1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 4, 2019

സ്വന്തം ലേഖകൻ: ലോകത്തെ റെക്കോര്‍ഡ് നിരക്കില്‍ സൌദി അരാംകോ ഓഹരി വിപണി പ്രവേശനം പ്രഖ്യാപിച്ചു. ഒരു ശതമാനം ഓഹരിക്ക് 20 ബില്യണ്‍ ഡോളറാണ് പ്രതീക്ഷിക്കുന്നതെന്ന് സൌദി അരാംകോ നേതൃത്വം അറിയിച്ചു. അടുത്ത പത്ത് ദിവസത്തിനകം ഓഹരി വാങ്ങാന്‍ താല്‍പര്യമുള്ളവരുമായി ചര്‍ച്ച നടത്തും. ഡിസംബറില്‍ ആഭ്യന്തര വിപണിയിലും അടുത്ത വര്‍ഷം ലോക ഓഹരി വിപണിയിലും അരാംകോ ഇറങ്ങും.

അഞ്ച് ശതമാനം ഓഹരിയിലാണ് സൌദി അരാംകോ ഓഹരി വിപണിയില്‍ വില്‍ക്കുക. ഇതിന്റെ ആദ്യ പടിയായി ആഭ്യന്തര ഓഹരി വിപണിയായ തദവ്വുലില്‍ വില്‍പന നടത്തും. ഒന്നു മുതല്‍ രണ്ട് ശതമാനം വരെയാണ് അരാംകോ ആഭ്യന്തര വിപണിയില്‍ വില്‍ക്കുക.

ആഭ്യന്തര ഓഹരി വിപണിയില്‍ ഒന്നു മുതല്‍ രണ്ട് ശതമാനം ഓഹരിയാണ് അരാംകോ വില്‍പനക്ക് വെക്കുക. ഇതിന്‍റെ മൂല്യം 20 ബില്യണ്‍ ഡോളര്‍ മുതല്‍ 40 ബില്യണ്‍ വരെയാണ്. ലോകത്ത് ഇതു വരെ നടന്ന ഏറ്റവും വലിയ ഓഹരി വില്‍പന ചൈനയിലെ ഇ-കോമേഴ്സ് ഭീമനായ ആലിബാബയുടേതാണ്. 25 ബില്യണ്‍ ഡോളറിനാണ് ആലിബാബയുടെ ഓഹരി വില്‍പനയില്‍ പോയത്.
അതായത്, സൌദി അരാംകോയുടെ വില്‍പന പ്രതീക്ഷ പ്രകാരം നടന്നാല്‍ ഓഹരി വിപണിയിലെ ലോക റെക്കോര്‍ഡിത് മറികടക്കും. പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഓഹരി വാങ്ങാന്‍ താല്‍പര്യമുള്ള കമ്പനികളുമായി ചര്‍ച്ച നടത്തും. സ്വദേശികള്‍ക്കും കമ്പനികള്‍ക്കും ഓഹരി വാങ്ങാം. അരാംകോയുടെ ഓഹരി വിപണി പ്രവേശത്തോടെ സൌദി സമ്പദ്ഘടന കൂടുതല്‍ കരുത്തു നേടും

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.