1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 11, 2020

സ്വന്തം ലേഖകൻ: ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാതിരുന്നാല്‍ സൗദി പിഴ ഈടാക്കുന്നു. ഓരോ വര്‍ഷത്തിനും പിഴ അടയ്ക്കേണ്ടിവരും. ഓരോ വര്‍ഷത്തിനും 100 റിയാല്‍ തോതിലാണ് പിഴ അടക്കേണ്ടിവരിക എന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

ഒരാളുടെ ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി അവസാനിച്ചാല്‍ 60 ദിവസത്തെ സാവകാശം അനുവദിക്കും. ഈ കാലാവധിക്കുള്ളില്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കണം. കാലാവധി അവസാനിച്ചും 60 ദിവസത്തിനുള്ളില്‍ ലൈസന്‍സ് പുതുക്കിയില്ലെങ്കിലാണ് പിഴ ചുമത്തുക.

അതിനിടെ പെട്രോള്‍ വില വര്‍ധിപ്പിച്ച് സൗദി ഉത്തരവ്. ഓഗസ്റ്റ് 11 മുതലുള്ള വിലയിലാണ് വർധന. 91, 95 ഇനം പെട്രോളുകളുടെ വില കഴിഞ്ഞ ദിവസം രാത്രിയാണ് സൗദി ആരാംകോ പ്രഖ്യാപിച്ചത്.

91 ഇനം പെട്രോളിനു ലിറ്ററിന് 1:29 റിയാലിനു പകരം പുതുക്കിയ വില ലിറ്ററിനു 1:43 റിയാലായിരിക്കും. 95 പെട്രോളിന്റെ വില ലിറ്ററിനു 1.44നു പകരം 1.60 റിയാല്‍ ആയിരിക്കും. ഡീസലിനു 0.52 ഹലാല, മണ്ണെണ്ണക്ക് 0.70 ഹലാല, പാചക വാതക ഗ്യാസിനു 0.75 ഹലാല എന്നിങ്ങനെയാണു വില.

അന്താരാഷ്ട്ര വിപണി അടിസ്ഥാനമാക്കി എല്ലാ മാസവും 10-ാം തീയതിയാണ് സൗദിയിലെ പെട്രോള്‍ വില നിര്‍ണ്ണയിക്കാറുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.