1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2020

സ്വന്തം ലേഖകൻ: അന്താരാഷ്​ട്ര വിമാന സർവിസ്​ പുനരാംഭിക്കുന്ന തീയതി തീരുമാനിക്കൽ കൊവിഡ് സ്ഥിതിഗതി വിലയിരുത്തി മാത്രമാണെന്ന്​ സൌദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ്​ അൽറബീഅ അഭിപ്രായപ്പെട്ടു. രോഗവ്യാപനത്തി​െൻറ ഗതിവിഗതിയും ഇതുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളും നിരന്തരമായി നിരീക്ഷിച്ചും വിലയിരുത്തിയുമാണ്​ ഒരു തീരുമാനത്തിലെത്തുകയെന്നും അൽഅഖ്​ബാരിയ ചാനലിന്​ നൽകിയ അഭിമുഖത്തിൽ മന്ത്രി വ്യക്തമാക്കി.

കൊവിഡ് വ്യാപനത്തിൽ ശമനമുണ്ടാകുന്നുണ്ടോ എന്ന്​ നിരന്തര നിരീക്ഷണം നടത്തും. ഇതെല്ലാം വിലയിരുത്തി​ സൌദി ഭരണാധികാരി സൽമാൻ രാജാവി​െൻറയും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​െൻറയും നിദേശങ്ങൾക്ക്​ അനുസൃതമായി ഉചിതമായ സമയത്ത്​ അനുയോജ്യമായ തീരുമാനമെടുക്കും. സ്വദേശികളായാലും വിദേശികളായാലും എല്ലാവരുടെയും ആരോഗ്യസുരക്ഷക്കാണ്​ പ്രധാന്യം കൊടുക്കുന്നത്​. കൊവിഡ്​ ഇവിടെ നിലനിൽക്കുന്നിടത്തോളം സൂക്ഷ്​മവും നിരന്തരവുമായ വിലയിരുത്തലുണ്ടാകും. ശരിയായ തീരുമാനങ്ങൾ എടുക്കാനാണിത്​. ആരോഗ്യ സുരക്ഷക്ക്​ വേണ്ട മുൻകരുതലും രാജ്യം സ്വീകരിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.​ അതെസമയം സെപ്​റ്റംബർ 23ലെ സൌദി ദേശീയദിനത്തിന്​ ശേഷം അന്താരാഷ്​ട്ര വിമാന സർവിസ്​ പുനരാരംഭിക്കുമെന്ന​ പ്രചരണം പാസ്​പോർട്ട്​ ഡയറക്​ടറേറ്റും (സൌദി ജവാസത്ത്​)​ നിഷേധിച്ചു.

അന്താരാഷ്​ട്ര വിമാന സർവിസുമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത ശരിയല്ലെന്ന്​ ഡയറക്​ടറേറ്റ്​ ട്വീറ്റ്​ ചെയ്​തു. സർവിസ്​ പുനരാരംഭിക്കുമെന്ന പ്രചരണത്തെ കുറിച്ച ആളുകളുടെ അന്വേഷണങ്ങൾക്ക്​ ഒ ൗദ്യോഗിക ട്വീറ്റർ ഹാൻഡിലിൽ മറുപടി നൽകുകയായിരുന്നു അധികൃതർ​. പാസ്​പോർട്ട്​ വകുപ്പി​െൻറ തീരുമാനങ്ങളും നിർദേശങ്ങളും ഒൗദ്യോഗിക ചാനലുകളിൽ പ്രഖ്യാപിക്കുന്നതാണെന്നും അധികൃതർ വ്യക്തമാക്കി​. കൊവിഡ്​ മുൻകരുതലായി മാർച്ച്​ 15നാണ്​ അന്താരാഷ്​ട്ര വിമാന സർവിസുകൾ നിർത്തലാക്കിയത്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.