1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയിൽ ഓൺലൈൻ പാർസൽ തട്ടിപ്പ്; റസ്റ്ററന്റുകളുടെ പേരിൽ വ്യാജ വെബ്സൈറ്റും ഓഫറും
യുഎഇയിൽ ഓൺലൈൻ പാർസൽ തട്ടിപ്പ്; റസ്റ്ററന്റുകളുടെ പേരിൽ  വ്യാജ വെബ്സൈറ്റും ഓഫറും
സ്വന്തം ലേഖകൻ: ഭക്ഷണപ്രിയരെ വലയിലാക്കുന്ന പുതിയ ഓൺലൈൻ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ ബാങ്കുകളുടെ മുന്നറിയിപ്പ്. പ്രമുഖ റസ്റ്ററന്റുകളുടെ പേരിൽ വ്യാജ വെബ്സൈറ്റ് നിർമിച്ച് വമ്പൻ ഓഫർ പ്രഖ്യാപിച്ചാണ് ഏറ്റവും ഒടുവിൽ ജനങ്ങളെ കെണിയിലാക്കുന്നത്. മലയാളികളടക്കം നൂറുകണക്കിനു പേർക്കു പണം നഷ്ടപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിർദേശം. നേരത്തെ വ്യാജ സമ്മാന വാഗ്ദാനം നൽകിയും അക്കൗണ്ട് വിവരങ്ങൾ …
സൗദിയിൽ സ്വദേശിവല്‍ക്കരണത്തിന്‍റെ രണ്ടാം ഘട്ടം; 1.7 ലക്ഷം സൗദികൾക്ക് ജോലി നല്‍കും
സൗദിയിൽ സ്വദേശിവല്‍ക്കരണത്തിന്‍റെ രണ്ടാം ഘട്ടം; 1.7 ലക്ഷം സൗദികൾക്ക് ജോലി നല്‍കും
സ്വന്തം ലേഖകൻ: സ്വദേശിവല്‍ക്കരണത്തിന്‍റെ രണ്ടാം ഘട്ടപദ്ധതികള്‍ക്ക് തുടക്കം കുറിച്ച് സൗദി അറേബ്യയിലെ ഹ്യൂമന്‍ റിസോഴ്‌സ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്‌മെന്റ് മന്ത്രാലയം. സൗദി പൗരന്മാര്‍ക്ക് 170,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്ന തൗതീന്‍ (പ്രാദേശികവല്‍ക്കരണം) പ്രോഗ്രാമിന്റെ പ്രഖ്യാപനം രണ്ടാം പതിപ്പ് മന്ത്രി എന്‍ജിനീയര്‍ അഹമ്മദ് അല്‍ റാജ്ഹി നിര്‍വഹിച്ചു. സ്‌കില്‍ഡ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രവാസികളെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാവുന്ന …
ഖത്തർ യാത്ര ഹയ്യാ കാർഡ് അപേക്ഷാ നടപടികൾ വിജയകരമായി പൂർത്തിയാക്കിയ ശേഷം മാത്രം
ഖത്തർ യാത്ര ഹയ്യാ കാർഡ് അപേക്ഷാ നടപടികൾ വിജയകരമായി പൂർത്തിയാക്കിയ ശേഷം മാത്രം
സ്വന്തം ലേഖകൻ: ഹയ്യാ കാർഡ് അപേക്ഷാ നടപടികൾ വിജയകരമായി പൂർത്തിയാക്കിയ ശേഷമേ ഖത്തറിലേക്ക് യാത്ര പുറപ്പെടാവൂ എന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അധികൃതർ. ഹയ്യാ കാർഡും എൻട്രി പെർമിറ്റും കൈവശമുള്ളവരെ മാത്രമേ വ്യോമ, കര, സമുദ്ര മാർഗം ഖത്തറിലേക്ക് പ്രവേശിക്കാൻ അനുവദിക്കൂ. മത്സര ടിക്കറ്റില്ലാത്തവർക്കും ഹയ്യാ കാർഡ് മുഖേന ഖത്തറിലേക്ക് ഈ …
ആപ്പിള്‍ പേ ചൊവ്വാഴ്ച മുതല്‍ കുവൈത്തിലും; ആപ്പിള്‍ ഉപയോക്താക്കളില്‍ 90%ത്തിനും ലഭ്യം
ആപ്പിള്‍ പേ ചൊവ്വാഴ്ച മുതല്‍ കുവൈത്തിലും; ആപ്പിള്‍ ഉപയോക്താക്കളില്‍ 90%ത്തിനും ലഭ്യം
സ്വന്തം ലേഖകൻ: കുവൈത്തില്‍ ആപ്പിള്‍ പേ സേവനങ്ങള്‍ ഉടന്‍ നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ ആറു മുതല്‍ ഔദ്യോഗികമായി ആപ്പിള്‍ പേ സേവനങ്ങള്‍ രാജ്യത്ത് നിലവില്‍ വരും. ഇതിനു മുന്നോടിയായി രാജ്യത്തെ പല ഷോപ്പിംഗ് മാളുകളിലും സേവനം നിലവില്‍ വന്നതായി അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് മൊബൈല്‍ പേയ്മെന്റ് സേവനത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കുവൈത്ത് സാമ്പത്തിക …
യുകെയിൽ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങൾ പച്ചക്കറിയും മാസവും ഒഴിവാക്കുന്നു
യുകെയിൽ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങൾ പച്ചക്കറിയും മാസവും ഒഴിവാക്കുന്നു
സ്വന്തം ലേഖകൻ: ശുദ്ധമായ ഫ്രഷ് പച്ചക്കറികളും പഴവർഗങ്ങളും മൽസ്യ-മാംസാദികളും വാങ്ങുന്നതു കുറച്ച്, ഫ്രോസൺ ഭക്ഷണങ്ങളിലേക്ക് തിരിയുകയാണ് ബ്രിട്ടിഷ് ജനത. അതിരൂക്ഷമായ വിലക്കയറ്റത്തോടു പൊരുതി ജീവിക്കാൻ സാധാരണക്കാർ കണ്ടെത്തിയ വഴിയാണിത്. രുചിയും ഗുണവും അൽപം കുറയുമെങ്കിലും കുറഞ്ഞ ചെലവിൽ കാര്യം നടക്കുമെന്ന യാഥാർഥ്യമാണ് ഈ പുതിയ കൺസ്യൂമർ സംസ്കാരത്തിനു പിന്നിൽ. ബ്രിട്ടനിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് …
ചെസ്റ്റര്‍ ഉപതിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയ്ക്ക് വൻ വിജയം; റിഷി സുനാക് സ്ഥാനമേറ്റതിന് ശേഷം ആദ്യ തോൽവി
ചെസ്റ്റര്‍ ഉപതിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയ്ക്ക് വൻ വിജയം; റിഷി സുനാക് സ്ഥാനമേറ്റതിന് ശേഷം ആദ്യ തോൽവി
സ്വന്തം ലേഖകൻ: ലേബര്‍ പാര്‍ട്ടിക്കു ജനങ്ങളുടെ പിന്തുണ കൂടിവരുന്നെന്ന അഭിപ്രായ സര്‍വേകള്‍ ശരിവയ്ക്കുന്നതായി ചെസ്റ്റര്‍ ഉപതിരഞ്ഞെടുപ്പില്‍ ലേബര്‍ സ്ഥാനാര്‍ഥിയുടെ വന്‍ വിജയം. ബോറിസ് ജോണ്‍സണും ലിസ് ട്രസും പ്രധാനമന്ത്രി പദവി രാജിവച്ചതിന് ശേഷം ആദ്യമായി നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ലേബറിനു തിളക്കമാര്‍ന്ന വിജയം ആണ് ലഭിച്ചത്. ലേബറിന്റെ സാമന്ത ഡിക്സണ്‍ 11,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കണ്‍സര്‍വേറ്റീവ് …
കുട്ടിക്കാലത്ത് നായകളിൽ രാസായുധം ഉപയോ​ഗിച്ചു! വെളിപ്പെടുത്തലുമായി ലാദന്റെ മകൻ
കുട്ടിക്കാലത്ത് നായകളിൽ രാസായുധം ഉപയോ​ഗിച്ചു! വെളിപ്പെടുത്തലുമായി ലാദന്റെ മകൻ
സ്വന്തം ലേഖകൻ: കുട്ടിക്കാലത്ത് തന്നെ അത്യാധുനിക ആയുധങ്ങൾ ഉപയോഗിക്കുന്നതിന് പരിശീലനം നേടിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി അൽ ഖ്വയ്ദ തലവനായിരുന്ന ഒസാമ ബിൻ ലാദന്റെ മകൻ. ഖത്തർ സന്ദർശനത്തിനിടെ ബ്രട്ടീഷ് മാധ്യമമായ സണ്ണിന് നൽകിയ അഭിമുഖത്തിലാണ് നാലാമത്തെ മകനായ ഒമർ തന്റെ ജീവിതം വെളിപ്പെടുത്തിയിരിക്കുന്നത്. താനൊരു ഇരയായിരുന്നുവെന്നും തന്റെ പിതാവിനൊപ്പമുള്ള മോശം സമയത്തേക്കുറിച്ചുള്ള ഓർമ്മിക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണെന്നും അഭിമുഖത്തിൽ …
ഡിസൈനിലും സുരക്ഷയിലും പുതിയ മാതൃക തീർത്ത് യുഎഇയുടെ 1000 ദിർഹം കറൻസി നോട്ട്
ഡിസൈനിലും സുരക്ഷയിലും പുതിയ മാതൃക തീർത്ത് യുഎഇയുടെ 1000 ദിർഹം കറൻസി നോട്ട്
സ്വന്തം ലേഖകൻ: രാജ്യത്തിന്റെ 51-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി യുഎഇ സെൻട്രൽ ബാങ്ക് പുതിയ 1000 ദിർഹം കറൻസി നോട്ട് പുറത്തിറക്കി. നൂതന രൂപകൽപ്പനകളും സുരക്ഷാ സംവിധാനങ്ങളും ഉപയോഗിച്ച് പോളിമർ കൊണ്ട് നിർമിച്ച നോട്ട് നാഷനൽ കറൻസി പ്രോജക്റ്റിന്റെ മൂന്നാമത്തെ ഇഷ്യുവിൽ നാലാമത്തേതാണെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. 2023ന്റെ ആദ്യ പകുതിയിൽ സെൻട്രൽ ബാങ്ക് ശാഖകളിലും …
വാറ്റ് റിട്ടേൺ: സൗദിയിൽ സാമ്പത്തിക റിപ്പോർട്ട് തയ്യാറാക്കേണ്ടത് അംഗീകൃത ചാർട്ടേഡ് അക്കൗണ്ടന്റുമാർ
വാറ്റ് റിട്ടേൺ: സൗദിയിൽ സാമ്പത്തിക റിപ്പോർട്ട് തയ്യാറാക്കേണ്ടത് അംഗീകൃത ചാർട്ടേഡ് അക്കൗണ്ടന്റുമാർ
സ്വന്തം ലേഖകൻ: സാമ്പത്തിക റിപ്പോർട്ട് തയ്യാറാക്കേണ്ടത് അംഗീകൃത ചാർട്ടേഡ് അക്കൗണ്ടുമാരാണെന്ന് സൗദി സകാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി. നികുതി റിട്ടേൺ സമർപ്പിക്കുമ്പോഴാണ് ഇത് ഹാജരാക്കേണ്ടത്. ഇതിനിടെ, ബിനാമി സ്ഥാപനങ്ങളെക്കുറിച്ച് വിവരം നൽകുന്നവർക്കുള്ള ചട്ടങ്ങൾ അതോറിറ്റി പ്രസിദ്ധീകരിച്ചു. നിശ്ചിത മാസങ്ങളിലാണ് സൗദിയിൽ വാറ്റ് റിട്ടേൺ സമർപ്പിക്കേണ്ടത്. ഇതിൽ സ്ഥാപനത്തിന്റെ വിശദമായ സാമ്പത്തിക റിപ്പോർട്ട് വേണം. അംഗീകൃത …
റിയാദ് വിമാനത്താവളത്തിലെ ടെർമിനൽ മാറ്റം; ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ ടെർമിനൽ നാലിൽ നിന്ന്
റിയാദ് വിമാനത്താവളത്തിലെ ടെർമിനൽ മാറ്റം; ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ ടെർമിനൽ നാലിൽ നിന്ന്
സ്വന്തം ലേഖകൻ: സൗദിയിലെ റിയാദ് വിമാനത്താവളത്തിൽ നിന്നും ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളിലേക്കുമുള്ള യാത്രാ ടെർമിനൽ മാറുന്നു. ഈ മാസം ആറിന് ചൊവ്വാഴ്ച മുതൽ നാലാം ടെർമിനലിൽ നിന്നാണ് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ പറക്കുക. വിവിധ രാജ്യങ്ങളിലേക്കുള്ള ടെർമിനൽ മാറിയതോടെ യാത്രക്കു മുന്നേ ടെർമിനൽ ഉറപ്പു വരുത്തണം. റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ ഒന്നാം ടെർമിനൽ വഴിയായിരുന്നു ഇന്ത്യയിൽ …