1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 28, 2020

സ്വന്തം ലേഖകൻ: സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ എ​ല്ലാ ത​ര​ത്തി​ലു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ​യും സൌദി അ​റേ​ബ്യ​യി​ലെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി. സ്ത്രീ​ക​ളെ ആ​ക്ര​മി​ക്കു​ന്ന​വ​ർ​ക്ക് ഒ​രു മാ​സം മു​ത​ൽ ഒ​രു വ​ർ​ഷം​വ​രെ ത​ട​വും 5,000 റി​യാ​ൽ മു​ത​ൽ അ​ര​ല​ക്ഷം റി​യാ​ൽ​വ​രെ പി​ഴ​യു​മാ​ണ് ശി​ക്ഷ. കു​റ്റ​കൃ​ത്യം ആ​വ​ർ​ത്തി​ച്ചാ​ൽ പി​ഴ ഇ​ര​ട്ടി​യാ​കും.

ശാ​രീ​രി​ക​വും മാ​ന​സി​ക​വും ലൈം​ഗി​ക​വു​മാ​യ ദു​രു​പ​യോ​ഗം, ഭീ​ഷ​ണി​ക​ൾ എ​ന്നി​വ കു​റ്റ​കൃ​ത്യ​ങ്ങ​ളാ​വും. ഈ ​നി​യ​മം സ്ത്രീ​ക​ൾ​ക്ക് കൂ​ടു​ത​ൽ സം​ര​ക്ഷ​ണ​വും സു​ര​ക്ഷി​ത​ത്വ​വും രാ​ജ്യം ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ പ​റ​ഞ്ഞു. സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യാ​ൻ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​രം നി​യ​മ​ങ്ങ​ൾ നി​ല​വി​ൽ വ​രു​ന്ന​തെ​ന്നും പ്ര​സ്താ​വ​ന​യി​ൽ വ്യക്തമാക്കുന്നു.

നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ ക്രി​മി​ന​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ​യും ശി​ക്ഷ​ക​ളു​ടെ​യും പാ​ക്കേ​ജ് ആ​വി​ഷ്​​ക​രി​ക്കു​മെ​ന്നും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ വ്യ​ക്ത​മാ​ക്കി. സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ എ​ല്ലാ ത​ര​ത്തി​ലു​ള്ള അ​ക്ര​മ​ങ്ങ​ളും നി​രോ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ അ​റി​യി​ച്ചു.

രാ​ജ്യ​ത്ത്​ സ്ത്രീ ​സു​ര​ക്ഷ​ക്ക് മു​െ​മ്പ​ങ്ങു​മി​ല്ലാ​ത്ത സം​ര​ക്ഷ​ണ​മാ​ണ് ന​ൽ​കു​ന്ന​ത്. എ​ല്ലാ മേ​ഖ​ല​യി​ലും സൌദി വ​നി​ത​ക​ൾ രാ​പ്പ​ക​ൽ ഭേ​ദ​മെ​ന്യേ ജോ​ലി​ക്കി​റ​ങ്ങു​ന്നു​ണ്ടെ​ന്നും ഇ​ത്ത​രം നി​യ​മ​ങ്ങ​ളും മു​ന്ന​റി​യി​പ്പു​ക​ളും അ​വ​ർ​ക്ക് കൂ​ടു​ത​ൽ സു​ര​ക്ഷി​ത​ത്വം ന​ൽ​കു​ന്ന​താ​യും വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.