1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒടിപി കൈമാറരുത്! യുഎഇയില്‍ ഒരു വര്‍ഷം ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ പെടുന്നവര്‍ 1.66 ലക്ഷം പേര്‍
ഒടിപി കൈമാറരുത്! യുഎഇയില്‍ ഒരു വര്‍ഷം ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ പെടുന്നവര്‍ 1.66 ലക്ഷം പേര്‍
സ്വന്തം ലേഖകൻ: രാജ്യത്ത് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ വ്യാപകമാവുകയാണെന്ന് യുഎഇ പോലിസ്. രാജ്യത്തിന് പുറത്തു നിന്ന് തട്ടിപ്പുകള്‍ ആസൂത്രണം ചെയ്യുന്ന സംഘത്തെ പിടികൂടുക പോലും പ്രയാസമാണെന്നും തട്ടിപ്പിന് ഇരയാവാതെ നോക്കുകയെന്നതാണ് ഏറ്റവും പ്രധാനമെന്നും പോലിസ് മുന്നറിയിപ്പു നല്‍കി. ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പുതിയ രീതികളാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. പോലിസും സിഐഡിയും ചമഞ്ഞുള്ള തട്ടിപ്പുകള്‍ മുതല്‍ കൊറിയര്‍ …
സൗദിയിലേക്ക്​ ജോലി തേടി വരുന്നവർ ‘മദാദ്​’, ‘ഇമൈഗ്രേറ്റ്​’ പോർട്ടലുകളിൽ രജിസ്​റ്റർ ചെയ്യണം
സൗദിയിലേക്ക്​ ജോലി തേടി വരുന്നവർ ‘മദാദ്​’, ‘ഇമൈഗ്രേറ്റ്​’ പോർട്ടലുകളിൽ രജിസ്​റ്റർ ചെയ്യണം
സ്വന്തം ലേഖകൻ: സൗദിയിലേക്ക്​ ജോലിതേടി വരുന്നവർ ട്രാവൽ ഏജൻറുകളുടെ തട്ടിപ്പിൽ കുടുങ്ങാതിരിക്കാൻ നിയമപരമായ മാർഗങ്ങളിലൂടെ മാത്രം വരാ​ൻ ജാഗ്രത പുലർത്തണമെന്ന്​ അംബാസഡർ പറഞ്ഞു. അങ്ങനെ വരുന്നവർ വിദേശകാര്യ മന്ത്രാലയത്തിന്റെ ‘ഇ-മൈ​ഗ്രേറ്റ്​’, ‘മദാദ്​’ പോർട്ടലുകളിൽ രജിസ്​റ്റർ ചെയ്യണം. ഭാവിയിൽ തൊഴിൽദാതാക്കളുമായി കേസോ മറ്റ്​ പ്രശ്​നങ്ങളോ ഉണ്ടായാൽ നിയമപരമായ പരിരക്ഷ ഉറപ്പാക്കാൻ അത്​ ആവശ്യമാണ്​. നിലവിൽ സൗദിയിലുള്ള ഇന്ത്യാക്കാരോടും …
ബഹ്‌റൈനും ഖത്തറിനും ഇടയിൽ മഞ്ഞുരുക്കം; ബഹ്‌റൈന്‍ കിരീടാവകാശിയും അമീറുമായി ചർച്ച
ബഹ്‌റൈനും ഖത്തറിനും ഇടയിൽ മഞ്ഞുരുക്കം; ബഹ്‌റൈന്‍ കിരീടാവകാശിയും അമീറുമായി ചർച്ച
സ്വന്തം ലേഖകൻ: അയല്‍ രാജ്യങ്ങളായ ഖത്തറും ബഹ്‌റൈനും തമ്മിലെ പിണക്കം തീരുന്നതായി സൂചന. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‍റെ ഭാഗമായി ബഹ്റൈന്‍ കിരീടാവകാശി ഖത്തര്‍ അമീറുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. ബഹ്റൈന്‍ ന്യൂസ് എജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ഖത്തറിനെതിരേ ബഹ്‌റൈന്‍ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളുടെ ഉപരോധം അവസാനിച്ച് രണ്ടു വര്‍ഷത്തിന് ശേഷമാണ് ഇരുരാജ്യങ്ങളിലുള്ള പിണക്കങ്ങള്‍ മാറുന്നതിന്‍റെ സൂചനകള്‍ …
പഠനം കഴിഞ്ഞാൽ രാജ്യം വിടണം; യുകെയിൽ പഠന വീസാ നിയന്ത്രണങ്ങൾക്ക് വരുന്നു
പഠനം കഴിഞ്ഞാൽ രാജ്യം വിടണം; യുകെയിൽ പഠന വീസാ നിയന്ത്രണങ്ങൾക്ക് വരുന്നു
സ്വന്തം ലേഖകൻ: യു.കെയിൽ പഠന വീസകൾക്ക് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാൻ നീക്കംനടക്കുന്നതായി റിപ്പോർട്ട്. ഇന്ത്യക്കാർ അടക്കം ലക്ഷക്കണക്കിനുപേർക്ക് ഭീഷണിയാണിത്. പഠനശേഷമുള്ള താമസ കാലയളവ് കുറക്കൽ, കുടുംബ വീസക്ക് നിയന്ത്രണം തുടങ്ങിയ നടപടികൾ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി ബ്രിട്ടീഷ് മാധ്യമം ‘ദ ടൈംസ്’ റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രാവർമാനും വിദ്യാഭ്യാസ …
ന്യൂസീലൻഡിൽ ക്രിസ് ഹിപ്‌കിൻസ് പ്രധാനമന്ത്രി; വിലക്കയറ്റം പിടിച്ചുനിർത്തുമെന്ന് പ്രഖ്യാപനം
ന്യൂസീലൻഡിൽ ക്രിസ് ഹിപ്‌കിൻസ് പ്രധാനമന്ത്രി; വിലക്കയറ്റം പിടിച്ചുനിർത്തുമെന്ന് പ്രഖ്യാപനം
സ്വന്തം ലേഖകൻ: ന്യൂസീലൻഡിൽ ക്രിസ് ഹിപ്‌കിൻസ് (44) പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജസിൻഡ ആർഡേൻ അപ്രതീക്ഷിതമായി പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ക്രിസിനെ ലേബർ പാർട്ടി നേതാവായി തിരഞ്ഞെടുത്തത്. 2008 ലാണു ക്രിസ് ആദ്യം പാർലമെന്റിലെത്തിയത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് അധികാരമേറ്റ ശേഷം മാധ്യമപ്രവർത്തകരെ കണ്ട ക്രിസ് ഹിപ്കിൻസ് വ്യക്തമാക്കി. ഈ …
കാലാവധി കഴിഞ്ഞിട്ടും എമിറേറ്റ്സ് ഐഡി പുതുക്കാത്തവർക്ക് പരമാവധി 1000 ദിർഹം വരെ പിഴ
കാലാവധി കഴിഞ്ഞിട്ടും എമിറേറ്റ്സ് ഐഡി പുതുക്കാത്തവർക്ക് പരമാവധി 1000 ദിർഹം വരെ പിഴ
സ്വന്തം ലേഖകൻ: കാലാവധി കഴിഞ്ഞിട്ടും എമിറേറ്റ്സ് ഐഡി പുതുക്കാത്തവർക്ക് പരമാവധി 1000 ദിർഹം (22216 രൂപ) വരെ പിഴ ചുമത്തുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. കാലപരിധി കഴിഞ്ഞ് 30 ദിവസം (ഗ്രേസ് പീരിയഡ്) പിന്നിട്ടാൽ പ്രതിദിനം 20 ദിർഹം (444 രൂപ) വീതമാണ് പിഴ …
സൗദിയിൽ നിതാഖാത് രണ്ടാം ഘട്ടം; പ്രവാസി സ്ഥാപനങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ പുറത്ത്
സൗദിയിൽ നിതാഖാത് രണ്ടാം ഘട്ടം; പ്രവാസി സ്ഥാപനങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ പുറത്ത്
സ്വന്തം ലേഖകൻ: വിവിധ മേഖലയിലുള്ള സ്ഥാപനങ്ങൾ നിതാഖാതിൽ പാലിക്കേണ്ട സൗദിവത്കരണതോത് സംബന്ധിച്ച വിശദാംശവും സൗദി തൊഴിൽ മന്ത്രാലയം പുറത്ത് വിട്ടു. വർഷങ്ങൾക്ക് മുമ്പ് സമ്പൂർണ സൗദിവത്കരണം പ്രഖ്യാപിച്ച ചില മേഖലകളിൽ നേരത്തെ ഇളവ് നൽകിയിരുന്നു. രണ്ടാം ഘട്ടത്തിലും ചില മേഖലകളിൽ മാത്രമാണ് വലിയ അളവിൽ സൗദിവത്കരണം വേണ്ടി വരിക. ഫെബ്രുവരിയിലെ നിതാഖാത് രണ്ടാം ഘട്ടത്തിൽ, നിശ്ചിത …
സൗദിയിൽ സ്വകാര്യ മേഖലയി ലെ ബസ് ഡ്രൈവര്‍മാരായി കൂടുതല്‍ സ്വദേശികളെ നിയമിക്കാന്‍ പദ്ധതി
സൗദിയിൽ സ്വകാര്യ മേഖലയി ലെ ബസ് ഡ്രൈവര്‍മാരായി കൂടുതല്‍ സ്വദേശികളെ നിയമിക്കാന്‍ പദ്ധതി
സ്വന്തം ലേഖകൻ: സൗദി സ്വകാര്യ മേഖലയിലെ ബസ് ഡ്രൈവര്‍ തസ്തികകളില്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കുവാനുള്ള പദ്ധതിയുമായി പൊതുഗതാഗത അതോറിറ്റി. ഡ്രൈവര്‍ മേഖലയില്‍ സ്വദേശികള്‍ക്ക് ആവശ്യമായ പരിശീലനവം പിന്തുണയും നല്‍കുകയെന്ന ലക്ഷ്യത്തോടെ പൊതുഗതാഗത അതോറിറ്റിയും സാപ്റ്റ്കോയും (സൗദി പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കമ്പനി) സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇരു ഏജന്‍സികളും ധാരണാപത്രം ഒപ്പുവെച്ചതായി അധികൃതര്‍ അറിയിച്ചു. …
ജിദ്ദ-കോഴിക്കോട്, ദമ്മാം-കോഴിക്കോട് നേരിട്ടുള്ള സർവിസുകൾ ഇൻഡിഗോ വീണ്ടും തുടങ്ങുന്നു
ജിദ്ദ-കോഴിക്കോട്, ദമ്മാം-കോഴിക്കോട് നേരിട്ടുള്ള സർവിസുകൾ ഇൻഡിഗോ വീണ്ടും തുടങ്ങുന്നു
സ്വന്തം ലേഖകൻ: ഇൻഡിഗോ വിമാന കമ്പനി നിർത്തിവെച്ചിരുന്ന സൗദിയിലെ പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുന്നു. ജിദ്ദ-കോഴിക്കോട്, ദമ്മാം-കോഴിക്കോട് നേരിട്ടുള്ള സർവിസുകൾ ആണ് പുനരാരംഭിക്കുന്നത്. മാർച്ച് 26 മുതൽ ഇവിടേക്കുള്ള സർവീസുകൾ എല്ലാം ആരംഭിക്കും. ടിക്കറ്റുകൾ www.goindigo.in വെബ്സൈറ്റിലും ട്രാവൽ ഏജൻസികളിലും ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. ജിദ്ദയിൽനിന്ന് എല്ലാ ദിവസവും പുലർച്ചെ 12.40ന് ആണ് വിമാനം പുറപ്പെടുക. …
സന്ദർശകർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പ്രീമിയം; ഖത്തറിൽ ഭേദഗതികൾക്ക് അംഗീകാരം
സന്ദർശകർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പ്രീമിയം; ഖത്തറിൽ ഭേദഗതികൾക്ക് അംഗീകാരം
സ്വന്തം ലേഖകൻ: സന്ദർശകർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പ്രീമിയം സംബന്ധിച്ച ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യാനുള്ള കരട് തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം. 2022ലെ 17-ാം നമ്പർ തീരുമാനത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യാനുള്ള പൊതുജനാരോഗ്യ മന്ത്രിയുടെ കരട് തീരുമാനത്തിനാണ് അനുമതി. ആരോഗ്യ ഇൻഷുറൻസ് കാർഡിലെ വിവരങ്ങളും സ്‌പെസിഫിക്കേഷനുകളും അപ്‌ഡേറ്റ് ചെയ്യുന്നതു സംബന്ധിച്ച മന്ത്രിയുടെ കരട് തീരുമാനത്തിനും അംഗീകാരം …