1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2020

സ്വന്തം ലേഖകൻ: അമേരിക്ക, ബ്രിട്ടന്‍, ഷെങ്കന്‍ വിസകളുള്ളവര്‍ക്ക് പ്രത്യേക മുന്‍കൂര്‍ വിസയില്ലാതെ സൗദി അറേബ്യയില്‍ പ്രവേശിക്കാം. എന്നാല്‍ സൗദി അറേബ്യന്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും ഈ സൗകര്യം. ഇവര്‍ക്ക് സൗദിയിലെത്തുമ്പോള്‍ വിമാനത്താവളത്തില്‍ വെച്ച് ഓണ്‍ അറൈവല്‍ സന്ദര്‍ശക വിസ അനുവദിക്കും.

അമേരിക്ക, ബ്രിട്ടന്‍, ഷെങ്കന്‍ വിസകളുള്ളവര്‍ക്ക് ഓൺ അറൈവല്‍ വിസ അനുവദിക്കുമെന്ന് ഡിസംബര്‍ 31നാണ് സൗദി ജനറല്‍ അതോരിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചത്. എന്നാല്‍ ഇതിന്റെ വിശദീകരണമായി പുറത്തിറക്കിയ സര്‍ക്കുലറിലാണ് സൗദി വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും ഈ സൗകര്യമെന്ന് അറിയിച്ചിരിക്കുന്നത്.

സൗദി അറേബ്യന്‍ എയര്‍ലൈന്‍സ്, ഫ്ലൈ‍നാസ്, ഫ്ലൈഅദീല്‍, സൗദി ഗള്‍ഫ് എയര്‍ലൈന്‍സ് എന്നീ വിമാനങ്ങളിലെത്തുന്നവര്‍ക്കായിരിക്കും ഓണ്‍ അറൈവല്‍ വിസ. ഇവര്‍ ജിദ്ദ, ദമ്മാം, റിയാദ് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴിയായിരിക്കണം രാജ്യത്ത് പ്രവേശിക്കേണ്ടത്. അറബ് രാജ്യങ്ങളിലെയോ മറ്റേതെങ്കിലും വിദേശ രാജ്യങ്ങളിലെയോ വിമാനങ്ങളില്‍ സൗദിയിലെത്തുന്നവര്‍ക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കില്ല.

വിസ ലഭിച്ചിട്ടുള്ള രാജ്യങ്ങളില്‍ ഒരിക്കലെങ്കിലും പ്രവേശിച്ചിരിക്കണം, പാസ്‍പോര്‍ട്ടിന് മതിയായ കാലാവധിയുണ്ടാവണം എന്നിവയാണ് മറ്റ് നിബന്ധനകള്‍. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ യു.എസ്, യു.കെ, ഷെങ്കന്‍ വിസയുള്ള ഏത് രാജ്യങ്ങളിലെ പൗരന്മാര്‍ക്കും മുന്‍കൂര്‍ വിസയില്ലാതെ സൗദി അറേബ്യയില്‍ ഇങ്ങനെ പ്രവേശിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.