1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെയിൽ ഇന്ധന ഡ്യൂട്ടി മരവിപ്പിക്കല്‍ അടുത്ത വര്‍ഷം നീക്കാൻ സർക്കാർ; ചെലവു ചുരുക്കിയില്ലെങ്കിൽ ഞെരുങ്ങും?
യുകെയിൽ ഇന്ധന ഡ്യൂട്ടി മരവിപ്പിക്കല്‍ അടുത്ത വര്‍ഷം നീക്കാൻ സർക്കാർ; ചെലവു ചുരുക്കിയില്ലെങ്കിൽ ഞെരുങ്ങും?
സ്വന്തം ലേഖകൻ: പന്ത്രണ്ട് വര്‍ഷമായുള്ള ഇന്ധന ഡ്യൂട്ടി മരവിപ്പിക്കല്‍ അടുത്ത വര്‍ഷം നീക്കുമെന്ന്‌ ചാന്‍സലറുടെ മുന്നറിയിപ്പ്.രാജ്യത്തിന്റെ ഇപ്പോഴത്തെ സാമ്പത്തികസ്ഥിതി പരിഗണിച്ചാല്‍ 2011 മുതല്‍ തുടരുന്ന ഇന്ധന ഡ്യൂട്ടി മരവിപ്പിക്കല്‍ അനിശ്ചിതമായി തുടരാന്‍ കഴിയില്ലെന്ന് ജെറമി ഹണ്ട് പറയുന്നു. ഈ മാസം അവതരിപ്പിച്ച ബജറ്റില്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ച 7 പെന്‍സ് വര്‍ധന ചാന്‍സലര്‍ റദ്ദാക്കിയിരുന്നു. താല്‍ക്കാലിക 5 …
ബ്രിട്ടീഷ് എയര്‍ഫോഴ്‌സിന്റെ യുദ്ധവിമാനം പറത്തുന്ന ആദ്യ ഇന്ത്യക്കാരനാവാന്‍ യുകെ മലയാളി
ബ്രിട്ടീഷ് എയര്‍ഫോഴ്‌സിന്റെ യുദ്ധവിമാനം പറത്തുന്ന ആദ്യ ഇന്ത്യക്കാരനാവാന്‍ യുകെ മലയാളി
സ്വന്തം ലേഖകൻ: ഇന്ത്യന്‍ വംശജരുടെയും മലയാളികളുടെയും സാന്നിധ്യം ബ്രിട്ടനിലെ വിവിധ മേഖലകളില്‍ സജീവമാണ്. ജോലിയിലും പഠനത്തിലും ഇന്ത്യക്കാര്‍ വളരെ മുന്നേറിക്കഴിഞ്ഞു. ബ്രിട്ടന്റെ പ്രധാനമന്ത്രിവരെ ഇന്ത്യന്‍ വംശജനാണ്. ഇതിനിടെയാണ് മലയാളി സമൂഹത്തിനു മാത്രമല്ല ഇന്ത്യക്കാര്‍ക്ക് ഒന്നാകെ അഭിമാന നേട്ടവുമായി ഒരു മലയാളിയുവാവ് മാറുന്നത്. ബ്രിട്ടീഷ് എയര്‍ഫോഴ്‌സിന്റെ യുദ്ധവിമാനം പറത്തുന്ന ആദ്യ ഇന്ത്യക്കാരാനാവാനാണ് കോട്ടയം സ്വദേശിയായ യുവാവ് ഒരുങ്ങുന്നത്. …
ബെലാറസിൽ ആണവ മിസൈലുകൾ അട്ടിയിടാൻ റഷ്യ; ക്യൂബൻ മിസൈൽ പ്രതിസന്ധി ആവർത്തിക്കുമോ?
ബെലാറസിൽ ആണവ മിസൈലുകൾ അട്ടിയിടാൻ റഷ്യ; ക്യൂബൻ മിസൈൽ പ്രതിസന്ധി ആവർത്തിക്കുമോ?
സ്വന്തം ലേഖകൻ: തങ്ങളുടെ സഖ്യരാഷ്ട്രമായ ബെലാറസിലേക്ക്, ആണവവാഹക ശേഷിയുള്ള ഇസ്കന്ധർ എന്ന മിസൈലുകളും ഇവ വഹിക്കാനുള്ള സംവിധാനവും കൊണ്ടുപോകുമെന്ന് റഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ ഒന്നോടെ ബെലാറസിൽ ഒരു മിസൈൽ കേന്ദ്രവും തങ്ങൾ പൂർത്തിയാക്കുമെന്നാണ് റഷ്യയുടെ അവകാശവാദം. ഈ നീക്കത്തെ യുഎസും അവരുടെ യൂറോപ്യൻ സഖ്യകക്ഷികളും വിമർശിച്ചിട്ടുണ്ട്. നാറ്റോ സഖ്യ കക്ഷികളായ ലാത്വിയ, ലിത്വാനിയ, പോളണ്ട് എന്നീ …
സൗജന്യ ധാന്യപ്പൊടി വാങ്ങാനെത്തിയവർ തമ്മിൽ കൂട്ടത്തല്ല്; പാക്കിസ്ഥാനിൽ 11 മരണം
സൗജന്യ ധാന്യപ്പൊടി വാങ്ങാനെത്തിയവർ തമ്മിൽ കൂട്ടത്തല്ല്; പാക്കിസ്ഥാനിൽ 11 മരണം
സ്വന്തം ലേഖകൻ: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ സൗജന്യമായി ധാന്യപ്പൊടി നൽകുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചു. അറുപതിലേറെ പേർക്കു പരുക്കുണ്ട്. പണപ്പെരുപ്പം മൂലം ആളുകൾ പട്ടിണിയിലേക്കു നീങ്ങുന്ന സാഹചര്യത്തിലാണ് സർക്കാർ ധാന്യപ്പൊടി വിതരണ കേന്ദ്രങ്ങൾ തുറന്നത്. പലയിടത്തും നീണ്ട ക്യൂവാണ്. തിക്കും തിരക്കും നിയന്ത്രിക്കാൻ പൊലീസ് ലാത്തിച്ചാർജ് നടത്തുന്നതായി ആക്ഷേപമുണ്ട്. അതിനിടെ സുപ്രീം …
കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ നിർത്തലാക്കൽ രോഗികളെ വലക്കും; ഇനി ആശ്രയം കൊച്ചി മാത്രം
കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ നിർത്തലാക്കൽ രോഗികളെ വലക്കും; ഇനി ആശ്രയം കൊച്ചി മാത്രം
സ്വന്തം ലേഖകൻ: ദു​ബൈ​യി​ൽ​നി​ന്നും ഷാ​ർ​ജ​യി​ൽ​നി​ന്നു​മു​ള്ള എ​യ​ർ ഇ​ന്ത്യ കോ​ഴി​ക്കോ​ട് വി​മാ​ന​ങ്ങ​ൾ ​നി​ർ​ത്ത​ലാ​ക്കി​യ​ത്​ രോ​ഗി​ക​ളെ വ​ല​ക്കും. ബ​ജ​റ്റ്​ എ​യ​ർ​ലൈ​നു​ക​ളി​ൽ രോ​ഗി​ക​ളെ കൊ​ണ്ടു​പോ​കാ​നു​ള്ള സ്ട്രെ​ച്ച​ർ സൗ​ക​ര്യം എ​യ​ർ ഇ​ന്ത്യ​യി​ൽ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ, കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ ​കേ​ര​ള​ത്തി​ന്‍റെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ലെ യാ​ത്ര​ക്കാ​ർ​ക്ക്​ രോ​ഗി​ക​ളെ എ​ത്തി​ക്ക​ണ​മെ​ങ്കി​ൽ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രും. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് എ​യ​ർ ഇ​ന്ത്യ ഇ​ല്ലെ​ങ്കി​ലും​ എ​മി​റേ​റ്റ്​​സ്​ …
ടാക്‌സി, ബൈക്ക് ഡ്രൈവർമാരെ നിയമിക്കാൻ ദുബായ് ടാക്സി; മാര്‍ച്ച് 31ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ
ടാക്‌സി, ബൈക്ക് ഡ്രൈവർമാരെ നിയമിക്കാൻ ദുബായ് ടാക്സി; മാര്‍ച്ച് 31ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ
സ്വന്തം ലേഖകൻ: ദുബായിൽ ടാക്‌സി ഡ്രൈവർമാരെയും ബൈക്ക് റൈഡർമാരെയും റിക്രൂട്ട് ചെയ്യുന്നതിനായി ദുബായ് ടാക്‌സി വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. ഡ്രൈവർമാർക്ക് 2,500 ദിർഹം വരെ ശമ്പളവും കമ്മീഷനുമാണ് ദുബായ് ടാക്‌സി വാഗ്ദാനം ചെയ്യുന്നത്. 23 നും 50 നും ഇടയിൽ പ്രായമുള്ള എല്ലാ രാജ്യക്കാർക്കും ഈ ജോലികൾക്കായി അപേക്ഷിക്കാം. 2,000-2,5000 ദിർഹം പ്രതിമാസ ശമ്പളത്തിന് പുറമേ, …
ഇന്ത്യയുടെ പുതിയ ബജറ്റ് എയർലൈൻ ആകാശ എയറിന്റെ ദോഹ സർവീസ് ഈ വർഷം
ഇന്ത്യയുടെ പുതിയ ബജറ്റ് എയർലൈൻ ആകാശ എയറിന്റെ ദോഹ സർവീസ് ഈ വർഷം
സ്വന്തം ലേഖകൻ: ഈ വർഷം ഇന്ത്യയുടെ പുതിയ ബജറ്റ് എയർലൈൻ ആയ ആകാശ എയർ ദോഹ സർവീസിന് തുടക്കമിടും. കഴിഞ്ഞ ഓഗസ്റ്റിൽ പ്രവർത്തനം തുടങ്ങിയ ആകാശ എയർ ഈ വർഷം തന്നെ രാജ്യാന്തര സർവീസിന് തുടക്കമിടുമെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായാണ് ദോഹ, ദമാം, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ. കേന്ദ്ര സിവിൽ ഏവിയേഷൻ നിയമപ്രകാരം …
NMCയുടെ പുതിയ ഇംഗ്ലീഷ് ഭാഷാ യോഗ്യതകള്‍: നഴ്സായി രജിസ്റ്റര്‍ ചെയ്യുന്ന മലയാളിയായ ആദ്യ സീനിയര്‍ കെയറർ
NMCയുടെ പുതിയ ഇംഗ്ലീഷ് ഭാഷാ യോഗ്യതകള്‍: നഴ്സായി രജിസ്റ്റര്‍ ചെയ്യുന്ന മലയാളിയായ ആദ്യ സീനിയര്‍ കെയറർ
സ്വന്തം ലേഖകൻ: നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സിലിന്റെ (എന്‍എംസി) ഇംഗ്ലീഷ് ഭാഷാ പ്രവീണ്യത്തിലെ പുതിയ മാറ്റങ്ങള്‍ പ്രകാരം കെയര്‍ അസിസ്റ്റന്റുകള്‍ക്ക് എളുപ്പത്തില്‍ നഴ്സായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമെന്നു അറിയിപ്പ് വന്നിരുന്നു. അപ്രകാരം, യുകെയില്‍ എത്തി സീനിയര്‍ കെയററായി പതിമൂന്ന് വര്‍ഷമായി ജോലി ചെയ്യുന്ന മലയാളി ജൂബി റെജി നഴ്സായി രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. പുതുക്കിയ ഇംഗ്ലീഷ് ഭാഷാ …
കുടുംബമായി വിദേശത്തേക്ക് കുടിയേറ്റം; കേരളത്തില്‍ പഠിക്കാനും മാതാപിതാക്കള്‍ക്ക് കൂട്ടിനും ആളില്ലന്ന് ബിബിസി
കുടുംബമായി വിദേശത്തേക്ക് കുടിയേറ്റം; കേരളത്തില്‍ പഠിക്കാനും മാതാപിതാക്കള്‍ക്ക് കൂട്ടിനും ആളില്ലന്ന് ബിബിസി
സ്വന്തം ലേഖകൻ: കേരളത്തിൽ കുടുംബമായി മിക്കവരും യുകെ ഉൾപ്പടെ വിദേശ രാജ്യങ്ങളിലാണെന്നും നാട്ടിൽ മാതാപിതാക്കൾ ഒറ്റക്കാണെന്നും വാർത്ത നൽകി ബിബിസി. പത്തനംതിട്ട ജില്ലയിലെ കുമ്പനാടിനെ അടിസ്ഥാനമാക്കിയാണ് ബിബിസി വാർത്ത തയാറാക്കി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. വാർത്ത മലയാളികക്ക് ഇടയിൽ ഏറെ ചർച്ചയായി. ‘കേരളം: ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യത്തെ ഒരു പ്രേത നഗരം ‘(Kerala: A …
മെക്സിക്കോയിൽ സ്വന്തം ക്യാമ്പിന് തീയിട്ടു; തീപടർന്ന് 40 കുടിയേറ്റക്കാർ വെന്തുമരിച്ചു
മെക്സിക്കോയിൽ സ്വന്തം ക്യാമ്പിന് തീയിട്ടു; തീപടർന്ന് 40 കുടിയേറ്റക്കാർ വെന്തുമരിച്ചു
സ്വന്തം ലേഖകൻ: വടക്കൻ മെക്സിക്കോയിൽ കുടിയേറ്റക്കാരെ പാർപ്പിച്ചിരുന്ന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ 40 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ 28 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും ആരോഗ്യനില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാനുള്ള സാധ്യത കൂടുതലാണെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേന്ദ്രത്തിൽ ഉണ്ടായിരുന്നവർ തന്നെ തീവെച്ചതാണെന്ന റിപ്പോർട്ടുകളാണ് ഏറ്റവും പുതിയതായി പുറത്തുവരുന്നത്. മെക്സിക്കോയിലെ അതിർത്തി നഗരമായ …