1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 22, 2020

സ്വന്തം ലേഖകൻ: സൌദിയില്‍ ജോലിചെയ്യുന്ന വിദേശികളുടെ ആശ്രിതവിസയിലുള്ളവര്‍ എക്സിറ്റടിച്ചാലും ഇക്കാമ പുതുക്കുന്നതിന് മുമ്പ് രാജ്യം വിട്ടിരിക്കണമെന്ന് മുന്നറിയിപ്പ്. അല്ലാത്തപക്ഷം ആരുടെ ആശ്രിതരായാണോ സൌദിയില്‍ കഴിഞ്ഞിരുന്നത് പ്രസ്തുത രക്ഷിതാവിന്റെ വിസ പുതുക്കണമെങ്കില്‍ ആശ്രിതരുടെ ലെവി കൂടി അടക്കേണ്ടിവരും. സൌദി പാസ്പോര്‍ട്ട് വിഭാഗമാണ് ഇത് സംബന്ധമായ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ആശ്രിത വിസയില്‍ കഴിയുന്നവര്‍ ഫൈനല്‍ എക്സിറ്റില്‍ സൌദി വിട്ടുപോകുന്നുവെങ്കില്‍ അവര്‍ കൃത്യസമയത്ത് തന്നെ സൌദിയില്‍നിന്നും ഫൈനല്‍ എക്സിറ്റായി തിരികെ നാട്ടിലേക്ക് പോയിരിക്കണം. അല്ലാത്തപക്ഷം ആരുടെ കീഴിലാണോ ആശ്രിതവിസയിലുള്ളവരായി കഴിഞ്ഞിരുന്നത്, അവരുടെ ഇക്കാമ പുതുക്കുന്നതിന് പ്രയാസം നേരിടും. സാധാരണയായി സൌദിയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ ഭാര്യ, മക്കള്‍ എന്നിവരാണ് ആശ്രിതരായുണ്ടാവാറുള്ളത്.

ഇക്കാമ പുതുക്കുന്നതിന് മുമ്പ് ആശ്രിതരായിട്ടുള്ളവര്‍ സൌദി വിട്ടുപോയില്ലെക്കില്‍ രക്ഷിതാവിന്റെ ഇക്കാാമ പുതുക്കുമ്പോള്‍ ആശ്രിതരുടെ ലെവികൂടി അടക്കേണ്ടിവരുമെന്ന് സൌദി പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു. ഒരു വിദേശിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ജവാസാത്ത് ഇത്സംബന്ധമായി വ്യക്തമാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.