1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 7, 2019

സ്വന്തം ലേഖകൻ: ലോകമെമ്പാടുമുള്ള പ്രതിഭകള്‍ക്ക് സൌദി അറേബ്യയുടെ പൌരത്വം നേടാന്‍ അവസരം. രാജ്യത്തിന് ഏതെങ്കിലും രീതിയില്‍ സേവനം ചെയ്യാനും വികസനത്തെ സഹായിക്കാനും കഴിയുന്നവര്‍ക്കാണ് സൌദി പൌരത്വം വാഗ്ദാനം ചെയ്യുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് സല്‍മാന്‍ രാജാവ് പുറപ്പെടുവിച്ചു.

ശരീഅത്ത്, മെഡിക്കൽ, ശാസ്ത്രം, സാംസ്‌കാരികം, കായികം, വിനോദം, സാങ്കേതികം തുടങ്ങിയ മേഖലകളിൽ മികവ് പുലർത്തുന്ന പ്രതിഭാധനരായ ആളുകൾക്ക് പൗരത്വം നല്‍കുവാനാണ് സല്‍മാന്‍ രാജാവിൻ്റെ ഉത്തരവ്. ഇതിനായി യോഗ്യരായവുടെ പേര് വിവരങ്ങള്‍ നിര്‍ദേശിക്കുവാനും രാജകല്‍പനയുണ്ട്.

വിദേശികളായ പ്രതിഭകള്‍ക്ക് മാത്രമല്ല, വിദേശികളായ ഭര്‍ത്താക്കരന്മാരില്‍ സൗദി വനിതകള്‍ക്ക് പിറന്ന മക്കള്‍, സൗദിയില്‍ ജനിച്ച് വളര്‍ന്നവര്‍, കുടിയൊഴിപ്പിക്കപ്പെട്ട ഗോത്രങ്ങളിലുള്ളവര്‍ തുടങ്ങിയവരിലെ മികച്ച പ്രതിഭകൾക്കും വിവിധ മേഖലകളിലെ ശാസ്ത്രജ്ഞര്‍, ആഗോള പ്രതിഭകള്‍ തുടങ്ങിയവർക്കും മാനദണ്ഡങ്ങൾക്കനുസൃതമായി പൗരത്വം നൽകും. കൂടാതെ വിശിഷ്ട പണ്ഡിതന്മാർ, ബുദ്ധിജീവികൾ,സൃഷ്ടിപരമായ കഴിവുകളുള്ള വ്യക്തികൾ, സ്പെഷ്യലിസ്റ്റുകൾ തുടങ്ങി ഉൽ‌പാദനക്ഷമതയുള്ളതും രാജ്യത്തിന് സംഭാവന ചെയ്യുന്നതുമായ ആളുകൾക്കും പൌരത്വം നൽകാൻ തീരുമാനമുണ്ട്.

വിവിധ മേഖലകളില്‍ രാജ്യത്തിന്റെ വികസനം എളുപ്പമാക്കുന്നതിന് സഹായകരമാകുന്ന ശാസ്ത്രജ്ഞർക്കും മികച്ച പ്രതിഭകള്‍ക്കും പൗരത്വം നൽകാനും രാജകൽപ്പനയിൽ വ്യക്തമാക്കുന്നു. വിഷന്‍ 2030 പദ്ധതിക്കനുസൃതമായി വിവിധ പ്രതിഭാശാലികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യം വെക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.