1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2020

സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ മുഴുവന്‍ പ്രദേശങ്ങളിലെയും റസ്​​റ്റോറന്‍റുകളിലും കഫേകളിലും ഇ-പേയ്മെന്റ് നിര്‍ബന്ധമാക്കി.

നിയമം ജൂലൈ 28 മുതല്‍ കര്‍ശനമാകുമെന്നും ബിനാമി ഇടപാടുകള്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനായുള്ള ദേശീയ പദ്ധതി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ്​ എല്ലാ മേഖലകളിലും ക്രമേണ ഇ-പേയ്മെന്റ്
സംവിധാനം നടപ്പാക്കാന്‍ ആരംഭിച്ചത്​. ഘട്ടങ്ങളായി വിവിധ വാണിജ്യ മേഖലകളില്‍ സംവിധാനം നിര്‍ബന്ധമാക്കിവരികയാണ്​.

ആദ്യം പെട്രോള്‍ പമ്പുകളിലും അനുബന്ധ സ്​ഥാപനങ്ങളിലുമാണ്​ ആരംഭിച്ചത്​. 2020 ആഗസ്​റ്റ്​ 25ഓടെ എല്ലാ വാണിജ്യ മേഖലകളിലും ഇ-പേയ്മെന്റ് നടപ്പാക്കാനാണ്​ തീരുമാനം.

ബിനാമി ഇടപാടുകള്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യം മുന്നില്‍കണ്ടാണ് ഇ-പേയ്മെന്റ് സംവിധാനം നിര്‍ബന്ധമാക്കുന്നത്. പണമിടപാടുകള്‍ കുറയ്ക്കാനും മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും ഇ-പേയ്മെന്റ് സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ക്ക് അവസരമൊരുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ തീരുമാനം.

അതേസമയം, ഇ-പേയ്മെന്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന നിർദേശം പാലിക്കാത്ത സ്ഥാപനങ്ങള്‍ അടപ്പിക്കുമെന്നും വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.