1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 4, 2019

സ്വന്തം ലേഖകൻ: ഇനിമുതല്‍ സൗദി അറേബ്യയില്‍ ഷോര്‍ട്‌സ് ധരിച്ചും പുറത്തിറങ്ങാം. ഷോര്‍ട്‌സ് ധരിക്കുന്നത് പൊതുമര്യാദ നിയമലംഘനമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിലും മറ്റും വിഷയം ചര്‍ച്ചയായതിനെത്തുടര്‍ന്നാണ് അധികൃതരുടെ അറിയിപ്പുണ്ടായത്.

പൊതുമര്യാദ സംരക്ഷണ നിയമാവലിയിലെ ഏഴ്,ഒമ്പത് ഖണ്ഡികകളില്‍ പറഞ്ഞിരിക്കുന്നത് പൊതുമര്യാദക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ അതേ നിയമാവലിയില്‍ പറയുന്ന പ്രകാരം തന്നെ ശിക്ഷിക്കുമെന്നാണ്.

നിയമാവലിയില്‍ സൂചിപ്പിക്കാത്ത വിഷയത്തില്‍ ശിക്ഷാനടപടി സ്വീകരിക്കുന്നതും പിഴ ചുമത്തുന്നതും അംഗീകരിക്കാനാവില്ല. പൊതുമര്യാദ സംരക്ഷണ നിയമപ്രകാരം പിഴ ചുമത്തപ്പെട്ട വ്യക്തിക്ക് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന അഡ്മിനിസ്‌ട്രേഷന്‍ കോടതിയില്‍ പരാതി പറയാനുള്ള അവകാശമുണ്ടെന്നും നിയമാവലിയില്‍ പറയുന്നു.

ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് തയ്യാറാക്കുന്ന ‘മഹസര്‍’ സമ്പൂര്‍ണമാവണമെന്നും നിയമലംഘനം നടത്തിയ വ്യക്തിയുടെ പേര്, വ്യക്തിഗതവിവരങ്ങള്‍, ഫോണ്‍നമ്പര്‍, നിയമലംഘനത്തിന്റെ വകുപ്പ്, സ്ഥലം, തീയതി, എന്നീ കാര്യങ്ങള്‍ മഹസറില്‍ രേഖപ്പെടുത്തണം.

ഇവക്ക് പുറമെ പിടിച്ച ഓഫീസറുടെ പേര്, തിരിച്ചറിയല്‍ നമ്പര്‍, ഒപ്പ് തുടങ്ങിയവയും കൃത്യമായി ‘മഹസറില്‍’ രേഖപ്പെടുത്തണമെന്നാണ് ചട്ടം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.