1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 5, 2020

സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്കായി കൂടുതല്‍ ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് സൌദി അറേബ്യ. ഇഖാമ കാലാവധി അവസാനിച്ച വിദേശികളുടെ ഇഖാമ മൂന്ന് മാസത്തേക്ക് കൂടി സൌജന്യമായി നീട്ടി നല്‍കും. ഒപ്പം വിമാന സര്‍വീസ് റദ്ദാക്കിയത് കാരണം നാട്ടില്‍ പോകാനാകാതെ കുടുങ്ങിയ വിദേശികളുടെ ഫൈനല്‍ എക്സിറ്റ് വിസ സൌജന്യമായി നീട്ടി നല്‍കും.

വിമാന സര്‍വീസ് റദ്ദാക്കിയത് കാരണം നാട്ടില്‍ പോയി മടങ്ങി വരാനാകാതെ ഇഖാമ കാലാവധി തീര്‍ന്നവര്‍ക്കും തീരാനിരിക്കുന്നവര്‍‌ക്കും മൂന്ന് മാസത്തേക്ക് കൂടി ഇഖാമ സൌജന്യമായി നീട്ടിയത് മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് ആശ്വാസമാകും. വിമാന സര്‍വീസ് റദ്ദാക്കിയത് കാരണം നാട്ടില്‍ പോയി റീ എന്‍ട്രി കാലാവധി കഴിഞ്ഞവരുടെ റീഎന്‍ട്രിയും നീട്ടി നല്‍കി. റീ എന്‍ട്രി അടിച്ച് നാട്ടില്‍ പോകാന്‍ കഴിയാതിരുന്നവരുടെ റീ എന്‍ട്രി കാലാവധിയ്ക്കും ഈ ഇളവ് ബാധകമാണ്.

രാജ്യത്തിനകത്ത് ഉള്ള എല്ലാ വിദേശികളുടേയും ഇഖാമ മൂന്ന് മാസത്തേക്ക് കൂടി കാലാവധി നീട്ടി നല്‍കും. ഇഖാമ അവസാനിക്കുന്നവര്‍ക്കെല്ലാം ഇങ്ങനെ കാലാവധി നീട്ടി ലഭിക്കും. സന്ദര്‍ശന വിസയിലെത്തി വിമാന സര്‍വീസ് റദ്ദാക്കിയത് കാരണം സൌദിയില്‍ കുടുങ്ങിയ എല്ലാ സന്ദര്‍ശന വിസക്കാര്‍ക്കും മൂന്ന് മാസത്തേക്ക് കൂടി വിസാ കാലാവധി ലഭിക്കും. ഈ ഇളവുകൾക്കായി ജവാസാത്തില്‍ പോകേണ്ടതില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.