത്തു​ക​യെ​ന്നും​ സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ ട്വീ​റ്റ്​ ചെ​യ്​​തു. സെ​പ്​​റ്റം​ബ​ർ 15 മു​ത​ൽ രാ​ജ്യാ​ന്ത​ര യാ​ത്ര​ക്കു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ഭാ​ഗി​ക​മാ​യി നീ​ക്കി റീ​എ​ൻ​ട്രി, തൊ​ഴി​ൽ, സ​ന്ദ​ർ​ശ​ക വി​സ​ക്കാ​രാ​യ രാ​ജ്യ​ത്തെ താ​മ​സ​ക്കാ​ർ​ക്ക്​ സൌദിയി​ലേ​ക്ക്​ മ​ട​ങ്ങാ​നും തി​രി​ച്ചു പോ​കാ​നും അ​നു​വാ​ദം ന​ൽ​കു​ന്ന തീ​രു​മാ​നം ​ഞാ​യ​റാ​ഴ്​​ച​ യാ​ണ്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ച​ത്. കൊവിഡ് പ​ട​രാ​തി​രി​ക്കാ​ൻ വേ​ണ്ട പ്ര​തി​രോ​ധ, മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക്​ അ​നു​സൃ​ത​മാ​യി​രി​ക്കും രാ​ജ്യ​ത്തേ​ക്കു​ള്ള ​ പ്ര​വേ​ശ​നം.

കാലാവധിയുള്ള ഇഖാമ (തൊഴിൽ അനുമതി), റീ എൻട്രി വീസ, സന്ദർശക വീസ എന്നിവയുള്ളവർക്കാണ് നിലവിൽ പ്രവേശനത്തിന് അനുമതി. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി പിൻവലിക്കുന്ന 2021 ജനുവരി 1 മുതൽ എല്ലാ രാജ്യക്കാർക്കും സൗദിയിൽ എത്താനാകും. ഇന്ത്യ ഉൾപെടെ വിവിധ രാജ്യക്കാരുടെ തിരിച്ചുവരവ് സംബന്ധിച്ച് ഡിസംബറിൽ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.