1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎസ്, ഇന്ത്യ, ബ്രസീൽ എന്നിവിടങ്ങളിൽ കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്നതായി റിപ്പോർട്ട്
യുഎസ്, ഇന്ത്യ, ബ്രസീൽ എന്നിവിടങ്ങളിൽ കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്നതായി റിപ്പോർട്ട്
സ്വന്തം ലേഖകൻ: ആഗോളതലത്തിൽ കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നതായി റിപ്പോർട്ട്. ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കനുസരിച്ച് ആഗോള കോവിഡ് കേസുകളുടെ എണ്ണം 51 കോടി കവിഞ്ഞു. കോവിഡിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണമാകട്ടെ 62 ലക്ഷവും കവിഞ്ഞിട്ടുണ്ട്. അതേസമയം കോവിഡ് വാക്സിനേഷനുകളുടെ എണ്ണം 11.37 ദശലക്ഷമായി ഉയർന്നിട്ടുണ്ടെന്നും അവർ റിപ്പോർട്ട് ചെയ്തു. കോവിഡ് ട്രാക്കറായ വേൾഡോമീറ്റർ അനുസരിച്ച് …
ഗ്രാമീണ മേഖലകൾ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കാൻ വമ്പൻ പദ്ധതിയുമായി ദുബായ്
ഗ്രാമീണ മേഖലകൾ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കാൻ വമ്പൻ പദ്ധതിയുമായി ദുബായ്
സ്വന്തം ലേഖകൻ: ഗ്രാമീണ മേഖലകൾ വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കാനുള്ള വൻ പദ്ധതിയുമായി ദുബായ്. ഓരോ പ്രദേശത്തിന്റെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ ഹരിത, സാംസ്കാരിക, വിനോദസഞ്ചാര പദ്ധതികൾക്കു രൂപം നൽകും. അൽ ഫഖ, അൽ ലുസൈലി, അൽ ഹബാബ്, അൽ മർമൂം, അൽ അവീർ, മർഗ്ഹം തുടങ്ങിയ മേഖലകൾ ഇതിൽ ഉൾപ്പെടുന്നു. ഇതോടനുബന്ധിച്ചുള്ള സംരംഭങ്ങളിൽ ഒട്ടേറെ തൊഴിവസരങ്ങളുണ്ടാകും. …
ഇന്ത്യ-യു.എ.ഇ കരാർ: കസ്റ്റംസ് ചെലവുകൾ 90 ശതമാനം കുറയുമെന്ന് മന്ത്രി അബ്ദുല്ല ബിൻ തൗഖ്
ഇന്ത്യ-യു.എ.ഇ കരാർ: കസ്റ്റംസ് ചെലവുകൾ 90 ശതമാനം കുറയുമെന്ന് മന്ത്രി അബ്ദുല്ല ബിൻ തൗഖ്
സ്വന്തം ലേഖകൻ: ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക സഹകരണ കരാറിന്‍റെ (സി.ഇ.പി.എ) പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളിലെയും കസ്റ്റംസ് ചെലവുകൾ 90 ശതമാനം കുറയുമെന്നും എണ്ണ ഇതര വ്യാപാരത്തിൽ വൻ കുതിപ്പ് രേഖപ്പെടുത്തുമെന്നും യു.എ.ഇ സാമ്പത്തികകാര്യ മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ എണ്ണയിതര വരുമാനം 100 ശതകോടി ഡോളറായി ഉയരും. വിവിധ രാജ്യങ്ങളുമായി …
രാജ്ഞിക്ക് അനാരോഗ്യം; ബ്രിട്ടീഷ് പാർലിമെൻ്റിൽ നയപ്രഖ്യാപന പ്രസംഗം വായിച്ച് ചാൾസ്
രാജ്ഞിക്ക് അനാരോഗ്യം; ബ്രിട്ടീഷ് പാർലിമെൻ്റിൽ നയപ്രഖ്യാപന പ്രസംഗം വായിച്ച് ചാൾസ്
സ്വന്തം ലേഖകൻ: ബ്രിട്ടിഷ് പാർലമെന്റ് സമ്മേളനത്തുടക്കത്തിലെ നയപ്രഖ്യാപന പ്രസംഗത്തിൽനിന്ന് എലിസബത്ത് രാജ്ഞി അനാരോഗ്യം മൂലം വിട്ടുനിന്നു. മകനും കിരീടാവകാശിയുമായ ചാൾസ് രാജകുമാരനാണു രാജ്ഞിയുടെ പ്രസംഗം വായിച്ചത്. 1963നു ശേഷം ഇതാദ്യമാണു രാജ്​ഞി പാർലമെന്റ് സമ്മേളനത്തുടക്കത്തിൽ പങ്കെടുക്കാതിരിക്കുന്നത്. നടക്കാൻ പ്രയാസമുള്ളതുകൊണ്ട് ഏതാനും മാസങ്ങളായി എലിസബത്ത് രാജ്ഞി (96) പൊതുചടങ്ങുകളിൽ പങ്കെടുക്കുന്നില്ല. പാർലമെന്റ് പ്രഭുസഭയിലെ പ്രത്യേക സിംഹാസനത്തിലിരുന്നാണ് രാജ്ഞി …
സ്വീഡനും ഫിൻലൻഡിനും നാറ്റോ അംഗത്വം നൽകാനുള്ള നീക്കം ശക്തം; ഇമ്മാനുവേല്‍ മാക്രോണ്‍ ബര്‍ലിനില്‍
സ്വീഡനും ഫിൻലൻഡിനും നാറ്റോ അംഗത്വം നൽകാനുള്ള നീക്കം ശക്തം; ഇമ്മാനുവേല്‍ മാക്രോണ്‍ ബര്‍ലിനില്‍
സ്വന്തം ലേഖകൻ: റഷ്യയിലെ യുക്രൈൻ അധിനിവേശത്തിനുപിന്നാലെ കൂടുതൽ രാജ്യങ്ങളെ നാറ്റോയുടെ ഭാഗമാക്കാനുള്ള ശ്രമങ്ങൾ അതിവേഗം പുരോഗമിക്കുന്നു. റഷ്യയോട് നേരിട്ടോ നാവികമായോ അതിർത്തി പങ്കിടുന്ന രാജ്യങ്ങളായ ഫിൻലൻഡ്, സ്വീഡൻ എന്നിവക്കാണ് നാറ്റോ അംഗത്വം പരിഗണനയിലുള്ളത്. ഫിൻലൻഡ് പരസ്യമായി ആവശ്യപ്പെട്ടാൽ ഉടൻ അംഗത്വം നൽകുമെന്നാണ് പ്രഖ്യാപനം. 200 വർഷത്തിലേറെയായി ഒരു സൈനിക സഖ്യവുമായും ചേർന്നുനിൽക്കാത്ത രാജ്യമാണ് സ്വീഡൻ. എന്നാൽ, …
രാജ്പാക്സയെ രാജ്യം വിടാൻ അനുവദിക്കാതെ പ്രക്ഷോഭകർ; രാഷ്ട്രീയക്കാരുടെ വീടുകൾ ചാരമാക്കി
രാജ്പാക്സയെ രാജ്യം വിടാൻ അനുവദിക്കാതെ പ്രക്ഷോഭകർ; രാഷ്ട്രീയക്കാരുടെ വീടുകൾ ചാരമാക്കി
സ്വന്തം ലേഖകൻ: രാജ്യത്തു രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നുള്ള ജനകീയ പ്രതിഷേധങ്ങൾക്കിടെ രാജിവച്ച പ്രധാനമന്ത്രി മഹിന്ദ രാജപക്സെ നാടു വിടുമെന്ന് അഭ്യൂഹം പരന്നതോടെ നാവികതാവളവും അവിടേക്കുള്ള റോഡും പ്രക്ഷോഭകർ വളഞ്ഞു. ചൊവ്വ പുലർച്ചെ ഔദ്യോഗിക വസതി വിട്ട മഹിന്ദയും കുടുംബവും ട്രിങ്കോമാലി നാവികതാവളത്തിലേക്കാണു പോയതെന്ന റിപ്പോർട്ടുകളെ തുടർന്നാണു പ്രക്ഷോഭകർ അവിടം വളഞ്ഞത്. രാജപക്സെ അനുകൂലികൾ രാജ്യം വിടുന്നില്ലെന്ന് …
ഷി ജിങ് പിങ്ങിന് തലച്ചോറിൽ മുഴ; മാസങ്ങളായി പരമ്പരാഗത ചികിത്സയിലെന്ന് വെളിപ്പെടുത്തൽ
ഷി ജിങ് പിങ്ങിന് തലച്ചോറിൽ മുഴ; മാസങ്ങളായി പരമ്പരാഗത ചികിത്സയിലെന്ന് വെളിപ്പെടുത്തൽ
സ്വന്തം ലേഖകൻ: ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് മസ്തിഷ്‌ക രോഗത്തിന് ചികിത്സ തേടിയെന്ന് റിപ്പോര്‍ട്ട്. മസ്തിഷ്‌കത്തിലെ ധമനിയിലെ കട്ടികുറഞ്ഞ ഭാഗത്ത് മുഴയുണ്ടായി അതുമൂലം മസ്തിഷ്‌കത്തിന് സമ്മര്‍ദമുണ്ടാകുന്ന സെറിബ്രല്‍ അന്യൂറിസമെന്ന രോഗാവസ്ഥയാണ് ചൈനീസ് പ്രസിഡന്റിന്‍റേതെന്നാണ് സൂചന. അസുഖാവസ്ഥ രൂക്ഷമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ 2021 അവസാനത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നാണ് വിവരം. അതേസമയം, ശസ്ത്രക്രിയ ചെയ്യുന്നതിനുപകരം പരമ്പരാഗത ചൈനീസ് …
സ്വകാര്യ മേഖലയിൽ സ്വദേശിവ ൽക്കരണം ഊർജിതമാക്കാൻ യുഎഇ; സ്വദേശികൾക്ക് തൊഴിലില്ലായ്മാ വേതനം
സ്വകാര്യ മേഖലയിൽ സ്വദേശിവ ൽക്കരണം ഊർജിതമാക്കാൻ യുഎഇ; സ്വദേശികൾക്ക് തൊഴിലില്ലായ്മാ വേതനം
സ്വന്തം ലേഖകൻ: സ്വദേശിവത്കരണം സ്വകാര്യ മേഖലയിൽ ശക്തമാക്കാൻ പുതിയ പദ്ധതിയുമായി ദുബായ് രംഗത്ത്. വർഷത്തിൽ 2% സ്വദേശിവൽക്കരണം നടപ്പാലാക്കുകയാണ് ഇപ്പോൾ ലക്ഷ്യം വെക്കുന്നത്. ഇതിലൂടെ 2026 ആകുമ്പോഴേക്കും 10 ശതമാനം ആക്കി ഉയർത്തുകയാണ് ലക്ഷ്യം. ഘട്ടം ഘട്ടമായി ആണ് സ്വദേശിവത്കരണം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. 50 പേരിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ആദ്യഘട്ടത്തിൽ വിദഗ്ധ ജോലികളിൽ 2% …
സൗദിയിൽ നിക്ഷേപകർ ബിസിനസ് രേഖകൾ കൃത്യമായി സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്
സൗദിയിൽ നിക്ഷേപകർ ബിസിനസ് രേഖകൾ കൃത്യമായി സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ നിക്ഷേപകർ ബിസിനസ് രേഖകൾ കൃത്യമായി സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്. സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റിയുടെ പരിശോധനകൾക്ക് മുന്നോടിയായി രേഖകൾ കൃത്യമായിരിക്കണമെന്നും രേഖകൾ ശരിയായ രീതിയിൽ സൂക്ഷിക്കാത്തവർക്ക് പിഴയീടാക്കുമെന്നും ഈ രംഗത്തുള്ളവർ പറയുന്നു. ഫെബ്രുവരിയിൽ ബിനാമി ബിസിനസ് അവസാനിപ്പിച്ച് കീഴടയങ്ങിയവർ ഇപ്പോൾ സൗദിയിൽ നിക്ഷേപകരായിരിക്കുകയാണ്. നൂറുകണക്കിന് മലയാളികളും ഇതിലുണ്ട്. നിക്ഷേപകരായവർക്ക് നിരവധി അവസരങ്ങളും …
റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങൾ നിർമ്മി ക്കാൻ സൗദി; ലക്ഷ്യം പ്രതിവ ർഷം പത്ത് കോടി യാത്രക്കാർ
റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങൾ നിർമ്മി ക്കാൻ സൗദി; ലക്ഷ്യം പ്രതിവ ർഷം പത്ത് കോടി യാത്രക്കാർ
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോട്കൂടി നിർമ്മിക്കുന്ന വിമാനത്താവളങ്ങൾ വഴി പ്രതിവർഷം പത്ത് കോടി യാത്രാക്കാർക്ക് സഞ്ചരിക്കാൻ സാധിക്കും. ടൂറിസം മേഖലയുടെ വളർച്ചയും നിരവധി തൊഴിലവസരങ്ങളും പദ്ധതി വഴി ലക്ഷ്യമിടുന്നുണ്ട്. രാജ്യത്തെ ഗതാഗത സംവിധാനങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പാക്കി വരുന്ന പദ്ധതികളുടെ ഭാഗമായാണ് പുതിയ വിമാനത്താവളങ്ങൾ …