1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2019

സ്വന്തം ലേഖകൻ: സൗദിയില്‍ സ്വകാര്യ മേഖലയില്‍ അടുത്ത വര്‍ഷം ശരാശരി നാല് ശതമാനം ശമ്പള വര്‍ധനയുണ്ടാകുമെന്ന് സര്‍വേ ഫലം. രാജ്യത്തെ കമ്പനികളില്‍ ആഗോള കണ്‍സല്‍ട്ടന്‍സിയായ മര്‍സര്‍ നടത്തിയ പുതിയ സര്‍വേയാണ് ശമ്പള വര്‍ധനവ് വ്യക്തമാക്കുന്നത്. രാജ്യത്തെ പണപ്പെരുപ്പവും തൊഴിലില്ലായ്മയും കുറയുമെന്നും സന്പദ്ഘടന ശക്തമാകുമെന്നും സര്‍വേ പ്രവചിക്കുന്നു.

രാജ്യത്തെ ഹൈടെക് ഇന്‍ഡസ്ട്രികളിലാണ് ഏറ്റവും കൂടുതല്‍ വേതന വര്‍ധനവ് പ്രതീക്ഷീക്കുന്നത്. അടുത്ത വര്‍ഷം രാജ്യത്തെ കമ്പനികളില്‍ നാലേ ദശാംശം അഞ്ച് ശതമാനത്തിന്റെ വേതന വര്‍ധനവാണ് കണ്‍സള്‍ട്ടന്‍സി പ്രവചിക്കുന്നത്. ഊര്‍ജ മേഖലയില്‍ മൂന്നേ ദശാംശം അഞ്ച് ശതമാനം വര്‍ധനവും സര്‍വേ വ്യക്തമാക്കുന്നു. സൗദി തൊഴിലുടമകളില്‍ വലിയൊരു വിഭാഗം ശമ്പള വര്‍ധനവിന് ഒരുങ്ങുന്നത് പ്രോല്‍സാഹന ജനകമായ കാര്യമാണെന്ന് മെര്‍സറിലെ കരിയര്‍ പ്രഡിക്ട് മേധാവി ബാസം സമാറ പറഞ്ഞു.

രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമാകുന്നതിന്റെ തെളിവാണ് ശമ്പള വര്‍ധന. പണപ്പെരുപ്പവും തൊഴിലില്ലായ്മയും കുറയുന്നത് സൗദിയുടെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തും. ആഭ്യന്തര വളര്‍ച്ച അടുത്ത വര്‍ഷം സ്ഥിരതയോടെ മുന്നേറുമെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു.

472 കമ്പനികളില്‍ നിന്ന് ശേഖരിച്ച റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് സര്‍വേ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. റിക്രൂട്ട് മെന്റ് രംഗത്തും പ്രതീക്ഷ സമ്മാനിക്കുന്നതാണ് സര്‍വേ ഫലം. പങ്കെടുത്ത കമ്പനികളില്‍ അന്‍പത്തി രണ്ട് ശതമാനം കമ്പനികളും പുതിയ റിക്രൂട്ട്‌മെന്റുകള്‍ക്ക് ഒരുങ്ങുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.