1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 22, 2020

സ്വന്തം ലേഖകൻ: റിക്രൂട്ടിങ് ചെലവും വിമാന ടിക്കറ്റു നിരക്കും വർധിച്ചതോടെ സൌദിയിൽ വിദേശ വീട്ടുജോലിക്കാരുടെ റിക്രൂട്മെന്റ് നിലച്ചു. കൊവിഡിന്റെ വരവോടെ നിർത്തിവച്ച റിക്രൂട്ടിങ് 7 മാസമായിട്ടും പുനരാരംഭിച്ചിട്ടില്ല. ഇതുമൂലം പല റിക്രൂട്ടിങ് ഓഫിസുകളും പൂട്ടി. കൊവിഡ് സുരക്ഷാ ഭീതിമൂലം ആവശ്യക്കാർ കുറഞ്ഞതും വീട്ടുജോലിക്കാർക്കും ഏജൻസികൾക്കും വിനയായി.

ഫിലിപ്പീൻസിൽ നിന്നുള്ള വീട്ടുജോലിക്കാരെ സൌദിയിൽ എത്തിക്കണമെങ്കിൽ 20,000 റിയാലാണ് ഫീസ്. നേരത്തെ 19000 റിയാലായിരുന്നു. യുഗാണ്ടയിൽ നിന്നുള്ളവർക്ക് 7000ത്തിൽ നിന്ന് 9000 റിയാലായി വർധിച്ചു. ഇന്ത്യയിൽനിന്ന് വീട്ടുജോലിക്കാരെ കൊണ്ടുവരാനുള്ള നൂലാമാലകളും ചെലവും കണക്കിലെടുത്ത് പുതിയ റിക്രൂട്ട്മെന്റ് നേരത്തെ തന്നെ കുറഞ്ഞിരുന്നു.

റിക്രൂട്ടിങ് നിലച്ചതോടെ പല റിക്രൂട്ടിങ് കമ്പനികളും സൌദിയുമായുള്ള കരാർ പുതുക്കിയില്ല. കൊറോണ പ്രതിസന്ധിയിൽ വിമാന ടിക്കറ്റ് നിരക്ക് ഉയർന്നതും കൊറോണ പരിശോധനാ ചെലവുമാണ് ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് നിരക്ക് വർധിക്കാൻ ഇടയാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.