1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2020

സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളില്‍ നിന്നും സൌദിയിലേക്കുള്ള തൊഴില്‍ വീസകളുടെ സ്റ്റാമ്പിങ്ങ് പുനരാരംഭിക്കുന്നു. സൌദിയില്‍ കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ ഭാഗികമായി പുനരാരംഭിക്കുകയും പൂര്‍ണതോതിലുള്ള സര്‍വ്വീസുകള്‍ ജനുവരി മുതല്‍ ആരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിദേശ സൌദി എംബസികളിലും കോണ്‍സുലേറ്റുകളിലും തൊഴില്‍വീസകളുടെ സ്റ്റാമ്പിങ്ങ് പുനരാരംഭിക്കുന്നത്.

സൌദിയിലെ ബന്ധപ്പെട്ട വകുപ്പുകള്‍ നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വരുന്ന തിങ്കളാഴ്ച മുതലാണ് തൊഴില്‍വീസകള്‍ സ്റ്റാമ്പു ചെയ്യുവാനുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുകയെന്ന് ഫിലിപൈന്‍സിലെ സൌദി എംബസി അറിയിച്ചു. ഇതു പ്രകാരം റിക്രൂട്ട്മെന്റ് ഓഫീസുകള്‍ മുഖേന മാത്രമായിരിക്കും വീസ സ്റ്റാമ്പിങ്ങ് അപേക്ഷകള്‍ സ്വീകരിക്കുക.

സൌദിയിലേക്ക് യാത്ര തിരിക്കുന്നതിനു മുമ്പായി കൊവിഡ് പരിശോധന നടത്തി രോഗമുക്തരാണെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകൃത സെന്ററുകളുടെ പട്ടിക സൌദി എംബസി തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.